6 പേര്‍ക്ക് കയറാവുന്ന ഫാമിലി കാറിന് വില വെറും ₹5.21 ലക്ഷം! 31 ദിവസം കൊണ്ട് വാങ്ങിയത് 11,333 പേര്‍

ഇന്ത്യന്‍ വിപണിയിലെ മള്‍ട്ടി പര്‍പ്പസ് വാന്‍ (MPV) വിഭാഗത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം തുടര്‍ന്ന് മാരുതി സുസുക്കി ഈക്കോ (Maruti Suzuki Eeco). 2026 മാര്‍ച്ചിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയിലുണ്ടായ വര്‍ദ്ധനവ് ഈ വിഭാഗത്തില്‍ ഈക്കോയ്ക്കുള്ള സ്വീകാര്യത അടിവരയിടുന്നു. മാരുതി സുസുക്കി പുറത്തുവിട്ട വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മാസം ആകെ 11,333 യൂണിറ്റ് ഈക്കോ വാനുകളാണ് ഷോറൂമില്‍ നിന്നിറങ്ങിയത്. 2025 മാര്‍ച്ചില്‍ 10,409 യൂണിറ്റായിരുന്നു ഈക്കോയുടെ വില്‍പ്പന.

ഇത്തവണ വില്‍പ്പന 11,333 യൂണിറ്റുകളിലേക്ക് ഉയര്‍ന്നതോടെ 9 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025-2026 സാമ്പത്തിക വര്‍ഷം മൊത്തം വില്‍പ്പന 139769 യൂണിറ്റായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ 1,35,672 യൂണിറ്റിനെ അപേക്ഷിച്ച് 4097 വാനുകള്‍ അധികം വില്‍ക്കാന്‍ മാരുതിക്ക് സാധിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കും വ്യക്തിഗത ഉപയോഗത്തിനും ഒരുപോലെ അനുയോജ്യമായ വാഹനമെന്ന നിലയില്‍ വിപണിയില്‍ ഈക്കോയുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ച് വരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

maruti eeco sales march 2026

ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് 5-സീറ്റര്‍, 6-സീറ്റര്‍ ഓപ്ഷനുകളില്‍ ഈക്കോ ലഭ്യമാണ്. വിശാലമായ ക്യാബിന്‍ സ്‌പെയ്‌സുള്ള വാന്‍ യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്നു. ലളിതമായ ഡിസൈനും അകത്തെ വിശാലമായ സ്‌പെയ്‌സുമാണ് ഈക്കോയെ വിപണിയില്‍ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍.സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 1.2 ലിറ്റര്‍ K12N പെട്രോള്‍ എഞ്ചിനാണ് ഈക്കോയ്ക്ക് കരുത്തേകുന്നത്.

ഇത് 80 bhp പവറും 104.4 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. മാരുതി സുസുക്കി ഈക്കോയില്‍ സജ്ജീകരിച്ച 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സുഗമവുമായ ഗിയര്‍ ഷിഫ്റ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. നിലവില്‍, ഈക്കോയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭ്യമല്ല. മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലന ചിലവുമാണ് ഈ എഞ്ചിനിന്റെ പ്രധാന സവിശേഷതകള്‍.

maruti eeco sales march 2026

ഈക്കോ പെട്രോള്‍ വേരിയന്റുകളുടെ ഇന്ധനക്ഷമത ലിറ്ററിന് 19.71 കിലോമീറ്ററാണ്. ഇന്ധനച്ചിലവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഈക്കോയുടെ സിഎന്‍ജി വകഭേദവും വിപണിയില്‍ ലഭ്യമാണ്. സിഎന്‍ജി മോഡലിന് കിലോയ്ക്ക് 26.78 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് മാരുതി സുസുക്കി വെബ്‌സൈറ്റില്‍ പറയുന്നത്. ഈ ഉയര്‍ന്ന മൈലേജ് കണക്കുകളാണ് ഈക്കോയെ ചെറുകിട സംരംഭകര്‍ക്കിടയിലെ ജനപ്രിയ മോഡലാക്കി മാറ്റുന്നത്.

സ്റ്റാന്‍ഡേര്‍ഡ് 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനോട് (EBD) കൂടിയ എബിഎസ് (ABS), റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടെ മികച്ച സുരക്ഷാ സംവിധാനങ്ങളും ബജറ്റ് വാന്‍ മോഡലില്‍ ലഭ്യമാണ്. കൂടാതെ ചൈല്‍ഡ് ലോക്ക് സൗകര്യവും സ്പീഡ് അലേര്‍ട്ട് സിസ്റ്റവും വാഹനത്തില്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്.

maruti eeco sales march 2026

നിലവില്‍ 5,20,900 രൂപ മുതലാണ് ഈക്കോയുടെ വില ആരംഭിക്കുന്നത്. ഉയര്‍ന്ന വേരിയന്റിന്റെ വില 6,35,800 രൂപയാണ്. മാരുതി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്-ഷോറൂം വിലകളാണ് ഇത്. മാരുതിയുടെ വിപുലമായ സര്‍വീസ് ശൃംഖലയും സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതയും വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്താന്‍ ഈക്കോയെ സഹായിക്കുന്നു.

മാത്രമല്ല, നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളി ഇല്ലെന്നതും ഇക്കോക്ക് ഗുണകരമാകുന്നു. ചെറുകിട വ്യാപാര മേഖലയിലെ വളര്‍ച്ചയും സ്‌കൂള്‍ വാനുകളുടെ ഡിമാന്‍ഡുമെല്ലാം ഈക്കോയുടെ വില്‍പ്പനയില്‍ പ്രതിഫലിക്കുന്നു. വരും മാസങ്ങളിലും വാന്‍ മോഡലിന് മികച്ച വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് മാരുതി സുസുക്കി.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 7, 2026, 13:06 [IST]
English summary
Maruti suzuki eeco sales report march 2026 yoy growth 9 per cent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X