8 പേര്‍ക്ക് പ്രീമിയം യാത്ര, അതും 24 കി.മീ മൈലേജില്‍! 'മാരുതി ഇന്നോവ' കച്ചോടം കൂട്ടി പേരുദോഷം മാറ്റുന്നു

പ്രീമിയം എംപിവി വിപണിയിലെ കിരീടം വെക്കാത്ത രാജാവായ ടൊയോട്ട ഇന്നോവ ഹൈക്രോസ് റീബാഡ്ജ് ചെയ്ത ഇന്‍വിക്‌റ്റോ എന്ന മോഡലാണ് മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ഫ്ലാഗ്ഷിപ്പ് മോഡല്‍. ഇന്നോവ ഹൈക്രോസ് ഓരോ മാസവും ആയിരക്കണക്കിന് യൂണിറ്റുകളുടെ വില്‍പ്പന നേടുമ്പോള്‍ ഇന്‍വിക്‌റ്റോ വില്‍പ്പന നാലക്കം തികയ്ക്കാന്‍ കഷ്ടപ്പെടുകയാണ്. ഇതിനിടയില്‍ ആശ്വാസമായി 2026 ഏപ്രില്‍ മാസം മികച്ച വില്‍പ്പന നേടാന്‍ ഇന്‍വിക്‌റ്റോക്ക് സാധിച്ചു. പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഓട്ടോപണ്ഡിറ്റ്സ് (Autopunditz) ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളുടെ വില്‍പ്പന റിപ്പോര്‍ട്ടിലാണ് ഇന്‍വിക്‌റ്റോയുടെ ഈ മുന്നേറ്റം വ്യക്തമാക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം 2026 ഏപ്രില്‍ മാസത്തില്‍ ആകെ 237 ഇന്‍വിക്‌റ്റോ യൂണിറ്റുകളാണ് മാരുതി സുസുക്കി രാജ്യത്തുടനീളം വിറ്റഴിച്ചത്. തൊട്ടുമുന്‍പത്തെ മാസമായ 2026 മാര്‍ച്ചിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയൊരു പുരോഗതിയാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. 2026 മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ ആകെ 191 ഇന്‍വിക്‌റ്റോ കാറുകള്‍ മാത്രമാണ് കമ്പനിക്ക് വില്‍ക്കാന്‍ സാധിച്ചിരുന്നത്.

maruti invicto sales april 2026

മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഏപ്രിലില്‍ ഇന്‍വിക്‌റ്റോയുടെ വില്‍പ്പനയില്‍ 24.1 ശതമാനം വളര്‍ച്ച (MoM Growth) രേഖപ്പെടുത്തി. വാര്‍ഷിക വില്‍പ്പനയുടെ കാര്യത്തിലും മാരുതി സുസുക്കി ഇന്‍വിക്‌റ്റോ നേട്ടം നിലനിര്‍ത്തിയിട്ടുണ്ട്. 2025 വര്‍ഷം ഏപ്രില്‍ മാസത്തില്‍ മാരുതിക്ക് ആകെ 201 ഇന്‍വിക്‌റ്റോ യൂണിറ്റുകള്‍ മാത്രമായിരുന്നു ആഭ്യന്തര വിപണിയില്‍ വില്‍ക്കാന്‍ സാധിച്ചിരുന്നത്.

മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 17.9 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് (YoY Growth) ഈ പ്രീമിയം മോഡല്‍ സ്വന്തമാക്കിയത്. രണ്ട് വിപണി സൂചികകളിലും പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്താന്‍ കഴിഞ്ഞത് ബ്രാന്‍ഡിന് വലിയ നേട്ടമാണ്. പ്രീമിയം ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരുന്നതാണ് ഈ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് പ്രധാന കാരണമായി വിപണി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

maruti invicto sales april 2026

ഹൈക്രോസിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഈ പ്രീമിയം എംപിവി ടൊയോട്ട കസിന്‍ മോഡലുമായി മെക്കാനിക്കല്‍ സവിശേഷതകള്‍ പങ്കുവെക്കുന്നു. 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ഇന്‍വിക്‌റ്റോയുടെ ഹൃദയം. ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിച്ച അത്യാധുനിക സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലാണ് ഈ വാഹനം പ്രവര്‍ത്തിക്കുന്നത്. ഈ ഹൈബ്രിഡ് സെറ്റപ്പ് പരമാവധി 183 hpപവറും 188 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

സുഗമമായ ഡ്രൈവിംഗ് അനുഭവം നല്‍കുന്നതിനായി അഡ്വാന്‍സ്ഡ് ഇ-സിവിടി (e-CVT) ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സംവിധാനമാണ് ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വലിയൊരു പ്രീമിയം എംപിവി ആയിരുന്നിട്ടും സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ സാന്നിധ്യം കാരണം ഇന്‍വിക്‌റ്റോയ്ക്ക് മികച്ച ഇന്ധനക്ഷമത നല്‍കാന്‍ സാധിക്കുന്നുണ്ട്. ഒരു ലിറ്റര്‍ പെട്രോളില്‍ ഏകദേശം 23.24 കിലോമീറ്റര്‍ വരെയാണ് ഇന്‍വിക്‌റ്റോയുടെ ക്ലെയിംഡ് മൈലേജ്.

maruti invicto sales april 2026

ഫീച്ചറുകളുടെ കാര്യത്തിലും മാരുതി സുസുക്കി ഇന്‍വിക്‌റ്റോ ഏറെ മുന്നില്‍ നില്‍ക്കുന്നു. പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ടെയില്‍ഗേറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, സുരക്ഷയ്ക്കായി ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവയാണ് ഈ എംപിവിയുടെ പ്രധാന ആകര്‍ഷണങ്ങള്‍. ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവയുമായും മഹീന്ദ്ര XUV 7XO, ടാറ്റ സഫാരി തുടങ്ങിയ പ്രമുഖ എസ്‌യുവി മോഡലുകളുമായും മാരുതി ഇന്‍വിക്‌റ്റോ മത്സരിക്കുന്നു.

നിലവില്‍ 24.97 ലക്ഷം രൂപ മുതല്‍ 28.70 ലക്ഷം രൂപ വരെയാണ് പ്രീമിയം എംപിവിയുടെ എക്‌സ്-ഷോറൂം വില. കുറഞ്ഞ ചെലവിൽ ആഡംബര യാത്ര ആഗ്രഹിക്കുന്ന വലിയ കുടുംബങ്ങള്‍ക്ക് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നാണ് ഇത്. ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഹൈബ്രിഡ് പവര്‍ട്രെയിനില്‍ മാത്രം വരുന്ന ഇന്‍വിക്‌റ്റോയുടെ വില്‍പ്പനയും കൂടി വരികയാണ്. വരും മാസങ്ങളിലും ഇന്‍വിക്‌റ്റോ ഇതേപ്രകടനം തുടരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Article Published On: Friday, May 22, 2026, 18:33 [IST]
English summary
Maruti suzuki invicto sales report april 2026 registered 17 9 per cent growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X