എംപിവി സെഗ്മെൻ്റിലെ രാജാവ്! ഡിസംബറിൽ എർട്ടിഗ തൂക്കിയത് 16300 യൂണിറ്റുകൾ
ഫാമിലി എംപിവിയായ മാരുതി സുസുക്കി എർട്ടിഗയ്ക്ക് വിപണിയിൽ ഉയർന്ന ഡിമാൻഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ഡിസംബറിൽ 16,300 യൂണിറ്റുകളാണ് വിറ്റഴിച്ചത്. നവംബറിൽ 16,197, ഒക്ടോബറിൽ 20,087, സെപ്റ്റംബറിൽ 12,115, ഓഗസ്റ്റിൽ 18,445 എന്നിങ്ങനെയാണ് മുൻ മാസങ്ങളിലെ വിൽപ്പന. പ്രതിമാസം ശരാശരി 16,628 യൂണിറ്റ് വിൽപ്പനയാണ് എർട്ടിഗക്ക് രേഖപ്പെടുത്തുന്നത്. വാഹനത്തിന്റെ വിലക്കുറവും, വാണിജ്യ-വ്യക്തിഗത ആവശ്യങ്ങൾക്കുള്ള യോജിക്കുന്നു എന്നതുമാണ് വിൽപ്പന വർധനവിന് പ്രധാന കാരണം. 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്ന ജിഎസ്‌ടി പരിഷ്കരണം മൂലം എർട്ടിഗയുടെ വില കുറഞ്ഞിരുന്നു.
എക്സ്-ഷോറൂം വില 8.80 ലക്ഷം രൂപ മുതൽ 12.94 ലക്ഷം രൂപ വരെയാണ്.2022 മാര്‍ച്ച് 15-നാണ് മാരുതി സുസുക്കി പുതുക്കിയ എര്‍ട്ടിഗ രാജ്യത്ത് അവതരിപ്പിച്ചത്. LXi, VXi, ZXI എന്നിങ്ങനെ നാല് വേരിയന്റുകളില്‍ എംപിവി വാങ്ങാം. പേള്‍ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്നിറ്റി ബ്രൗണ്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഓക്സ്ഫോര്‍ഡ് ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ ഏഴ് നിറങ്ങളില്‍ വാഹനം തെരഞ്ഞെടുക്കാം. എര്‍ട്ടിഗയെ ആകര്‍ഷകമാക്കാന്‍ നിരവധി ഫീച്ചറുകളും ലഭിക്കുന്നുണ്ട് കേട്ടോ.

4,395 എംഎം നീളം, 1,735 എംഎം വീതി, 1,690 എംഎം ഉയരം, 185 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, 2,740 എംഎം വീൽബേസ് എന്നിവയാണ് വാഹനത്തിന്റെ പ്രധാന അളവുകൾ. 7 സീറ്റുകളുള്ള ഈ എംപിവി സുഖകരമായ യാത്രാനുഭവം നൽകുന്നുണ്ട്. 209 ലിറ്റർ ബൂട്ട് സ്പേസ് ദീർഘയാത്രകൾക്ക് അധിക ലഗേജുകൾ കൊണ്ടുപോകാൻ ഏറെ സഹായിക്കും.
എർട്ടിഗയുടെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 102 bhp കരുത്തും 139 Nm ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ, 1.5 ലിറ്റർ സിഎൻജി എഞ്ചിൻ 87 bhp കരുത്തും 121 Nm ടോർക്കും നൽകുന്നു. വേരിയന്റുകൾക്കനുസരിച്ച് 5 സ്പീഡ് മാന്വൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്. ഇന്ധനക്ഷമതയുടെ കാര്യത്തിൽ എർട്ടിഗ 20.30 മുതൽ 26.11 kmpl വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

വാഹനത്തിന്റെ ഉയർന്ന വേഗത 170 kmph ആണ്. കൂടാതെ, കേവലം 13.2 സെക്കൻഡിൽ 0-യിൽ നിന്ന് 100 kmph വേഗത കൈവരിക്കാനും ഇതിന് കഴിയും. മികച്ച ക്യാബിൻ ഡിസൈനിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കീലെസ് എൻട്രി, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ എസി തുടങ്ങിയ ആധുനിക ഫീച്ചറുകൾ ഉൾപ്പെടുന്നു.
യാത്രക്കാരുടെ സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയും മാരുതി സുസുക്കി എർട്ടിഗയിൽ സജ്ജീകരിച്ചിരിക്കുന്നു, സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു എന്നതാണ് മാരുതി സുസുക്കി എർട്ടിഗ എന്ന എംപിവിയിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന കാര്യങ്ങൾ.

2025 നവംബറിലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടികയില്‍ ആറാം സ്ഥാനം നേടാനും എര്‍ട്ടിഗക്ക് സാധിച്ചു. ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ഡിസയര്‍, മാരുതി സുസുക്കി സ്വിഫ്റ്റ്, ടാറ്റ പഞ്ച്, ഹ്യുണ്ടായി ക്രെറ്റ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. മഹീന്ദ്ര സ്‌കോര്‍പിയോ, മാരുതി ഫ്രോങ്ക്‌സ്, മാരുതി വാഗണ്‍ആര്‍, മാരുതി ബ്രെസ എന്നീ മോഡലുകള്‍ ആണ് എര്‍ട്ടിഗക്ക് പിന്നില്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








