1.10 ലക്ഷം കുറഞ്ഞതോടെ ഷോറൂമില്‍ ജനസാഗരം! 28.51KM മൈലേജുള്ള മാരുതി വാങ്ങിപ്പോയത് 20,700 പേർ

2025 ഡിസംബര്‍ മാസത്തെ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നപ്പോള്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് മാരുതി സുസുക്കിയുടെ കോംപാക്ട് ക്രോസ്ഓവര്‍ മോഡലായ ഫ്രോങ്ക്സ് (Fronx). കഴിഞ്ഞ മാസം മാത്രം 20,700 യൂണിറ്റുകളാണ് ഇന്ത്യയിലുടനീളം വിറ്റഴിച്ചത്. മണികണ്‍ട്രോള്‍, ലൈവ് മിന്റ് എന്നിവയടക്കം ഒന്നിലധികം മാധ്യമങ്ങളില്‍ വന്ന വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പ്രകാരം പോയ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ കാറാണ് ഫ്രോങ്ക്സ്. 22,108 യൂണിറ്റ് വില്‍പ്പനയുമായി ഫ്രോങ്ക്സിന്റെ കൂടെപ്പിറപ്പായ ബലേനോയാണ് കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കാറായി മാറിയത്. മാരുതിയുടെ മോഡല്‍ നിരയിലും ബലേനോയ്ക്ക് പിറകില്‍ രണ്ടാമനാണ് ഫ്രോങ്ക്സ്.

2025 കലണ്ടര്‍ വര്‍ഷം മാരുതി സുസുക്കി മൊത്തം 1.80 ലക്ഷം ഫ്രോങ്ക്സ് വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2025 നവംബറില്‍ 15058 യൂണിറ്റ് വില്‍പ്പനയുമായി മാരുതി കാറുകളുടെ വില്‍പ്പന പട്ടികയില്‍ ഡിസയര്‍, സ്വിഫ്റ്റ്, എര്‍ട്ടിഗ എന്നിവക്ക് പിന്നില്‍ നാലാമാതായിരുന്നു ഫ്രോങ്ക്സ്. 2025 ഡിസംബറില്‍ ടാറ്റ നെക്സോണ്‍ (19400 യൂണിറ്റ്), മാരുതി ഡിസയര്‍ (19100 യൂണിറ്റ്), മാരുതി സ്വിഫ്റ്റ് (18800 യൂണിറ്റ്) എന്നീ ജനപ്രിയ മോഡലുകളക്കം ഫ്രോങ്ക്സിന് പിന്നിലാണ്.

maruti fronx sales december 2025

കഴിഞ്ഞ കൊല്ലത്തെ ബെസ്റ്റ് സെല്ലര്‍ കാറുകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് എസ്‌യുവി. ഡിസംബറിലെ ഈ മികച്ച പ്രകടനം കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ടാറ്റ നെക്സോണ്‍ പോലുള്ള കരുത്തരായ എതിരാളികളെ പ്രതിരോധിക്കാന്‍ മാരുതിയെ സഹായിച്ചു. 2023-ല്‍ പുറത്തിറങ്ങിയത് മുതല്‍ ഫ്രോങ്ക്സ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച ഈ വാഹനം നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍ക്കുന്നത്. എസ്‌യുവി ലുക്കും മികച്ച ഫീച്ചറുകളും സജ്ജീകരിച്ചെത്തിയ ഫ്രോങ്ക്‌സ് ചുരുങ്ങിയ നാളുകൊണ്ട് ജനഹൃദയം കീഴടക്കി. ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മുന്‍ഭാഗവും കൂപ്പെ സ്റ്റൈലിലുള്ള റൂഫ് ലൈനും ഇതിനെ വേറിട്ടു നിര്‍ത്തുന്നു.

ഈ കാറില്‍ 22.86 സെന്റീമീറ്റര്‍ സ്മാര്‍ട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സെല്‍ഫോണ്‍ ചാര്‍ജര്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, 360 വ്യൂ ക്യാമറ, 40-ലധികം കണക്റ്റഡ് കാര്‍ സവിശേഷതകളുള്ള സുസുക്കി കണക്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, പിന്നില്‍ ഫാസ്റ്റ് ചാര്‍ജര്‍ എന്നീ ഫീച്ചറുകള്‍ ലഭ്യമാണ്. സുരക്ഷയുടെ കാര്യത്തിലും ഫ്രോങ്ക്സ് വിട്ടുവീഴ്ച ചെയ്യുന്നില്ല.

ഹാര്‍ട്ട്ടെക് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച ഈ മാരുതി സുസുക്കി വാഹനത്തില്‍ 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവയാണ് യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നത്. ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഫ്രോങ്ക്സ് ഓഫര്‍ ചെയ്യുന്നത്.

maruti fronx

90 PS പവറും 113 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ബേസ് മോഡലുകളിലുള്ളത്. കൂടാതെ കൂടുതല്‍ പവര്‍ വേണ്ടവര്‍ക്കായി 100 PS പവറും 147 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിനും ഓപ്ഷനിലുണ്ട്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുടെ കാര്യത്തിലും മാരുതി വൈവിധ്യം പുലര്‍ത്തുന്നുണ്ട്.

5-സ്പീഡ് മാനുവല്‍, എഎംടി (AMT) ഗിയര്‍ബോക്സുകള്‍ക്കൊപ്പം ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റും ലഭ്യമാണ്. ഇത് സിറ്റിയിലും ഹൈവേകളിലും അവയ്ക്ക് അനുയോജ്യമായ ഡ്രൈവിംഗ് അനുഭവം നല്‍കുന്നു. മികച്ച ഇന്ധനക്ഷമതയാണ് ഈ കാറിനെ ജനപ്രിയമാക്കുന്ന മറ്റൊരു പ്രധാന ഘടകം.

maruti fronx 6 airbag

ഫ്രോങ്ക്‌സിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 21.5 കിലോമീറ്റര്‍ മുതല്‍ 22.89 കിലോമീറ്റര്‍ വരെ മൈലേജ് പറയുന്നു. സിഎന്‍ജി വേരിയന്റുകള്‍ കിലോഗ്രാമിന് പരമാവധി 28.51 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇന്ത്യന്‍ വിപണിയിലെ ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV3XO, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, സ്‌കോഡ കൈലാക്, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് തുടങ്ങിയ സബ് 4 മീറ്റര്‍ എസ്‌യുവികള്‍ക്ക് ഒരു മികച്ച ബദലാണ് ഫ്രോങ്ക്‌സ്.

2025 സെപ്റ്റംബര്‍ 22 മുതല്‍ ചരുക്കുസേവന നികുതിയുടെ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ ഫ്രോങ്ക്‌സിന് ഗണ്യമായി വിലക്കുറവുണ്ടായി. മോഡലിനും ട്രിം ലെവലിനും അനുസരിച്ച് ഫ്രോങ്ക്‌സിന് 73600 രൂപ മുതല്‍ 1.11 ലക്ഷം രൂപ വരെയാണ് കുറഞ്ഞത്. നിലവില്‍ 6.85 ലക്ഷം രൂപ മുതല്‍ 11.98 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്സിന്റെ എക്സ്-ഷോറൂം വില വരുന്നത്.

ജിഎസ്ടി കട്ടിന്റെ പ്രതിഫലനം ഡിസംബറിലാണ് പ്രകടമായതെന്നാണ് തോന്നുന്നത്. ഏതായാലും ഈ വര്‍ഷവും ഫ്രോങ്ക്സ് മികച്ച പ്രകടനം തുടരുമെന്നാണ് ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൈബ്രിഡ് ടെക് അടക്കം നല്‍കി ഉടന്‍ തന്നെ ഫ്രോങ്ക്സ് അപ്ഡേറ്റ് ചെയ്യാന്‍ മാരുതിക്ക് പദ്ധതിയുണ്ട്. 30+ കിലോമീറ്റര്‍ മൈലേജുള്ള ഹൈബ്രിഡ് സിസ്റ്റം കൂടി ലഭിച്ചാല്‍ പിന്നെ ഫ്രോങ്ക്സിന്റെ ഭരണമായിരിക്കും ഇന്ത്യയില്‍.

More from DriveSpark

Article Published On: Wednesday, January 7, 2026, 10:44 [IST]
English summary
Maruti suzuki fronx sales report december 2025 second best selling car india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X