നിര്‍ത്തലാക്കിയിട്ടും സ്‌റ്റോക്കുള്ള മാരുതി കാറിന്റെ വില്‍പ്പന രണ്ടാം മാസവും വട്ടപ്പൂജ്യം! വില ₹5.35 ലക്ഷം
മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്‌സയുടെ ഏറ്റവും വിലകുറഞ്ഞ എന്‍ട്രി ലെവല്‍ മോഡലായ 'ഇഗ്‌നിസ്' ഹാച്ച്ബാക്കിന്റെ ഉല്‍പ്പാദനം കമ്പനി പൂര്‍ണമായും അവസാനിപ്പിച്ചു. 2026 മെയ് മാസത്തിലെ ഔദ്യോഗിക വില്‍പന കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ഈ മോഡലിന് വിപണിയില്‍ കടുത്ത തിരിച്ചടി നേരിട്ട വിവരം വ്യക്തമായത്. 2026 മെയ് മാസത്തില്‍ രാജ്യത്ത് ഒറ്റ യൂണിറ്റ് ഇഗ്‌നിസ് കാര്‍ പോലും വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. തുടര്‍ച്ചയായ രണ്ടാം മാസമാണ് ഇന്ത്യന്‍ വിപണിയില്‍ ഇഗ്‌നിസിന്റെ വില്‍പ്പന വട്ടപ്പൂജ്യമായത്.
നിലവില്‍ കമ്പനിയുടെ നിര്‍മ്മാണ പ്ലാന്റുകളില്‍ ഇഗ്‌നിസിന്റെ ഉല്‍പ്പാദനം പൂര്‍ണമായി നിര്‍ത്തിയിട്ടുണ്ട്. കാറിന്റെ പ്രൊഡക്ഷന്‍ നിര്‍ത്തിയെങ്കിലും ഡീലര്‍ഷിപ്പുകളില്‍ ബാക്കിയുള്ള സ്റ്റോക്കുകള്‍ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍. നിലവില്‍ മാരുതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഈ വാഹനം ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മാത്രമല്ല ബുക്കിംഗുകള്‍ സ്വീകരിക്കുന്നുമുണ്ട്. വിപണിയില്‍ 5.35 ലക്ഷം രൂപ മുതല്‍ 7.55 ലക്ഷം രൂപ വരെയായിരുന്നു ഇഗ്‌നിസിന്റെ എക്‌സ്-ഷോറൂം വില.

മനോഹരമായ ഇന്റീരിയറും മികച്ച ബോഡി ഘടനയും ഉണ്ടായിരുന്നിട്ടും വിപണിയില്‍ അതിന്റെ പ്രധാന എതിരാളികളായ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ടാറ്റ ടിയാഗോ എന്നിവയെ അപേക്ഷിച്ച് വില്‍പ്പനയില്‍ വളരെ പിന്നിലായിരുന്നു ഇഗ്‌നിസ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ മോഡലിന്റെ വില്‍പ്പനയില്‍ വമ്പന്‍ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2,316 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് നിന്നും ഈ വര്‍ഷം മാര്‍ച്ചിലെത്തിയപ്പോള്‍ വില്‍പ്പന 1,250 യൂണിറ്റായി ചുരുങ്ങി. ഇതിന് പ്രധാന കാരണം മാരുതിയുടെ സ്വന്തം പോര്‍ട്‌ഫോളിയോയിലുള്ള മറ്റ് ചില ജനപ്രിയ മോഡലുകള്‍ കൂടിയാണ്. ഇഗ്‌നിസിനേക്കാള്‍ വിലക്കുറവില്‍ വാഗണ്‍ആറും, ചെറിയ വില വ്യത്യാസത്തില്‍ പുതിയ സ്വിഫ്റ്റും ലഭ്യമാണ്.

കൂടാതെ, കാലാനുസൃതമായ പരിഷ്‌കാരങ്ങളോ സേഫ്റ്റി അപ്ഡേറ്റുകളോ നല്‍കാന്‍ കമ്പനി തയാറാകാതിരുന്നതും ഇഗ്‌നിസിന് വിനയായി മാറി. മാരുതിയുടെ എന്‍ട്രി ലെവല്‍ മോഡലുകളില്‍ പോലും നിലവില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുമ്പോള്‍, ഇഗ്‌നിസില്‍ വെറും രണ്ട് എയര്‍ബാഗുകളും വളരെ ബേസിക് ആയ സുരക്ഷാ ഫീച്ചറുകളും മാത്രമാണ് ലഭ്യമാക്കിയിരുന്നത്.
മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, 1.2 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇഗ്‌നിസിന് കരുത്ത് പകര്‍ന്നിരുന്നത്. എന്നാല്‍ ഉയര്‍ന്ന ഇന്ധനക്ഷമത ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി ഈ മോഡലില്‍ കമ്പനി ഫാക്ടറി ഫിറ്റഡ് സിഎന്‍ജി (CNG) ഓപ്ഷന്‍ നല്‍കിയിരുന്നില്ല. ഇത് ഉപഭോക്താക്കള്‍ ബലേനോ, വാഗണ്‍ആര്‍ തുടങ്ങിയ മറ്റ് സിഎന്‍ജി കാറുകളിലേക്ക് മാറാന്‍ കാരണമായി.

ഇഗ്‌നിസ് വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ, ആ സ്ഥാനത്തേക്ക് പുതിയ ഒരു മൈക്രോ എസ്യുവി (Micro SUV) അവതരിപ്പിക്കാന്‍ മാരുതി സുസുക്കി പദ്ധതിയിടുന്നുണ്ട്. വിപണിയില്‍ വന്‍ തരംഗമായി മാറിയ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന സവിശേഷതകളോടെയായിരിക്കും ഈ പുതിയ മോഡല്‍ എത്തുക. കൃത്യസമയത്ത് ഈ പുത്തന്‍ എസ്‌യുവിയുടെ വിശദാംശങ്ങള്‍ മാരുതി പുറത്തുവിടും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications