പ്രതീക്ഷിക്കുന്ന മൈലേജ് 30KM, അതും പെട്രോളില്‍! മാരുതിയുടെ അടുത്ത 'അത്ഭുതം' നിരത്തില്‍ പരീക്ഷണത്തിൽ

കോംപാക്ട് എസ്‌യുവി-ക്രോസ്ഓവര്‍ സെഗ്മെന്റില്‍ ചുരുങ്ങിയ കാലം കൊണ്ട് വന്‍ സ്വീകാര്യത നേടിക്കൊണ്ട് വില്‍പ്പന റെക്കോര്‍ഡുകള്‍ കടപുഴക്കിയ മാരുതി സുസുക്കി ഫ്രോങ്ക്സ് കൂടുതല്‍ കരുത്തോടെയും സുരക്ഷാ സംവിധാനങ്ങളോടെയും അപ്‌ഡേറ്റ് ചെയ്ത് വിപണിയിലെത്താന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി അത്യാധുനിക അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യ ലഭിച്ച പുതിയ ഫ്രോങ്ക്സ് കാറുകള്‍ കമ്പനി രാജ്യത്ത് പരീക്ഷിക്കാന്‍ തുടങ്ങി കഴിഞ്ഞു. അപ്‌ഡേറ്റഡ് ഫ്രോങ്ക്‌സ് ഔദ്യോഗികമായി വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ പൊതുനിരത്തുകളില്‍ അതീവ രഹസ്യമായി നടത്തിയ പരീക്ഷണ ഓട്ടത്തിനിടെ വാഹന പ്രേമികളുടെ ക്യാമറക്കണ്ണില്‍ പതിഞ്ഞിരിക്കുകയാണ്.

'ടീം ബിഎച്ച്പി (Team-BHP) വഴിയാണ് ഈ സ്‌പൈ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കാന്‍ സഹായിക്കുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) സാങ്കേതികതയ്ക്കായി വാഹനത്തിന് ചുറ്റും നിരവധി ആധുനിക റഡാറുകളും സെന്‍സറുകളും ഘടിപ്പിച്ചിട്ടുണ്ടെന്ന്് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് വിപണിയില്‍ എത്തുന്ന മോഡേണ്‍ കാറുകളില്‍ ഒഴിച്ചു കൂടാനാകാത്ത ഒരു സവിശേഷതയായി ADAS മാറിയിട്ടുണ്ട്. ADAS സജ്ജീകരിച്ചെത്തുന്ന കാറുകള്‍ ഉപഭോക്താക്കള്‍ ചോദിച്ചുവരുന്ന സാഹചര്യം പോലുമുണ്ട്.

maruti fronx

ഈ സുരക്ഷാ ഫീച്ചറിന്റെ കൂട്ടിച്ചേര്‍ക്കല്‍ ഫ്രോങ്ക്സിന്റെ വിപണി മൂല്യം വലിയ രീതിയില്‍ വര്‍ദ്ധിപ്പിക്കും. നിലവില്‍ മാരുതി സുസുക്കിയുടെ പ്രീമിയം നിരയിലുള്ള ഇ-വിറ്റാര ഇലക്ട്രിക് എസ്‌യുവിയിലും വിക്‌ടോറിസ് കോംപാക്ട് എസ്‌യുവിയിലും ADAS സുരക്ഷാ സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്. ഉയര്‍ന്ന മോഡലായ വിക്ടോറിസില്‍ ഉപയോഗിക്കുന്ന അതേ ADAS സാങ്കേതികവിദ്യ തന്നെയാണ് കുറഞ്ഞ ചിലവില്‍ ഫ്രോങ്ക്സിലും കമ്പനി പുനഃക്രമീകരിച്ച് നല്‍കാന്‍ ഒരുങ്ങുന്നത്.

ഡല്‍ഹിയില്‍ പരീക്ഷണ ഓട്ടം നടത്തിയ ഈ പുതിയ ടെസ്റ്റ് കാറിന്റെ പിന്‍ഭാഗത്ത് 'സ്മാര്‍ട്ട് ഹൈബ്രിഡ്' എന്നതിന് പകരം വെറും 'ഹൈബ്രിഡ്' (Hybrid) എന്ന് മാത്രമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ നിന്നും സാധാരണ മൈല്‍ഡ് ഹൈബ്രിഡിന് പകരം വമ്പന്‍ മൈലേജ് നല്‍കാന്‍ ശേഷിയുള്ള സ്‌ട്രോംഗ്
ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഇതിലുള്ളതെന്ന് വ്യക്തമായിരിക്കുകയാണ്.

maruti fronx hybrid spy images

ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുന്നതിനായി പുതിയ ഡിസയര്‍, സ്വിഫ്റ്റ് എന്നീ കാറുകളില്‍ ഉപയോഗിക്കുന്ന കുറഞ്ഞ നിര്‍മ്മാണ ചെലവുള്ള അത്യാധുനിക 'Z-സീരീസ്' പെട്രോള്‍ എഞ്ചിനായിരിക്കും ഫ്രോങ്ക്സിന്റെ ഈ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പില്‍ കമ്പനി നല്‍കുക. നിലവിലുള്ള ഹൈബ്രിഡ് മോഡലിലുള്ള ടൊയോട്ടയുടെ ഹൈബ്രിഡ് ടെക്കിന് പകരമായി കമ്പനി സ്വന്തമായി വികസിപ്പിച്ച സീരീസ് ഹൈബ്രിഡ് സാങ്കേതികവിദ്യ ആദ്യം അരങ്ങേറ്റം കുറിക്കുന്ന മോഡലും ഫ്രോങ്ക്‌സ് ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ വിപണിയിലുള്ള ഫ്രോങ്ക്സ് മോഡലുകളില്‍ രണ്ട് വ്യത്യസ്ത പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണുള്ളത്. ഇതില്‍ ആദ്യത്തേത് 1.2 ലീറ്റര്‍ K12N 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്. 88 bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് എഎംടി (AMT) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

രണ്ടാമത്തേത് പെര്‍ഫോമന്‍സിന് മുന്‍ഗണന നല്‍കുന്ന യുവാക്കള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത 1.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 3-സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് (Boosterjet) പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനാണ്. ഈ കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പരമാവധി 98.6 bhp പവറും 147.6 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

ഇതില്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം സുഗമമായ ഡ്രൈവിംഗിനായി 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ലഭ്യമാണ്. നിലവില്‍ ഫ്രോങ്ക്‌സിന്റെ പെട്രോള്‍ പതിപ്പുകള്‍ക്ക് 20.1 കിലോമീറ്റര്‍ മുതല്‍ 22.89 കിലോമീറ്റര്‍ വരെയാണ് മൈലേജ് അവകാശപ്പെടുന്നത്. അതേസമയം കാറിന്റെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 28.51 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുന്നുവെന്നാണ് കമ്പനി പറയുന്നത്. പുത്തന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കുന്നതോടെ ഫ്രോങ്ക്‌സിന്റെ മൈലേജ് 30 kmpl കടക്കുമെന്നാണ് അനുമാനം.

നിലവില്‍ 6.85 ലക്ഷം രൂപ മുതലാണ് ഫ്രോങ്ക്സിന്റെ വില ആരംഭിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മാരുതി കാറുകളില്‍ ഒന്നാണ് ഫ്രോങ്ക്സ്. പുതിയ സുരക്ഷാ ഫീച്ചറുകളും സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനും കൂടി എത്തുന്നതോടെ ഈ ക്രോസ്ഓവര്‍ മോഡലിന്റെ വില്‍പ്പന കുത്തനെ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാരുതി സുസുക്കി ഫ്രോങ്ക്സില്‍ വരുത്തുന്ന അപ്‌ഡേറ്റുകളെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ കമന്റായി രേഖപ്പെടുത്തുമല്ലോ.

Article Published On: Thursday, June 11, 2026, 10:45 [IST]
English summary
Maruti suzuki fronx facelift spy shots delhi ncr adas strong hybrid
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X