ഉത്പാദനം നിര്‍ത്തിയ ₹5.35 ലക്ഷത്തിന്റെ മാരുതി ആരും വാങ്ങിയില്ല! ലാസ്റ്റ് സ്റ്റോക്ക് വിറ്റഴിക്കല്‍ വില്‍പ്പന

ഏറെക്കാലമായി ഇന്ത്യന്‍ നിരത്തുകളില്‍ വേറിട്ട ഡിസൈന്‍ കൊണ്ട് ശ്രദ്ധേയമായിരുന്ന മാരുതിയുടെ പ്രീമിയം അര്‍ബന്‍ ഹാച്ച്ബാക്ക് മോഡല്‍ ചരിത്രത്തിലേക്ക് മറയുന്നു. മാരുതി സുസുക്കി തങ്ങളുടെ പ്രീമിയം നെക്‌സ (Maruti Suzuki Nexa) ഡീലര്‍ഷിപ്പുകള്‍ വഴി വില്‍പ്പന നടത്തിയിരുന്ന ഇഗ്‌നിസ് (Maruti Suzuki Ignis) കാറിന്റെ ഉത്പാദനം ഔദ്യോഗികമായി അവസാനിപ്പിച്ചിരിക്കുകയാണ്. ഇതോടെ വിപണിയില്‍ അവശേഷിക്കുന്ന സ്റ്റോക്കുകള്‍ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍. 2026 ഏപ്രില്‍ മാസത്തിലെ മാരുതിയുടെ ആഭ്യന്തര വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇഗ്‌നിസ് മോഡലിന്റെ വില്‍പ്പന പൂജ്യം (0) യൂണിറ്റായിരുന്നു.

ലാസ്റ്റ് സ്റ്റോക്ക് വിറ്റഴിക്കല്‍ വില്‍പ്പന

ഉത്പാദനം പൂര്‍ണമായി നിര്‍ത്തിയ പശ്ചാത്തലത്തില്‍ ഡീലര്‍ഷിപ്പുകളില്‍ അവശേഷിക്കുന്ന സ്റ്റോക്ക് മാത്രമാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്. നിലവില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഈ വാഹനം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഷോറൂമുകളില്‍ അവശേഷിക്കുന്ന ഇഗ്‌നിസ് കാറുകള്‍ വേഗത്തില്‍ വിറ്റഴിക്കുന്നതിനായി 57,500 രൂപ വരെയുള്ള ആകര്‍ഷകമായ ഡിസ്‌കൗണ്ട് ഓഫറുകള്‍ മാരുതി സുസുക്കി പ്രഖ്യാപിച്ചിട്ടുണ്ട്.

നെക്‌സ നെറ്റ്വര്‍ക്കിന്റെ ഏറ്റവും വില കുറഞ്ഞ എന്‍ട്രി ലെവല്‍ കാറായ ഇഗ്‌നിസിന്റെ പ്രാരംഭ വില 5.35 ലക്ഷം രൂപ മുതലാണ ആരംഭിക്കുന്നത്. ഇതിന്റെ ഉയര്‍ന്ന വേരിയന്റുകളുടെ വില വരുന്നത് 7.55 ലക്ഷം രൂപ വരെയാണ്. എക്‌സ്-ഷോറൂം വിലകളാണ് ഇത്. കുറഞ്ഞ ബജറ്റില്‍ പ്രീമിയം ഇന്റീരിയര്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്തിരുന്ന ഈ കാര്‍ ഇന്ത്യന്‍ വിപണിയില്‍ പ്രധാനമായും ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ടാറ്റ ടിയാഗോ എന്നീ മോഡലുകളോടാണ് നേരിട്ട് മത്സരിച്ചിരുന്നത്.

maruti ignis sales april 2026

വില്‍പ്പന ഇടിവ്

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇഗ്‌നിസിന്റെ വില്‍പ്പനയില്‍ (Maruti Suzuki Ignis Sales Report) വലിയ തോതിലുള്ള ഇടിവാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. 2025 ഒക്ടോബറില്‍ 2,316 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചിരുന്ന സ്ഥാനത്ത്, 2026 മാര്‍ച്ചിലേക്ക് എത്തിയപ്പോള്‍ വില്‍പ്പന കേവലം 1,250 യൂണിറ്റുകള്‍ മാത്രമായി ചുരുങ്ങുകയായിരുന്നു.

നെക്‌സ ഡീലര്‍ഷിപ്പുകളില്‍ ഇതിലും കുറഞ്ഞ വില്‍പ്പനയുള്ള ജിംനി, ഇന്‍വിക്‌റ്റോ എന്നീ മോഡലുകള്‍ ഉണ്ടെങ്കിലും അവയുടെ വില ഇഗ്‌നിസിനേക്കാള്‍ ഇരട്ടിയിലധികമാണ്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ മത്സരിച്ചിരുന്ന ഈ ചെറിയ കാറിന് വിപണിയിലെ മറ്റ് എതിരാളികളായ ഗ്രാന്‍ഡ് i10 നിയോസ്, ടാറ്റ ടിയാഗോ എന്നിവയുടെ വില്‍പ്പന കണക്കുകള്‍ക്ക് ഒപ്പമെത്താന്‍ സാധിച്ചിരുന്നില്ല.

സ്വന്തം പാളയത്തില്‍ നിന്നും വെല്ലുവിളി

മാരുതിയുടെ സ്വന്തം മോഡല്‍ നിരയിലുള്ള മറ്റ് ബജറ്റ് കാറുകളില്‍ നിന്നുള്ള കടുത്ത മത്സരവും ഇഗ്‌നിസിന് വിപണിയില്‍ വലിയ തിരിച്ചടിയായി മാറി. ഇഗ്‌നിസിനേക്കാള്‍ വെറും 35,000 രൂപ കുറവില്‍ 4.99 ലക്ഷം രൂപയ്ക്ക് വാഗണ്‍ ആര്‍ ലഭ്യമാണ്. അതുപോലെ 44,000 രൂപ മാത്രം അധികം നല്‍കിയാല്‍ പുതിയ സ്വിഫ്റ്റും സ്വന്തമാക്കാം.

ഈ രണ്ട് മോഡലുകളുടെയും വില്‍പ്പന നിരക്ക് ഇഗ്‌നിസിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്. വിപണിയില്‍ ഈ പുതിയ കാറുകള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന സ്വീകാര്യതയും മികച്ച റീസെയില്‍ മൂല്യവും കാരണം ഉപഭോക്താക്കള്‍ സ്വാഭാവികമായും ഇഗ്‌നിസിനെ ഒഴിവാക്കി മാരുതിയുടെ തന്നെ മറ്റ് ജനപ്രിയ മോഡലുകളിലേക്ക് മാറാന്‍ തുടങ്ങി.

maruti ignis sales april 2026

സിഎന്‍ജിയും അപ്ഡേറ്റുകളുമില്ല

കഴിഞ്ഞ കുറച്ചുകാലമായി ഇഗ്‌നിസ് അപ്‌ഡേറ്റ് ചെയ്യുകയോ ഫെയ്‌സ്ലിഫ്റ്റ് നല്‍കി പരിഷ്‌കാരിയായി നിലനിര്‍ത്താനോ മാരുതി തയാറായിരുന്നില്ല. മാരുതി തങ്ങളുടെ എന്‍ട്രി ലെവല്‍ മോഡല്‍ ആയ ആള്‍ട്ടോ K10 ഹാച്ച്ബാക്കില്‍ വരെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയപ്പോള്‍ ഇഗ്‌നിസില്‍ കേവലം 2 എയര്‍ബാഗുകള്‍ മാത്രമാണ് അവസാന കാലത്തും ലഭ്യമാക്കിയിരുന്നത്.

ഇതിനുപുറമെ നിലവിലെ വിപണിയില്‍ വമ്പന്‍ ഡിമാന്‍ഡുള്ള ഫാക്ടറി ഫിറ്റഡ് സിഎന്‍ജി (CNG) ഓപ്ഷന്‍ ഇഗ്‌നിസില്‍ ലഭ്യമായിരുന്നില്ല. ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുന്ന സിഎന്‍ജി കാറുകള്‍ തേടി ഉപഭോക്താക്കള്‍ വലിയ തോതില്‍ ബലേനോ, വാഗണ്‍ആര്‍, സ്വിഫ്റ്റ് എന്നീ മോഡലുകളിലേക്ക് മാറിയതും ഇഗ്‌നിസ് പിന്നിലായിപ്പോകാന്‍ കാരണമായി.

maruti ignis sales april 2026

ഇഗ്‌നിസിന്റെ പകരക്കാരനായി ഒരു പുതിയ മൈക്രോ എസ്യുവി (Micro SUV) അവതരിപ്പിക്കാനാണ് മാരുതി പദ്ധതിയിടുന്നത്. ഹാച്ച്ബാക്കിന്റെ വിലയില്‍ ലഭ്യമാകുന്ന മൈക്രോ എസ്‌യുവികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. വിപണിയില്‍ തരംഗമായി മാറിയ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നിവ തന്നെ ഉദാഹരണം. ബജറ്റ് വിലയില്‍ ലോകോത്തര സുരക്ഷയും അത്യാധുനിക സവിശേഷതകളുമായി വരുന്ന പഞ്ചിനോടും എക്‌സ്റ്ററിനോടും എതിരിടാന്‍ പോന്ന സെറ്റപ്പുകളുമായാകും മാരുതിയുടെ പുതിയ കുഞ്ഞന്‍ എസ്‌യുവി രംഗപ്രേവേശനം ചെയ്യുക.

Article Published On: Sunday, May 17, 2026, 18:16 [IST]
English summary
Maruti suzuki ignis production discontinued april 2026 sales discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X