ജാഥക്കുള്ള ആള് കൊള്ളും, 26.11കി.മീ മൈലേജുമുണ്ട്! 31 ദിവസം കൊണ്ട് 20,350 പേർ വാങ്ങിയ ഫാമിലി കാർ
2026 മേയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ 7 സീറ്റര്‍ വാഹനമെന്ന പദവി നിലനിര്‍ത്തിയിരിക്കുകയാണ് മാരുതി സുസുക്കി എര്‍ട്ടിഗ. പുതിയ മോഡലുകള്‍ വന്നിട്ടും ഫാമിലി വാഹനങ്ങള്‍ തേടുന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിശ്വസ്ത വാഹനമായി എര്‍ട്ടിഗ തന്നെ തുടരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2026 മെയ് മാസം ഇന്ത്യന്‍ വിപണിയില്‍ വലിയ മുന്നേറ്റമാണ് വാഹനം നടത്തിയിരിക്കുന്നത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് തങ്ങളുടെ സെഗ്മെന്റില്‍ വ്യക്തമായ മേധാവിത്വം നിലനിര്‍ത്താന്‍ മാരുതി സുസുക്കി എര്‍ട്ടിഗക്ക് സാധിച്ചു എന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (SIAM) പുതിയ വിപണി വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
കൃത്യമായ കണക്കുകള്‍ പരിശോധിച്ചാല്‍, 2026 മേയ് മാസത്തില്‍ ആകെ 20,350 യൂണിറ്റ് എര്‍ട്ടിഗ എംപിവികളാണ് മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം അതായത് 2025 മേയ് മാസത്തില്‍ ഇത് 16,140 യൂണിറ്റുകള്‍ മാത്രമായിരുന്നു എന്ന് കമ്പനിയുടെ ഔദ്യോഗിക വില്‍പ്പന രേഖകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ ഏകദേശം 26.1 ശതമാനത്തിന്റെ വമ്പന്‍ വാര്‍ഷിക വളര്‍ച്ചയാണ് (YoY Growth) ഈ മോഡല്‍ ഒറ്റയടിക്ക് സ്വന്തമാക്കിയത്.

നിലവില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന മൊത്തം 7 സീറ്റര്‍ വാഹനങ്ങളുടെ വിപണി വിഹിതത്തില്‍ വലിയൊരു പങ്ക് ഇപ്പോഴും എര്‍ട്ടിഗയുടെ കൈകളിലാണെന്ന് ഈ കണക്കുകള്‍ അടിവരയിടുന്നു. ഇന്ത്യന്‍ സെവന്‍ സീറ്റര്‍ വാഹന വിപണിയില്‍ വരും ദിവസങ്ങളിലും കടുത്ത മത്സരമാണ് നടക്കാന്‍ പോകുന്നത്. മേയ് മാസത്തെ കണക്കുകള്‍ പ്രകാരം 15,774 യൂണിറ്റുകള്‍ വിറ്റഴിച്ച് മഹീന്ദ്ര സ്‌കോര്‍പിയോ (Mahindra Scorpio) രണ്ടാം സ്ഥാനത്തും, 10,325 യൂണിറ്റുകളുമായി ടൊയോട്ട ഇന്നോവ (Toyota Innova) മൂന്നാം സ്ഥാനത്തുമുണ്ട്.
എന്നിരുന്നാലും കുറഞ്ഞ വിലയും വിപുലമായ സര്‍വീസ് ശൃംഖലയും ഉള്ളതിനാല്‍ മാരുതി സുസുക്കി എര്‍ട്ടിഗയോട് നേരിട്ട് മത്സരിക്കാന്‍ മറ്റ് ബ്രാന്‍ഡുകള്‍ക്ക് സാധിക്കുന്നില്ല. സാധാരണക്കാരായ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വാങ്ങാനും പരിപാലിക്കാനും സാധിക്കുന്ന ഒരു മികച്ച ഓള്‍ റൗണ്ടര്‍ ഫാമിലി കാറായി എര്‍ട്ടിഗ ജൈത്രയാത്ര തുടരുകയാണ്.
എര്‍ട്ടിഗയെ കുറിച്ച് പറയുമ്പോള്‍ സുപരിചിതമായ 1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ K15C സ്മാര്‍ട്ട് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ഈ ഫാമിലി കാറിന് തുട്ിപ്പേകുന്നത്. പരമാവധി 103 hp പവറും 136.8 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിന്റ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ഘടിപ്പിച്ചിച്ചിരിക്കുന്നു. പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയാണ് ഇതിന്റെ ഓട്ടോമാറ്റിക് പതിപ്പ് വിപണിയില്‍ ലഭ്യമാകുന്നത് എന്നത് യാത്ര സുഖകരമാക്കുന്നു.
കുറഞ്ഞ ചെലവില്‍ കൂടുതല്‍ മൈലേജ് ആഗ്രഹിക്കുന്ന മിഡില്‍ക്ലാസ് കുടുംബങ്ങള്‍ക്കായി എര്‍ട്ടിഗയുടെ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി (CNG) പതിപ്പും മാരുതി സുസുക്കി വിപണിയിലെത്തിക്കുന്നുണ്ട്. സിഎന്‍ജി മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ എഞ്ചിന്‍ 88 hp പവറും 121.5 Nm ടോര്‍ക്കുമാണ് നല്‍കുക. പെട്രോള്‍ മോഡില്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍, സിഎന്‍ജി പതിപ്പില്‍ എര്‍ട്ടിഗ കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ എന്ന മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

നഗരങ്ങളിലെ ദൈനംദിന ആവശ്യങ്ങളിലും ദീര്‍ഘദൂര യാത്രകളിലും ഉയര്‍ന്ന മൈലേജ് വലിയ സാമ്പത്തിക ലാഭം നേടിത്തരും. വലിയ കുടുംബത്തിന് ഒന്നിച്ച് യാത്ര ചെയ്യാന്‍ ആവശ്യമായ വിശാലമായ മൂന്ന് വരി സീറ്റിംഗ് ഘടനയാണ് ഈ എംപിവിയിലുള്ളത്. ഇതിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിരയിലെ സീറ്റുകള്‍ പൂര്‍ണമായി മടക്കി വെക്കാനുംബൂട്ട് സ്‌പേസ് വലിയ രീതിയില്‍ വര്‍ദ്ധിപ്പിക്കാനും സാധിക്കും.
യാത്രക്കാരുടെ വിനോദത്തിനായി 7 ഇഞ്ചിന്റെ സ്മാര്‍ട്ട്പ്ലേ പ്രോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഇതിലുണ്ട്. കൂടാതെ പിന്‍സീറ്റു് യാത്രക്കാര്‍ക്ക് കുളിര്‍മേയകാന്‍ പ്രത്യേക റൂഫ് മൗണ്ടഡ് റിയര്‍ എസി വെന്റുകളും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും കാറിലുണ്ട്. കുടുംബങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി മികച്ച സുരക്ഷാ ഫീച്ചറുകളാണ് ഈ പുതിയ എര്‍ട്ടിഗ മോഡലില്‍ മാരുതി സുസുക്കി സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുള്ളത്.

ഇതിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ സുരക്ഷയ്ക്കായി മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ് ബ്രേക്കിംഗ് സംവിധാനം, ബ്രേക്ക് അസിസ്റ്റ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. റോഡുകളിലെ മികച്ച നിയന്ത്രണത്തിനായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), കയറ്റങ്ങളില്‍ വാഹനം പുറകോട്ട് ഉരുണ്ട് പോകാതിരിക്കാന്‍ സഹായിക്കുന്ന ഹില്‍ ഹോള്‍ഡ് അസിസ്റ്റ് (Hill Hold Assist) എന്നിവയും ഇതിലുണ്ട്. പാര്‍ക്കിംഗ് എളുപ്പമാക്കാന്‍ പാര്‍ക്കിംഗ് സെന്‍സറുകളും സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനവും ഇതില്‍ പ്രവര്‍ത്തിക്കുന്നു.


Click it and Unblock the Notifications