ഇവി രാജാവാകാനെത്തിയ ഇ വിറ്റാരക്ക് ആദ്യ മാസം വിൽപ്പന 2,205 യൂണിറ്റ്! മെല്ലെപ്പോക്കിന്റെ കാരണം അറിയണ്ടേ

മറ്റേത് സ്വദേശി, വിദേശി ബ്രാന്‍ഡുകള്‍ എത്ര മുന്തിയ ഇലക്ട്രിക് കാര്‍ കൊണ്ടുവരുന്നുണ്ടെന്ന് പറഞ്ഞാലും ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്നത് മാരുതി സുസുക്കി ഇ വിറ്റാരയുടെ (Maruti Suzuki e VITARA ) വരവിനാണ്. കഴിഞ്ഞ വര്‍ഷം ഓട്ടോ എക്‌സ്‌പോയില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട ഇലക്ട്രിക് എസ്‌യുവി ആഗോള വിപണിയിലെത്തി മാസങ്ങള്‍ കഴിഞ്ഞ് 2026 ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഡെലിവറി തുടങ്ങിയ ശേഷമുള്ള ഇ വിറ്റാരയുടെ ആദ്യ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മാരുതി സുസുക്കിയുടെ കന്നി ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തി ഒരു മാസത്തിനുള്ളില്‍ 2,205 യൂണിറ്റ് വില്‍പ്പന നേടി.

ഇവി വിപണിയിലെ മുന്‍നിരക്കാരായ ടാറ്റ മോട്ടോര്‍സിനും മഹീന്ദ്രക്കും കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട്, ആകര്‍ഷകമായ വിലയും 543 കിലോമീറ്റര്‍ റേഞ്ചുമായി എത്തിയ ഇ വിറ്റാര മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിലെ പുതിയ രാജാവാകാന്‍ ഒരുങ്ങുകയാണ്. മാരുതിയുടെ ഇവി വിപ്ലവത്തിന്റെ തുടക്കം മാത്രമാണിതെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കാന്‍ മാരുതിക്ക് പദ്ധതിയുണ്ട്.

maruti suzuki e vitara front

ഇവിറ്റാരയ്ക്ക് ലഭിച്ച ഈ മിന്നുന്ന തുടക്കം കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കമ്പനിക്ക് ആത്മവിശ്വാസം പകരും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ഇ വിറ്റാര മികച്ചൊരു ഓപ്ഷനായിരിക്കും. ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ട്രിമ്മുകളിലായാണ് ഈ ഇലക്ട്രിക് എസ്‌യുവി ലഭ്യമാകുന്നത്.

ഒപ്പുലന്റ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക്, ആര്‍ട്ടിക് വൈറ്റ്, ഗ്രാന്‍ഡിയര്‍ ഗ്രേ, സ്പ്ലെന്‍ഡിഡ് സില്‍വര്‍, നെക്സ ബ്ലൂ, ലാന്‍ഡ് ബ്രീസ് ഗ്രീന്‍, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ഒപ്പുലന്റ് റെഡ്, ആര്‍ട്ടിക് വൈറ്റ് എന്നിവ ഉള്‍പ്പെടുന്ന ഡ്യുവല്‍-ടോണ്‍ ഷേഡുകള്‍ എന്നിവയുള്‍പ്പെടെ 10 നിറങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കാം. എല്ലാം ബ്ലൂയിഷ് ബ്ലാക്ക് റൂഫോടുകൂടിയാണ് വരുന്നത്.

49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇ വിറ്റാര ഓഫര്‍ ചെയ്യുന്നത്. ഇതിലെ ചെറിയ 49 kWh ബാറ്ററി യൂണിറ്റ് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 440 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ റേഞ്ച് വേണ്ടവര്‍ക്ക് ഫുള്‍ ചാര്‍ജില്‍ 543 കിലോമീറ്റര്‍ വരെ ഓടാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന 61 kWh ബാറ്ററിയുള്ള മോഡല്‍ വാങ്ങാവുന്നതാണ്.

രണ്ട് ബാറ്ററി വേരിയന്റുകളിലും സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണമാണ് മാരുതി ഉപയോഗിച്ചിരിക്കുന്നത്. ചെറിയ ബാറ്ററിയുള്ള മോഡല്‍ 141 hp പവറും 193 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വലിയ ബാറ്ററിയുള്ള ടോപ് വേരിയന്റ് 171 hp പവര്‍ നല്‍കുമ്പോള്‍ ടോര്‍ക്ക് ഔട്ട്പുട്ട് 193 Nm ആയി തുടരുന്നു. ഇത് സുഗമമായ ഡ്രൈവിംഗ് അനുഭവം സമ്മാനിക്കും.

maruti suzuki e vitara rear

വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാനായി നോര്‍മല്‍, ഇക്കോ, സ്പോര്‍ട്സ് മോഡുകളും ഇതില്‍ ലഭ്യമാണ്. സോഫ്റ്റ് ടച്ച് ഇന്‍സെര്‍ട്ടുകളുള്ള ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് ഇവിറ്റാരയ്ക്ക് ലഭിക്കുന്നത്. അകത്തേക്ക് കയറുമ്പോള്‍ ആരുടെയും ശ്രദ്ധകവരുക 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റും 10.1 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയുമടങ്ങുന്ന ഡ്യൂവല്‍ സ്‌ക്രീന്‍ സെറ്റപ്പാണ്. 2-സ്പോക്ക് സ്റ്റിയറിംഗ് വീലാണ് ഇവിക്ക് ലഭിക്കുന്നത്.

ഡ്രൈവ് മോഡ് സെലക്ടര്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, മറ്റ് സ്വിച്ചുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ഫ്‌ലോട്ടിംഗ് സെന്റര്‍ കണ്‍സോള്‍ ഇതിലുണ്ട്. റിയര്‍ എസി ഉള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, സണ്‍റൂഫ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, വയര്‍ലെസ് ചാര്‍ജര്‍, ADAS തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

maruti suzuki e vitara home charger

ഇവിറ്റാരക്ക് മാരുതി സുസുക്കി 8 വര്‍ഷത്തെ / 1,60,000 കിലോമീറ്റര്‍ ബാറ്ററി വാറണ്ടിയും 3 വര്‍ഷത്തിനുശേഷം 60% അഷ്വര്‍ഡ് ബൈബാക്കും വാഗ്ദാനം ചെയ്യുന്നു. ഫ്രീ ഹോം ചാര്‍ജര്‍ ഇന്‍സ്റ്റാളേഷന്റെ കൂടെ ഉപഭോക്താക്കള്‍ക്ക് 1 വര്‍ഷത്തേക്ക് ചാര്‍ജിംഗും സൗജന്യമാണ്. വിലവിവരങ്ങള്‍ പരിശോധിച്ചാല്‍, ബേസ് മോഡലായ ഡെല്‍റ്റയ്ക്ക് 15.99 ലക്ഷം രൂപയും മിഡ് വേരിയന്റായ സീറ്റയ്ക്ക് 17.49 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് മോഡലായ ആല്‍ഫയ്ക്ക് 20.01 ലക്ഷം രൂപയുമാണ് വില.

വാഹനത്തിന്റെ പ്രാരംഭ ചിലവ് കുറയ്ക്കുന്നതിനായി 'ബാറ്ററി-ആസ്-എ-സര്‍വീസ്' (BaaS) സ്‌കീമും മാരുതി അവതരിപ്പിച്ചിട്ടുണ്ട്. ബാസിന് കീഴില്‍ ഡെല്‍റ്റ 10.99 ലക്ഷം രൂപയ്ക്കും സീറ്റ 11.99 ലക്ഷം രൂപയ്ക്കും സ്വന്തമാക്കാം. ആല്‍ഫയ്ക്ക് 14.51 ലക്ഷം രൂപയായിരിക്കും വില. എന്നാല്‍ ഇതിന് കിലോമീറ്ററിന് 3.99 രൂപ നിരക്കില്‍ പ്രതിമാസ ബാറ്ററി സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ അധികമായി നല്‍കേണ്ടതുണ്ട്.

ആകര്‍ഷകമായ വിലയുടെ കൂടെ മാരുതിയുടെ വിപുലമായ സര്‍വീസ് ശൃംഖലയും വിശ്വാസ്യതയും ഈ ചേരുമ്പോള്‍ ഇവിറ്റാരയ്ക്ക് വിപണിയില്‍ മേല്‍ക്കൈ ലഭിക്കുന്നു. അത്യാധുനിക ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമായി വരുന്ന ഇവിറ്റാര പതിയെ പതിയെ വിപണി പിടിക്കുമെന്നുറപ്പാണ്. നിലവില്‍ ഗുജറാത്തില്‍ നിര്‍മിക്കുന്ന ഇവിയുടെ ഭൂരിഭാഗവും വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ്.അതുകൊണ്ടാണ് ഇ വിറ്റാരയുടെ വിൽപ്പനയിൽ ഈ മെല്ലെപ്പോക്ക്. കാറിന്റെ ഉൽപ്പാദനം കൂട്ടിക്കഴിഞ്ഞാൽ വിൽപ്പന കുത്തനെ ഉയരുമെന്നാണ് കരുതുന്നത്.

More from DriveSpark

Article Published On: Friday, April 3, 2026, 11:00 [IST]
English summary
Maruti suzuki e vitara first month sales performance analysis malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X