1.68 ലക്ഷം രൂപയുടെ ഓഫറും EXTENDED WARRANTY-യും; ജനുവരിയിൽ ഗ്രാൻഡ് വിറ്റാരയുടെ ഓഫറുകൾ ഇങ്ങനെ
വിൽപ്പനയിൽ എന്നും ഒന്നാം സ്ഥാനം കൈവിടാതെ മുന്നോട്ട് പോകുന്ന മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലാണ് ഗ്രാൻഡ് വിറ്റാര. സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിന് ഡിമാൻ്റ് ഏറെ വർധിച്ചിട്ടുണ്ട്. 2025 വർഷാവസാനം മാരുതി സുസുക്കിയുടെ വിൽപ്പന കണ്ട് കമ്പനി പോലും ഞെട്ടിയ അവസ്ഥയാണ്. ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോങ്ങ് ഹൈബ്രിഡ് അൽഫാ മോഡലിൻ്റെ ജനുവരി മാസത്തെ വിശദമായ ഓഫറുകളാണ് ഈ ലേഖനത്തിൽ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിങ്ങൾ ഈ മാസം ഗ്രാൻഡ് വിറ്റാര വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കണേ.
സിഗ്മ മോഡൽ ഒഴികെ എല്ലാ മോഡലിനും 15000 രൂപയോളം കൺസ്യൂമർ ലഭിക്കുന്നുണ്ട്. സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലുകൾക്ക് 25000 രൂപയാണ് റീടെയിൽ സപ്പോർട്ട് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.എക്സ്ചേഞ്ച് ബോണസായി 50000 രൂപയോളം ഓഫറുണ്ടെങ്കിൽ സ്ക്രാപ്പേജ് ബോമസായി 1 ലക്ഷം രൂപയോളം ലഭിക്കും.കോർപ്പറേറ്റ് ഓഫറായി 15000 രൂപയോളം നിങ്ങൾക്ക് ലഭിക്കുന്നുണ്ട്.

അങ്ങനെ മൊത്തത്തിൽ 165000 രൂപയോടൊപ്പം EXTENDED WARRANTY-യും ലഭിക്കുന്നു. ഡെൽറ്റ,സീറ്റ,അൽഫാ സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലുകൾക്കാണ് ഈ ഓഫറുകൾ ബാധകമാവുന്നത് എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്. മാരുതി സുസുക്കിയുടെ ഡീലർഷിപ്പ്, സ്ഥലം എന്നിവയനുസരിച്ച് ഓഫറുകളിൽ മാറ്റം വന്നേക്കാം. നിങ്ങളുടെ അടുത്തുള്ള നെക്സ ഷോറൂമുകളിൽ പോയി വാഹനം കാണുകയും ഓഫറുകളെ കുറിച്ച് വിശദമായി ചോദിച്ച് മനസിലാക്കുകയും വേണം.
ഗ്രാൻഡ് വിറ്റാര ഇപ്പോൾ എല്ലാ വേരിയൻ്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുമുണ്ടെന്നത് ക്രെറ്റയ്ക്ക് ക്ഷീണം നൽകുന്ന കാര്യമാണ്. അതോടൊപ്പെം തന്നെ മറ്റ് നിരവധി സേഫ്റ്റി ഫീച്ചറുകളും വാഹനത്തിൽ കുത്തിനിറക്കാനും കമ്പനി തയാറിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഹിൽ ഹോൾഡ് അസിസ്റ്റിനൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസും ഇബിഡിയും ഉള്ള ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, എല്ലാ യാത്രക്കാർക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ ലഭിക്കുന്നുണ്ട്.

ഗ്രാൻഡ് വിറ്റാരയുടെ എല്ലാ വകഭേദങ്ങളും ഇപ്പോൾ E20 ഫ്യുവൽ നിലവാരത്തിലേക്ക് അനുസൃതമായി പരിഷ്ക്കരിച്ചിട്ടുണ്ടെന്നും മാരുതി പറയുന്നു. മുമ്പുണ്ടായിരുന്ന അതേ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. ഇതിൽ ആദ്യത്തേത് 102 bhp പവറിൽ 137 Nm torque നൽകാൻ യോഗ്യമാണ്.
മൈലേജിന്റെ കാര്യത്തിലേക്ക് മാരുതി പണ്ടേ പുലിയാണല്ലോ. മൈൽഡ് ഹൈബ്രിഡ് മോഡലുകൾക്ക് 19.38 കിലോമീറ്റർ ഇന്ധനക്ഷമതയും സിഎൻജി പതിപ്പുകൾക്ക് 26.6 കിലോമീറ്റർ മൈലേജും കമ്പനി പറയുമ്പോൾ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകൾക്ക് 27.97 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ലഭിക്കുക. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും മൈലേജുള്ള മോഡലായി ഗ്രാൻഡ് വിറ്റാര അങ്ങനെ മാറുന്നു.
9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 6 എയര്‍ബാഗുകള്‍ എന്നിവയുള്‍പ്പെടെ നിരവധി നൂതന സവിശേഷതകള്‍ ഇതിന് ലഭിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റര്‍ എന്നിവയയാണ് ഗ്രാന്‍ഡ് വിറ്റാരയുടെ എതിരാളി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








