ദിവസവും വാങ്ങുന്നത് 544 പേര്‍! ₹8.69 ലക്ഷം മുതല്‍ വാങ്ങാവുന്ന 26KM മൈലേജുള്ള ഫാമിലി കാറിന് 'എതിരില്ലാതെ' ജയം

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട മള്‍ട്ടി പര്‍പ്പസ് വാഹനമായ മാരുതി സുസുക്കി എര്‍ട്ടിഗ (Maruti Suzuki Ertiga) വില്‍പ്പനയില്‍ പുതുചരിത്രം രചിച്ച് മുന്നേറുകയാണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം രണ്ട് ലക്ഷത്തോളം യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ടാണ് എര്‍ട്ടിഗ 7-സീറ്റര്‍ വാഹന വിഭാഗത്തില്‍ ആധിപത്യം ഊട്ടിയുറപ്പിച്ചത്. രണ്ട് ലക്ഷം എന്ന മാന്ത്രിക സംഖ്യയ്ക്ക് തൊട്ടടുത്തെത്തിയ എര്‍ട്ടിഗ, മാരുതി നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി മാറി. 2,07,906 യൂണിറ്റ് വില്‍പ്പനയുമായി ഒന്നാം സ്ഥാനം കൈയ്യടക്കിയത് ഡിസയര്‍ ആണ്. കുറഞ്ഞ വിലയും മികച്ച മൈലേജും ഒത്തുചേരുന്ന എര്‍ട്ടിഗയുടെ വിസ്മയിപ്പിക്കുന്ന വില്‍പ്പന കണക്കുകളും സവിശേഷതകളും വിശദമായി വായിക്കാം.

2026 സാമ്പത്തിക വര്‍ഷത്തില്‍ അതായത് 2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എര്‍ട്ടിഗയുടെ മൊത്തം 1,98,855 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അതായത് 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കലിലെത്താന്‍ വെറും 1145 യൂണിറ്റുകളുടെ കുറവ് മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യയില്‍ പ്രതിദിനം ശരാശരി 544 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെടുന്നു എന്നതില്‍ നിന്ന് തന്നെ എര്‍ട്ടിഗയില്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കുള്ള വിശ്വാസം നമുക്ക് മനസ്സിലാക്കാം.

maruti suzuki ertiga sales fy26

ഇന്ത്യന്‍ വിപണിയിലെത്തിയ അന്ന് മുതല്‍ ഇന്ന് വരെ മൊത്തം 1.4 ദശലക്ഷം (14 ലക്ഷം) യൂണിറ്റുകള്‍ വിറ്റഴിച്ചാണ് എര്‍ട്ടിഗ എംപിവി സെഗ്മെന്റിലെ രാജ്ഞിയായി മാറിയത്. വെറും 1,117 യൂണിറ്റുകളുമായി തുടങ്ങിയ യാത്രയാണ് ഇപ്പോള്‍ ഒരു സാമ്പത്തിക വര്‍ഷം മാത്രം രണ്ട് ലക്ഷത്തിനടുത്ത് വില്‍പ്പനയിലെത്തി നില്‍ക്കുന്നത്. ടൊയോട്ട റൂമിയോണ്‍, കിയ കാരെന്‍സ് തുടങ്ങിയ കരുത്തരായ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മാരുതി മോഡലിന്റെ കുതിപ്പ്.

സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 103 bhp പവറും 137 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ K15C പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗയ്ക്ക് കരുത്തേകുന്നത്. മികച്ച ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുന്നതിനായി മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും മാരുതി ഈ ഫാമിലി കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.

maruti suzuki ertiga sales fy26

എര്‍ട്ടിഗ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് നന്നായി ബോധിക്കാനുള്ള മറ്റൊരു കാരണം അതിന്റെ അസാമാന്യമായ മൈലേജാണ്. പെട്രോള്‍ മോഡലുകള്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍, സിഎന്‍ജി വേരിയന്റുകള്‍ കിലോയ്ക്ക് 26.11 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. മാരുതി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഇന്ധനക്ഷമത കണക്കുകളാണ് ഇത്. ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വലിയ കുടുംബങ്ങള്‍ക്കും ടാക്‌സി ഓപ്പറേറ്റര്‍മാര്‍ക്കും ഏറ്റവും ലാഭകരമായ ചോയ്‌സാണ് എര്‍ട്ടിഗ.

ബജറ്റ് എംപിവിയാണെങ്കിലുണ്‍ എര്‍ട്ടിഗയില്‍ അത്യാധുനിക ഫീച്ചറുകള്‍ക്ക് പഞ്ഞമൊന്നുമില്ല. സുസുക്കിയുടെ സ്മാര്‍ട്ട്പ്ലേ പ്രോ സാങ്കേതികവിദ്യയുള്ള 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് എര്‍ട്ടിഗക്ക് ലഭിക്കുന്നത്. വോയ്സ് കമാന്‍ഡ്, ജിയോ ഫെന്‍സിംഗ്, ടോ-എവേ അലേര്‍ട്ട് തുടങ്ങിയ കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ ഇതിലുണ്ട്. കൂടാതെ, ഇടുങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് എളുപ്പമാക്കാനായി 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയും നല്‍കിയിരിക്കുന്നു.

maruti suzuki ertiga sales fy26

6 എയര്‍ബാഗുകള്‍ (സ്റ്റാന്‍ഡേര്‍ഡ്), ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്ലാമ്പുകള്‍, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷനിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നു. 8.80 ലക്ഷം രൂപ മുതല്‍ 12.94 ലക്ഷം രൂപ വരെയാണ് എർട്ടിഗയുടെ എക്സ്-ഷോറൂം വില പോകുന്നത്. ഈ വില നിലവാരത്തില്‍ ഇത്രയധികം ഫീച്ചറുകള്‍ നല്‍കുന്ന മറ്റൊരു വാഹനം വിപണിയിലില്ല.

സ്വകാര്യ ഉപഭോക്താക്കള്‍ക്കൊപ്പം ടാക്‌സി ഓപറേറ്റര്‍മാരുടെയും പ്രിയപ്പെട്ട മോഡലായ എര്‍ട്ടിഗ വരും വര്‍ഷങ്ങളിലും സ്വന്തം സെഗ്‌മെന്റില്‍ ആധിപത്യം തുടരുമെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്. മാരുതിയുടെ വിശാലമായ സര്‍വീസ് നെറ്റ്വര്‍ക്കും കുറഞ്ഞ പരിപാലന ചിലവും കാരണം എര്‍ട്ടിഗയ്ക്ക് സ്ഥിരമായി മികച്ച വില്‍പ്പന ലഭിക്കുന്നു. അടുത്ത കാലത്ത് തന്നെ ഒരു അപ്‌ഡേറ്റ് കൂടി നല്‍കിയാല്‍ എര്‍ട്ടിഗയുടെ വില്‍പ്പന ഇനിയും കുതിച്ചുയരും.

More from DriveSpark

Article Published On: Monday, April 6, 2026, 8:00 [IST]
English summary
Maruti suzuki ertiga sales 198855 units fy26 price mileage features safety
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X