മൈലേജിലും സീറ്റിംഗിലും രാജാവ്! വിൽപനയിൽ ഞെട്ടിച്ച ഈ മാരുതി ഫാമിലി കാറായും ബിസിനസ് പാർട് ണറായും കൂടെകൂട്ടാം
ഇന്ത്യന്‍ പാസഞ്ചര്‍ വാന്‍ വിഭാഗത്തില്‍ തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിച്ച് മാരുതി സുസുക്കി ഈക്കോ. 2025 ഡിസംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മാരുതി സുസുക്കി ഈക്കോ വാന്‍ വില്‍പനയില്‍ മികച്ച വളര്‍ച്ചയാണ് കൈവരിച്ചു. രാജ്യത്തെ വാന്‍ വിപണിയില്‍ നിലവില്‍ ഈക്കോയ്ക്ക് നേരിട്ടുള്ള എതിരാളികളില്ല. ടാറ്റ വിംഗര്‍, ഫോഴ്‌സ് അര്‍ബാനിയ എന്നീ പാസഞ്ചര്‍ വാനുകള്‍ ഈക്കോയേക്കാള്‍ വലുതാണ്. കുടുംബങ്ങള്‍ക്കും ചെറുകിട ബിസിനസ് ആവശ്യങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായ വാഹനമെന്ന നിലയിലാണ് ഈക്കോ വിപണിയില്‍ സ്വീകാര്യത നേടുന്നത്. 2025 ഡിസംബര്‍ മാസം മാരുതി സുസുക്കി ഈക്കോ വാന്‍ നേടിയ വില്‍പ്പനയെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
2025 ഡിസംബറില്‍ ആകെ 11,899 യൂണിറ്റ് ഈക്കോ വാനുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. 2024 ഡിസംബറില്‍ ഇത് 11,678 യൂണിറ്റുകളായിരുന്നു. 2024 ഡിസംബറിനെ അപേക്ഷിച്ച് വില്‍പനയില്‍ ഈക്കോ വാന്‍ 1.89 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 2025-2026 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മാരുതി 1,04,902 യൂണിറ്റ് ഈക്കോ വാനുകള്‍ വിറ്റഴിച്ചിട്ടുണ്ട്.

2024-2025 സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ വില്‍പ്പന 1,02,520 യൂണിറ്റായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 2382 യൂണിറ്റുകള്‍ അധികം വില്‍ക്കാന്‍ സാധിച്ചു. ഐക്കണിക് വാന്‍ മോഡലായ ഒംനിയുടെ പിന്‍ഗാമിയായാണ് മാരുതി ഈക്കോ വാന്‍ വിപണിയിലെത്തിച്ചത്. വാണിജ്യ ആവശ്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാവുന്ന വൈവിധ്യമാര്‍ന്ന പതിപ്പുകള്‍ ഈക്കോയ്ക്കുണ്ട്. 5-സീറ്റര്‍, 6-സീറ്റര്‍ ലേഔട്ടുകളില്‍ ലഭ്യമായ ഈ വാഹനം ആംബുലന്‍സ് പതിപ്പായും വിപണിയിലെത്തുന്നു.
ലളിതമായ രൂപകല്‍പ്പനയും കുറഞ്ഞ പരിപാലനച്ചെലവുമാണ് സാധാരണക്കാരായ ഉപഭോക്താക്കളെ ഈക്കോയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് ഈക്കോയ്ക്ക് കരുത്ത് പകരുന്നത്. ഇത് 81 PS പവറും 105.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി പതിപ്പ് 71 PS പവറും 95 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. രണ്ട് പതിപ്പുകളിലും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമേ ലഭിക്കൂ.

ഈക്കോയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 19.71 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിഎന്‍ജി വേരിയന്റുകള്‍ക്ക് കിലോഗ്രാമിന് 26.78 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള ARAI ക്ലെയിംഡ് മൈലേജ് കണക്കുകളാണ് ഇത്. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനായി ബിഎസ്-6 രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാഹനം പുറത്തിറങ്ങുന്നത്.
വില കുറവാണെങ്കിലും ഈക്കോയുടെ സേഫ്റ്റിയുടെ കാര്യത്തിലും മാരുതി സുസുക്കി വിട്ടുവീഴ്ച ചെയ്തിട്ടില്ല. അടുത്തിടെയാണ് മോഡലില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കിയത്. കൂടാതെ ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ചൈല്‍ഡ് ലോക്ക്, സ്ലൈഡിംഗ് ഡോറുകള്‍ എന്നിവ ഈക്കോയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പുതുക്കിയ ഇന്റീരിയറുമടക്കം മോഡേണ്‍ ലുക്കാണ് വാനിന്റെ അകത്തളത്തിന്.

കൂടുതല്‍ യാത്രക്കാരെയും ചരക്കുകളും വഹിക്കാന്‍ കഴിയുന്ന ബജറ്റ് വിലയിലുള്ള വാഹനമെന്ന നിലയില്‍ ഈക്കോയുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. മികച്ച ഇന്ധനക്ഷമതയുള്ള സിഎന്‍ജി വേരിയന്റ് ഫ്ലീറ്റ്, സ്വകാര്യ ഉപഭോക്താക്കളെ ഒരുപോലെ ആകര്‍ഷിക്കുന്നു. 5,20,900 രൂപ മുതലാണ് മാരുതി ഈക്കോയുടെ വില തുടങ്ങുന്നത്. മാരുതി വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്സ്ഷോറൂം വിലകളാണ് ഇത്.
2025 മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം റെക്കോര്‍ഡ് വില്‍പന നേട്ടത്തിന്റെ വര്‍ഷമായിരുന്നു. ആകെ 23.51 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് കമ്പനി ചരിത്രത്തിലെ ഏറ്റവും മികച്ച വില്‍പ്പന നേട്ടം ആഘോഷിച്ചപ്പോള്‍ അതില്‍ ഈക്കോയുടെ സംഭാവന വളരെ വലുതായിരുന്നു. വരും മാസങ്ങളിലും മോഡലിന് വില്‍പനയിലെ ഈ സ്ഥിരത നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കമ്പനിയുടെ വിശ്വാസം. കൂടുതല്‍ സീറ്റുകളും മികച്ച മൈലേജുമുള്ള വാഹനത്തിന്റെ ബസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ ചേര്‍ത്തത് കുടുംബങ്ങളെ ഈക്കോയിലേക്ക് ഒന്നുകൂടി അടുപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications








