ചരിത്രം തിരുത്തി മാരുതി; 1 മാസം വിറ്റത് 2.42 ലക്ഷം വണ്ടികൾ! വിപണിയെ ഞെട്ടിച്ച മെയ് മാസത്തെ വിൽപ്പന കണക്കുകൾ

ഇന്ത്യന്‍ വാഹന വിപണിയില്‍ സമാനതകളില്ലാത്ത മുന്നേറ്റവുമായി ഒന്നാം നമ്പര്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. 2026 മെയ് മാസത്തില്‍ മാത്രം ആഭ്യന്തര വിപണിയിലും കയറ്റുമതിയിലുമായി റെക്കോര്‍ഡ് വോളിയം കൈവരിച്ച വിവരം ഇപ്പോള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവന്നിട്ടു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ വളര്‍ച്ചയാണ് കമ്പനി ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2026 മെയ് മാസത്തില്‍ ആകെ 242,688 യൂണിറ്റ് വാഹനങ്ങളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 180,777 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിമാസ വില്‍പ്പന വോളിയമാണിതെന്ന് ബിസിനസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര വിപണിയില്‍ മാത്രം ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ (LCV) ഉള്‍പ്പെടെ റെക്കോര്‍ഡ് 193,535 യൂണിറ്റുകള്‍ വില്‍പ്പന നടത്താന്‍ ഇന്തോ-ജാപ്പനീസ് സഖ്യത്തിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇത് 138,690 യൂണിറ്റുകള്‍ മാത്രമായിരുന്നു.

maruti suzuki sales may 2026

ഇതിനുപുറമെ മറ്റ് വാഹന നിര്‍മ്മാതാക്കള്‍ക്ക് (OEM) 7,239 യൂണിറ്റുകള്‍ കൈമാറുകയും രാജ്യാന്തര വിപണികളിലേക്ക് 41,914 യൂണിറ്റുകള്‍ വിജയകരമായി കയറ്റുമതി ചെയ്യുകയും ചെയ്തു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ പ്രശസ്തമായ പാസഞ്ചര്‍ വെഹിക്കിള്‍ (PV) ശ്രേണിയിലെ കോംപാക്റ്റ്, മിഡ്സൈസ് മോഡലുകളായ വാഗണ്‍ആര്‍, സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍ എന്നിവയാണ് വില്‍പ്പനയില്‍ വലിയ വിഹിതം സംഭാവന ചെയ്തത്.

ഈ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ 61,960 യൂണിറ്റുകളില്‍ നിന്ന് ഉയര്‍ന്ന വളര്‍ച്ചയോടെ ഇത്തവണ 81,555 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ മാരുതിക്ക് സാധിച്ചു. ഇത് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കിടയില്‍ കമ്പനിക്കുള്ള വലിയ ജനപ്രീതിയാണ് കാണിക്കുന്നത്. മറുവശത്ത് വിപണിയില്‍ വലിയ തരംഗം സൃഷ്ടിക്കുന്ന മാരുതിയുടെ യൂട്ടിലിറ്റി വെഹിക്കിള്‍ (UV) ശ്രേണിയും മികച്ച നേട്ടമാണ് കൊയ്തിരിക്കുന്നത്.

ഫ്രോങ്ക്സ്, ബ്രെസ, ഗ്രാന്‍ഡ് വിറ്റാര, എര്‍ട്ടിഗ എന്നിവ ഉള്‍പ്പെടുന്ന ഈ വിഭാഗത്തില്‍ ആകെ 79,267 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു. 2025 മെയ് മാസത്തില്‍ ഈ വിഭാഗത്തിലെ ആകെ വില്‍പ്പന 54,899 യൂണിറ്റുകള്‍ മാത്രമായിരുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ ജനപ്രിയ വാന്‍ മോഡലായ മാരുതി ഈക്കോയുടെ 13,240 യൂണിറ്റുകളും, സൂപ്പര്‍ കാരി ലൈറ്റ് കൊമേഴ്‌സ്യല്‍ ട്രക്കിന്റെ 3,198 യൂണിറ്റുകളും ഇതേ കാലയളവില്‍ വിപണിയില്‍ വിറ്റഴിക്കപ്പെട്ടു.

മറ്റ് ഒഇഎമ്മുകള്‍ക്കുള്ള സപ്ലൈയില്‍ നേരിയ കുറവുണ്ടായെങ്കിലും, വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ 31,219 യൂണിറ്റുകളില്‍ നിന്നും ഇത്തവണ 41,914 യൂണിറ്റുകളായി മികച്ച രീതിയില്‍ വര്‍ദ്ധിപ്പിക്കാന്‍ ഇന്തോ-ജാപ്പനീസ് നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വില്‍പ്പന റെക്കോര്‍ഡുകള്‍ കടപുഴക്കിയതിന് പിന്നാലെ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഫ്‌ലെക്‌സ്-ഫ്യുവല്‍ (Flex-Fuel) കാര്‍ 2026 ജൂണ്‍ 5-ന് ഔദ്യോഗികമായി പുറത്തിറക്കാന്‍ തയാറെടുക്കുകയാണ് മാരുതി സുസുക്കി.

ഇത് നേരത്തെ കണ്‍സെപ്റ്റ് രൂപത്തില്‍ അവതരിപ്പിച്ച വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യുവല്‍ അല്ലെങ്കില്‍ ഫ്രോങ്ക്സ് ഫ്‌ലെക്‌സ്-ഫ്യുവല്‍ മോഡലുകളില്‍ ഒന്നായിരിക്കാനാണ് സാധ്യതയെന്ന് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സാങ്കേതികമായി ഒന്നിലധികം ഇന്ധന മിശ്രിതങ്ങളില്‍ (പ്രധാനമായും എഥനോള്‍ കലര്‍ന്ന പെട്രോള്‍) പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള പ്രത്യേക എഞ്ചിന്‍ ഘടനയോട് കൂടിയാണ് ഈ പുതിയ വാഹനങ്ങള്‍ വരുന്നത്.

ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാനും അന്തരീക്ഷ മലിനീകരണം തടയാനും സഹായിക്കുന്ന ഈ അത്യാധുനിക ഹരിത സാങ്കേതികവിദ്യ ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ വിപ്ലവത്തിന് തന്നെയായിരിക്കും തുടക്കം കുറിക്കുക. ഫ്‌ലെക്‌സ്-ഫ്യുവല്‍ മോഡലിന്റെ എന്‍ട്രിക്ക് പിന്നാലെ തങ്ങളുടെ ജനപ്രിയ മോഡലുകളായ ബ്രെസ (Brezza), ബലേനോ (Baleno) എന്നിവയുടെ അത്യാധുനിക ഫേസ്ലിഫ്റ്റ് പതിപ്പുകള്‍ വിപണിയില്‍ എത്തിക്കാനും മാരുതിക്ക് പദ്ധതികളുണ്ട്. എക്‌സ്റ്റീരിയര്‍ സ്‌റ്റൈലിംഗില്‍ ആകര്‍ഷകമായ മാറ്റങ്ങളും പുത്തന്‍ ഫീച്ചര്‍ അപ്ഗ്രേഡുകളുമായാണ് ഈ പുതിയ പതിപ്പുകള്‍ വരുന്നത്.

എങ്കിലും ഇവയുടെ നിലവിലുള്ള വിശ്വസനീയമായ എഞ്ചിന്‍ ഓപ്ഷനുകള്‍ കമ്പനി നിലനിര്‍ത്തിയേക്കും.
ഇതിനൊപ്പം തന്നെ പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ 7 സീറ്റര്‍ എസ്‌യുവിയും മാരുതി വികസിപ്പിക്കുന്നുണ്ട്. നിലവിലുള്ള ജനപ്രിയ മോഡലായ ഗ്രാന്‍ഡ് വിറ്റാരയുടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ വലിയ ഫാമിലി എസ്‌യുവി നിര്‍മ്മിക്കുക. ഈ വലിയ മോഡല്‍ ഗ്രാന്‍ഡ് വിറ്റാരയുടെ അതേ പവര്‍ട്രെയിനും മെക്കാനിക്കല്‍ ഘടകങ്ങളും പങ്കിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Article Published On: Monday, June 1, 2026, 17:10 [IST]
English summary
Maruti suzuki highest ever monthly sales record may 2026 upcoming cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X