28.5 കി.മീ മൈലേജ്! ₹6.85 ലക്ഷത്തിന്റെ മാരുതി SUV വാങ്ങിയത് 18829 പേര്‍; ക്രെറ്റയും നെക്‌സോണും വരെ വീണു

എസ്‌യുവികളുടെ ഗാംഭീര്യവും ഹാച്ച്ബാക്കുകളുടെ ലാളിത്യവും സമന്വയിപ്പിച്ച് മാരുതി സുസുക്കി അവതരിപ്പിച്ച ഫ്രോങ്ക്‌സ് (Maruti Suzuki Fronx) വില്‍പ്പനയില്‍ പുത്തന്‍ ചരിത്രമെഴുതുന്നു. 2026 ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഈ ക്രോസ്ഓവര്‍ എസ്‌യുവി വമ്പന്‍ വില്‍പ്പന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. വിപണിയിലെ അതികായന്മാരായ എസ്‌യുവികളെ പിന്നിലാക്കിക്കൊണ്ടുള്ള ഫ്രോങ്ക്‌സിന്റെ ഈ തേരോട്ടം വാഹന ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിക്കുന്നതാണ്. കഴിഞ്ഞ മാസം മാരുതി സുസുക്കി 18,829 യൂണിറ്റ് ഫ്രോങ്ക്‌സുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. 2025 ഏപ്രില്‍ മാസത്തില്‍ ഫ്രോങ്ക്‌സിന്റെ വില്‍പ്പന 14,345 യൂണിറ്റുകള്‍ മാത്രമായിരുന്നു.

വെറും 12 മാസത്തിനുള്ളില്‍ 31.26 ശതമാനത്തിന്റെ വമ്പിച്ച വാര്‍ഷിക വളര്‍ച്ച (YoY) രേഖപ്പെടുത്താന്‍ ഈ മോഡലിന് സാധിച്ചു. ഇത് ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി വിപണിയില്‍ ഈ മാരുതി മോഡലിനുള്ള സ്വാധീനം വ്യക്തമാക്കുന്നു. 2026 ഏപ്രിലില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഫ്രോങ്ക്‌സ്.

maruti suzuki fronx sales april 2026

മാരുതി സുസുക്കി ഡിസയര്‍ (23,580 യൂണിറ്റ് ), ടാറ്റ പഞ്ച് (19,107 യൂണിറ്റ്), മാരുതി എര്‍ട്ടിഗ (19,063 യൂണിറ്റ്) എന്നിവയ്ക്ക് തൊട്ടുപിന്നിലായാണ് ഫ്രോങ്ക്‌സിന്റെ സ്ഥാനം. പോയമാസം വില്‍പ്പനയുടെ കാര്യത്തില്‍ ടാറ്റ നെക്സോണ്‍ (18,126 യൂണിറ്റ്), ഹ്യുണ്ടായി ക്രെറ്റ (15,291 യൂണിറ്റ്) തുടങ്ങിയ ജനപ്രിയ മോഡലുകളെ മറികടക്കാന്‍ ഫ്രോങ്ക്‌സിന് സാധിച്ചു.

അതിന്റെ ആകര്‍ഷകമായ കൂപ്പെ-എസ്‌യുവി ഡിസൈനും വിശ്വസനീയമായ എഞ്ചിനുമാണ് ഫ്രോങ്ക്‌സിന്റെ ഈ വന്‍ വിജയത്തിന് പിന്നില്‍. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്‌സയിലൂടെ വിപണനം ചെയ്യുന്ന ഫ്രോങ്ക്‌സിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം കമ്പനിയുടെ വിപുലമായ സര്‍വീസ് ശൃംഖലയാണ്. കുറഞ്ഞ പരിപാലന ചിലവും മികച്ച റീസെയില്‍ വാല്യൂവും ഇതിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നുവെന്ന് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു.

രണ്ട് കരുത്തുറ്റ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഫ്രോങ്ക്‌സ് നിലവില്‍ ഓഫര്‍ ചെയ്യുന്നത്. വിശ്വസിനീയമായ 1.2 ലിറ്റര്‍ K-സീരീസ് ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനുമാണ് കാറിന് കരുത്ത് പകരുന്നത്. ടര്‍ബോ എന്‍ജിന്‍ 100.06 PS പവറും 147.6 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍, സാധാരണ പെട്രോള്‍ എഞ്ചിന്‍ മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുന്നു.

സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണയുള്ളതിനാല്‍ സിറ്റി യാത്രകളിലും ദീര്‍ഘദൂര യാത്രകളിലും മികച്ച മൈലേജ് നല്‍കാന്‍ ഈ മോഡലിന് സാധിക്കുന്നു. ഫ്രോങ്ക്സിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 21.5 കിലോമീറ്റര്‍ മുതല്‍ 22.89 കിലോമീറ്റര്‍ വരെ മൈലേജ് പറയുന്നു. സിഎന്‍ജി വേരിയന്റുകള്‍ കിലോഗ്രാമിന് പരമാവധി 28.51 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

maruti suzuki fronx sales april 2026

22.86 സെന്റീമീറ്റര്‍ സ്മാര്‍ട്ട്പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സെല്‍ഫോണ്‍ ചാര്‍ജര്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 360 വ്യൂ ക്യാമറ, 40-ലധികം കണക്റ്റഡ് കാര്‍ സവിശേഷതകളുള്ള സുസുക്കി കണക്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, പിന്നില്‍ ഫാസ്റ്റ് ചാര്‍ജര്‍ എന്നീ ഫീച്ചറുകള്‍ എസ്‌യുവിയില്‍ മാരുതി ഒരുക്കിയിട്ടുണ്ട്.

6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം , ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നീ സുരക്ഷാ സവിശേഷതകളും നല്‍കിയിട്ടുണ്ട്. നിലവില്‍ 6.85 ലക്ഷം മുതല്‍ 11.98 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്‌സിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസം മാരുതി സുസുക്കിയുടെ മൊത്തം വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നതില്‍ ഫ്രോങ്ക്‌സിന്റെ പ്രകടനം നിര്‍ണായകമായി.

maruti suzuki fronx sales april 2026

നെക്‌സ മോഡലുകളില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള വാഹനമായി ഫ്രോങ്ക്‌സ് മാറി. ബലേനോയെക്കാള്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും പ്രീമിയം ഫീച്ചറുകളും ആഗ്രഹിക്കുന്ന ഇടത്തരം കുടുംബങ്ങളുടെ ആദ്യ ചോയ്‌സായി ഫ്രോങ്ക്‌സ് മാറിക്കഴിഞ്ഞു എന്ന് വ്യക്തമാണ്. ഹൈബ്രിഡ് പവര്‍ട്രെയിനും ADAS സ്യൂട്ടും അടക്കമുള്ള നൂതന സവിശേഷതകളുമായി എത്തുന്ന ഫ്രോങ്ക്‌സിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അധികം വൈകാതെ വിപണിയിലെത്തും. ആദ്യ അപ്‌ഡേറ്റിന്റെ ഭാഗമായി സാങ്കേതികമായി കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാകുന്ന ഫ്രോങ്ക്‌സ് മാരുതിയുടെ വിപണി വിഹിതം ഇനിയും ഉയര്‍ത്തും.

Article Published On: Saturday, May 9, 2026, 18:15 [IST]
English summary
Maruti suzuki fronx sales april 2026 record 31 26 per cent growth india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X