രാജ്യം കാത്തിരുന്ന ഇലക്ട്രിക് മാരുതിയുടെ ലോഞ്ച് വിവരങ്ങൾ പുറത്ത്! ടാറ്റയുടെ കഥ കഴിക്കാനായി വിലയിൽ ഞെട്ടിക്കുമോ

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ-വിറ്റാരയുടെ (Maruti Suzuki e VITARA ) വില പ്രഖ്യാപനത്തിനായി ഒരു രാജ്യം കാത്തിരിപ്പ് തുടങ്ങിയിട്ട് മാസം കുറേയായി. 2025 ഓട്ടോ എക്‌സ്‌പോയിലൂടെ ആഗോള തലത്തില്‍ അരങ്ങേറ്റം കുറിച്ച ഇലക്ട്രിക് എസ്‌യുവി സ്വന്തം മണ്ണില്‍ നിര്‍മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങിയെങ്കിലും അത് വാങ്ങുനുള്ള ഭാഗ്യം ഇതുവരെ ഇന്ത്യക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ഇന്ത്യക്കാരുടെ മാസങ്ങളായ കാത്തിരിപ്പിന് അറുതി കുറിച്ച് ഇ-വിറ്റാര ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹൈബ്രിഡ് മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനി ഈ മാസം തന്നെ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക് ചുവടുവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാര്‍വാലെയാണ് ഈ മാസം അവസാനത്തോടെ ഇ-വിറ്റാര ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. കമ്പനിയുടെ പ്രീമിയം റീട്ടെയില്‍ ശൃംഖലയായ നെക്‌സ (Nexa) വഴിയായിരിക്കും ഇവിയുടെ വിതരണവും ഉപഭോക്തൃ ഇടപാടുകളും നടക്കുക.

maruti suzuki e-vitara

ഔദ്യോഗിക ലോഞ്ചിന് തൊട്ടുപിന്നാലെ ഷോറൂം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.പ്രധാനമായും രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് മാരുതി സുസുക്കി ഇ-വിറ്റാര വിപണിയിലെത്തുന്നത്. 49 kWh ശേഷിയുള്ള ഒരു ചെറിയ ബാറ്ററി യൂണിറ്റും 61 kWh ശേഷിയുള്ള വലിയ ബാറ്ററി പായ്ക്കും ഇതില്‍ ഉള്‍പ്പെടുന്നു. വേരിയന്റുകള്‍ക്ക് അനുസരിച്ച് വ്യത്യസ്തമായ റേഞ്ചും വിലയുമായിരിക്കും കമ്പനി നിശ്ചയിക്കുക.

ഡെല്‍റ്റ (Delta), സീറ്റ (Zeta), ആല്‍ഫ (Alpha) എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലായാണ് ഇ-വിറ്റാരയുടെ ഓഫര്‍ ചെയ്യുകയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ എന്‍ട്രി ലെവല്‍ ഡെല്‍റ്റ ട്രിം ലെവലില്‍ മാത്രമായിരിക്കും 49 kWh ബാറ്ററി പായ്ക്ക് ലഭിക്കുക. സീറ്റ, ആല്‍ഫ ഗ്രേഡുകളില്‍ 61 kWh ബാറ്ററി പായ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കും.

maruti suzuki e-vitara interior

വലിയ 61 kWh പായ്ക്ക് ഘടിപ്പിച്ച് വരുന്ന ഇ-വിറ്റാര ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 543 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. നഗരത്തിനകത്തെ ഹ്രസ്വദൂര യാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഈ ഇലക്ട്രിക് എസ്‌യുവി മാരുതി സുസുക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അത്യാധുനിക സുരക്ഷാ സാങ്കേതിക വിദ്യകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും (ADAS) ഇ-വിറ്റാരയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സെഗ്മെന്റിലെ മറ്റ് വാഹനങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ കണക്റ്റഡ് കാര്‍ ടെക്, മോഡേണ്‍ ഡിജിറ്റല്‍ ഇന്റര്‍ഫേസ് പാക്കേജ്, ഇന്‍ഫോടെയ്ന്‍മെന്റ് സൗകര്യങ്ങള്‍ എന്നിവ മാരുതി ഇ-വിറ്റാരയില്‍ സജ്ജമാക്കും.

maruti suzuki e-vitara boot

മാരുതിയുടെ നിലവിലുള്ള പ്രീമിയം മോഡലുകള്‍ വിപണനം ചെയ്യുന്ന നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമായിരിക്കും ഇ-വിറ്റാരയുടെ വില്‍പ്പന നടക്കുക. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക സെയില്‍സ്-സര്‍വീസ് സംവിധാനങ്ങള്‍ ഒരുക്കി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച അനുഭവം സമ്മാനിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര BE 6, ടാറ്റ കര്‍വ് ഇവി, എംജി ZS ഇവി, വിന്‍ഫാസ്റ്റ് VF 6, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് എന്നിവയുമായാണ് ഇ-വിറ്റാര മത്സരിക്കുക.

വിപണിയില്‍ ഇതിനകം സ്ഥാനമുറപ്പിച്ച എതിരാളികളെ നേരിടാന്‍ ആകര്‍ഷകമായ വിലയിലായിരിക്കും മാരുതി ഈ ആദ്യ ഇവി അവതരിപ്പിക്കുക. ഏകദേശം 17 ലക്ഷം മുതല്‍ 22.5 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. 2026 ജനുവരി അവസാനം ടൊയോട്ട ഇ-വിറ്റാരയുടെ റീബാഡ്ജ് പതിപ്പായ ഇബെല്ല വെളിപ്പെടുത്തിയിരുന്നു. അടിസ്ഥാനം രൂപം ഒന്നാണങ്കിലും ടൊയോട്ട ഇബല്ലെക്ക് തനതായ ഐഡന്റിറ്റി നല്‍കിയിട്ടുണ്ട്. ഇ-വിറ്റാരയ്ക്ക് പിന്നാലെ ഇബെല്ലയും ഇന്ത്യന്‍ വിപണിയില്‍ എത്തും.

More from DriveSpark

Article Published On: Tuesday, February 3, 2026, 8:45 [IST]
English summary
Maruti suzuki e vitara electric suv india launch timeline revealed malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X