33 കി.മീ മൈലേജ്, വില്‍പ്പന സ്വര്‍ണ വില പോലെ കുതിക്കുന്നു! മാരുതി സെഡാന്‍ വാങ്ങാന്‍ ആളുകള്‍ ക്യൂവില്‍

ഇന്ത്യന്‍ വാഹന വിപണിയില്‍ എസ്‌യുവികള്‍ തരംഗം സൃഷ്ടിക്കുമ്പോഴും സെഡാന്‍ വിഭാഗത്തില്‍ തന്റേതായ ആധിപത്യം ഉറപ്പിക്കുകയാണ് മാരുതി സുസുക്കി ഡിസയര്‍. ആഗോളതലത്തില്‍ സെഡാനുകളുടെ വില്‍പനയില്‍ ഇടിവുണ്ടാകുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഡിസയറിന്റെ വില്‍പന ഗണ്യമായി വര്‍ദ്ധിക്കുന്ന കാഴ്ചയാണ് 2026 ജനുവരിയിലെ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ കാണാനാകുന്നത്. ഹിന്ദുസ്ഥാന്‍ അംബാസഡറിന് ശേഷം ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ഹിറ്റ് സെഡാന്‍ എന്ന വിശേഷണത്തിലേക്ക് ഡിസയര്‍ നടന്നടുക്കുകയാണ്. സബ് 4 മീറ്റര്‍ സെഡാന്‍ കഴിഞ്ഞ മാസം നേടിയ വില്‍പ്പന കണക്കുകള്‍ നമുക്ക് ഈ ലേഖനത്തില്‍ വിശദമായി പരിശോധിക്കാം.

റഷ്ലെയ്ന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2026 ജനുവരിയില്‍ 19,629 യൂണിറ്റ് ഡിസയര്‍ കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. 2025 ജനുവരിയിലെ 15,383 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 4,246 കാറുകള്‍ അധികം വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. വില്‍പ്പനയില്‍ ഈ ഒറ്റ വര്‍ഷത്തിനുള്ളില്‍ ഏകദേശം 27.60 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഡിസയര്‍ കൈവരിച്ചിരിക്കുന്നത്.

maruti dzire sales January 2026

2026 ജനുവരിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ടോപ് 10 കാറുകളുടെ പട്ടികയില്‍ ഡിസയര്‍ രണ്ടാം സ്ഥാനത്തെത്തി. ടാറ്റ നെക്‌സോണ്‍ മാത്രമാണ് ഈ പട്ടികയില്‍ ഡിസയറിന് മുന്നിലുള്ളത്. പോയ മാസം 23000+ യൂണിറ്റ് വില്‍പ്പനയുമായാണ് നെക്‌സോണ്‍ രാജ്യത്തെ ബെസ്റ്റ് സെല്ലര്‍ കാര്‍ ആയി മാറിയത്. ടോപ് 10 പട്ടികയില്‍ ഇടംപിടിച്ച ഏക സെഡാനും ഡിസയര്‍ ആണ്.

സെഡാന്‍ വിഭാഗത്തില്‍ ഡിസയറിന് വെല്ലുവിളി ഉയര്‍ത്താന്‍ നിലവില്‍ മറ്റ് മോഡലുകള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കുറഞ്ഞ വിലയും മികച്ച മൈലേജുമാണ് വാഹനത്തെ ജനപ്രിയമാക്കുന്നത്.വിലയുടെ കാര്യത്തില്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് ഡിസയര്‍ നല്‍കുന്നത്. സബ് കോംപാക്ട് സെഡാനിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വില വെറും 6.26 ലക്ഷം രൂപയാണ്. ഉയര്‍ന്ന വേരിയന്റിന് 9.31 ലക്ഷം രൂപ വരെയാണ് വില ഈടാക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

maruti dzire sales January 2026

ഈ ബജറ്റില്‍ ഏറ്റവും പണത്തിനൊത്ത മൂല്യം വാഗ്ദാനം ചെയ്യുന്ന (Value for Money) മോഡലുകളിലൊന്നായി ഡിസയര്‍ വിലയിരുത്തപ്പെടുന്നു. 2024-ല്‍ തലമുറ മാറ്റം സംഭവിച്ചപ്പോള്‍ ഡിസയറിനെ മാരുതി മൊത്തത്തില്‍ ഉടച്ചുവാര്‍ത്തിരുന്നു. സ്വിഫ്റ്റുമായി പുലബന്ധം പോലും പറയാന്‍ പറ്റാത്ത തരത്തിലുള്ള ഡിസൈന്‍ മാറ്റങ്ങളാണ് ഡിസയറില്‍ വരുത്തിയത്. നിരവധി മോഡേണ്‍ ഫീച്ചറുകളും മാരുതി വാഹനത്തില്‍ ഉള്‍പ്പെടുത്തി.

ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഇതില്‍ പ്രധാനമാണ്. കൂടാതെ, സ്മാര്‍ട്ട്പ്ലേ പ്രോ പ്ലസ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും വാഹനത്തിന്റെ പ്രീമിയം അനുഭവം ഉയര്‍ത്താന്‍ സഹായിക്കുന്നു. വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, ഒടിഎ അപ്ഡേറ്റുകള്‍ എന്നിവയും പുതിയ ഡിസയറില്‍ ഉണ്ട്.

maruti dzire sales January 2026

സുരക്ഷയുടെ കാര്യത്തില്‍ പുതിയ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച മാരുതി മോഡല്‍ കൂടിയാണ് ഡിസയര്‍. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ ആദ്യ മാരുതി സുസുക്കി കാറാണ് ഡിസയര്‍. ഇന്ധനക്ഷമതയാണ് ഡിസയറിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 24.79 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ എഎംടി വേരിയന്റുകള്‍ 25.71 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. എന്നാല്‍ മൈലേജില്‍ റെക്കോര്‍ഡ് ഇടുന്നത് സിഎന്‍ജി പതിപ്പാണ്.

സിഎന്‍ജി മാനുവല്‍ വേരിയന്റുകളുടെ ARAI ക്ലെയിംഡ് മൈലേജ് കിലോയ്ക്ക് 33.73 കിലോമീറ്ററാണ്. കുറഞ്ഞ പരിപാലന ചിലവും റീസെയില്‍ വാല്യൂവുമാണ് ഈ സെഡാനെ സാധാരണക്കാര്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നത്. ഫാമിലി കാര്‍ എന്ന നിലയിലും ടാക്‌സി വിപണിയിലും ഒരേപോലെ തിളങ്ങാന്‍ ഡിസയറിന് സാധിക്കുന്നു. വിപണി മാറ്റങ്ങള്‍ക്കും എസ്യുവി തരംഗത്തിനുമിടയില്‍ ഡിസയര്‍ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. വരും മാസങ്ങളിലും ഡിസയര്‍ വില്‍പ്പനയില്‍ മുന്നേറ്റം നടത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, February 5, 2026, 14:08 [IST]
English summary
Maruti suzuki dzire sales report january 2026 mileage price malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X