ഇന്ത്യ ജയിക്കും, മാരുതി നയിക്കും! വില്‍പ്പനയില്‍ സര്‍വകാല റെക്കോഡ്, ചെറുകാറുകള്‍ കരുത്ത് വീണ്ടെടുത്തു

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി (Maruti Suzuki) 2026 ഏപ്രിലില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന നേട്ടം കൈവരിച്ചു. മൊത്തം 2,39,646 വാഹനങ്ങളാണ് കഴിഞ്ഞ മാസം മാരുതി വിറ്റത്. 2025 ഏപ്രിലിലെ 1,79,791 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനി 33 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര വിപണിയിലെ ശക്തമായ മുന്നേറ്റമാണ് മാരുതിയെ ഈ റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്. ആഭ്യന്തര വിപണിയിലെ വില്‍പ്പനയില്‍ മാരുതി സുസുക്കി 35 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്.

ഇന്ത്യയിലുടനീളമുള്ള ഷോറൂമുകള്‍ വഴി കഴിഞ്ഞ മാസം മാത്രം 1,91,122 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു. 2025 ഏപ്രിലില്‍ ഇത് 1,42,053 യൂണിറ്റുകളായിരുന്നു. കമ്പനിയുടെ കാറുകള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡാണ് ഈ മുന്നേറ്റത്തിന് പ്രധാനമായും കരുത്തേകിയത്. മാരുതിയുടെ എന്‍ട്രി ലെവല്‍ മോഡലുകളായ ആള്‍ട്ടോ, എസ്-പ്രെസ്സോ എന്നിവയുടെ വില്‍പ്പനയില്‍ സ്‌ഫോടനാത്മകമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

maruti suzuki sales april 2026

കഴിഞ്ഞ മാസം ഈ രണ്ട് മോഡലുകള്‍ക്കുമായി 16,066 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2025 ഏപ്രിലില്‍ ഇത് വെറും 6,332 യൂണിറ്റുകള്‍ മാത്രമായിരുന്നു. വാര്‍ഷിക വളര്‍ച്ച 154 ശതമാനമാണ്. കുറഞ്ഞ വിലയും മെച്ചപ്പെട്ട ഇന്ധനക്ഷമതയും സാധാരണക്കാരെ ഈ കാറുകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി നിരക്കിലെ കുറവാണ് മാരുതിയുടെ എന്‍ട്രി ലെവല്‍ കാറുകള്‍ക്ക് തുണയായത്.

ചെറുകാറുകളുടെ നികുതി കുറഞ്ഞതോടെ സാധാരണക്കാര്‍ക്ക് കൂടുതല്‍ താങ്ങാവുന്ന വിലയില്‍ സ്വപ്‌നവാഹനം സ്വന്തമാക്കാന്‍ സാധിക്കുന്ന സാഹചര്യം ഉടലെടുത്തു. ഇതോടെ 4 മീറ്ററില്‍ താഴെ നീളവും 1,200 സിസിയില്‍ താഴെ എഞ്ചിന്‍ ശേഷിയുമുള്ള പെട്രോള്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് കുത്തനെ വര്‍ദ്ധിച്ചു. കോംപാക്ട്, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗങ്ങളില്‍ സെലേറിയോ, വാഗണ്‍ ആര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, സിയാസ് എന്നിവ മികച്ച പ്രകടനം നടത്തി.

ഈ വിഭാഗത്തില്‍ ആകെ 80,659 യൂണിറ്റുകളാണ് ഏപ്രിലില്‍ വിറ്റഴിഞ്ഞത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വളര്‍ച്ചയാണ് ഈ മോഡലുകള്‍ രേഖപ്പെടുത്തിയത്. 1 വര്‍ഷം മുമ്പ് ഈ വിഭാഗത്തിലെ വില്‍പ്പന 61912 യൂണിറ്റായിരുന്നു. കോംപാക്+മിഡ്‌സൈസ് കാര്‍ വിഭാഗം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്സ്, ഇ വിറ്റാര, ഗ്രാന്‍ഡ് വിറ്റാര, വിക്‌ടോറിസ്, ജിംനി, XL 6, ഇന്‍വിക്‌റ്റോ തുടങ്ങിയ മോഡലുകള്‍ അണിനരക്കുന്ന യൂടിലിറ്റി വാഹന വിഭാഗം വീണ്ടും കമ്പനിയുടെ വില്‍പ്പനയുടെ നട്ടെല്ലായി. മൊത്തം 77,892 യൂണിറ്റുകള്‍ വിറ്റഴിച്ച് യുവി വിഭാഗം 32 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇ വിറ്റാര, ഇന്‍വിക്‌റ്റോവിക്‌ടോറിസ് തുടങ്ങിയ പുതിയ മോഡലുകള്‍ അടക്കം കൂടുതല്‍ കരുത്തുറ്റ വാഹനങ്ങള്‍ തേടുന്നവരെ മാരുതിയുടെ ഈ നിര തൃപ്തിപ്പെടുത്തുന്നു.

maruti suzuki swift

13087 യൂണിറ്റ് ഈക്കോ വാനുകള്‍ കൂടി വിറ്റതോടെ കഴിഞ്ഞ മാസം മാരുതിയുടെ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പന 1,87,704 യൂണിറ്റിലെത്തി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 35 ശതമാനം കൂടുതലാണ്. കൂടാതെ, ടൊയോട്ടക്ക് 8,470 യൂണിറ്റുകളും മാരുതി കൈമാറി. മറ്റ് കമ്പനികള്‍ക്ക് കൈമാറിയ വാഹനങ്ങളുടെ വില്‍പ്പനയില്‍ 14 ശതമാനം ഇടിവുണ്ടായെങ്കിലും മൊത്തത്തിലുള്ള പ്രകടനത്തെ ഇത് ബാധിച്ചില്ല. റീബാഡ്ജ് ചെയ്ത മോഡലുകള്‍ വിപണിയില്‍ ഇപ്പോഴും സജീവമായി തന്നെ തുടരുന്നുണ്ട്.

ലൈറ്റ് കൊമേഴ്ഷ്യല്‍ വാഹനമായ (എല്‍സിവി) സൂപ്പര്‍ കാരിയുടെ വില്‍പ്പയില്‍ വലിയ മാറ്റങ്ങളില്ല. 2025 ഏപ്രിലില്‍ ഉണ്ടായിരുന്ന 3349 യൂണിറ്റ് കഴിഞ്ഞ മാസം 3,418 യൂണിറ്റാക്കി ഉയര്‍ത്തിയിട്ടുണ്ട്. കയറ്റുമതി രംഗത്തും മാരുതി സുസുക്കി മികച്ച നേട്ടം കൊയ്തു. 40,054 വാഹനങ്ങളാണ് കഴിഞ്ഞ മാസം വിദേശ വിപണികളിലേക്ക് അയച്ചത്. 12 മാസം മുമ്പ് കമ്പനി കപ്പല്‍ കയറ്റി അയച്ച 27911 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 44 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കാണിക്കുന്നത്.

maruti suzuki victoris

ആഗോള വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മിത മാരുതി കാറുകള്‍ക്ക് പ്രിയമേറുന്നുവെന്നതിന്റെ സൂചനയാണ് ഇത്. ലക്ഷക്കണക്കിന് യൂണിറ്റുകളുടെ വില്‍പ്പനയോടെ 2026 സാമ്പത്തിക വര്‍ഷം മാരുതി സുസുക്കി തങ്ങളുടെ അപ്രമാദിത്യം ഒരിക്കല്‍ കൂടി തെളിയിച്ചിരുന്നു. ഏപ്രിലില്‍ റെക്കോഡ് വില്‍പ്പന നേട്ടവുമായി 2027 സാമ്പത്തിക വര്‍ഷത്തിനും കമ്പനി ഗംഭീര തുടക്കമിട്ടിരിക്കുകയാണ്. ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, ഹ്യുണ്ടായി എന്നീ കമ്പനികളുടെ വില്‍പ്പന ഒരുമിച്ച് കൂട്ടിയാലും മാരുതിയുട അത്ര വരില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അതിന് അനുസരിച്ചുള്ള വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന മാരുതിയുടെ തന്ത്രമാണ് ഇക്കാലത്തും എക്കാലത്തും വിജയം കാണുന്നത്. വിപണിയിലെ മാറ്റങ്ങള്‍ക്കൊപ്പം സാങ്കേതികമായി മെച്ചപ്പെട്ട മോഡലുകള്‍ അവതരിപ്പിക്കാന്‍ മാരുതിക്ക് സാധിക്കുന്നതിനാല്‍ വരും മാസങ്ങളിലും ഈ വളര്‍ച്ചാ നിരക്ക് തുടരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Article Published On: Saturday, May 2, 2026, 16:00 [IST]
English summary
Maruti suzuki highest ever monthly sales record april 2026 alto swift brezza ertiga
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X