ഒടുവിൽ ജിപ്‌സിയുടെ പേരുകാത്ത് ജിംനി! മാരുതി ഓഫ്-റോഡറിന്റെ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടം

ഐതിഹാസിക ഓഫ്‌റോഡര്‍ വാഹനമായ പഴയ മാരുതി ജിപ്‌സിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ വിപണിയില്‍ എത്തിയ മാരുതി സുസുക്കി ജിംനി ഒടുവില്‍ തന്റെ പേര് കാത്തു. ഏറ്റവും പുതിയ പ്രതിമാസ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ജിംനി മികച്ച വളര്‍ച്ചാ നിരക്ക് കൈവരിച്ചു. മാരുതി സുസുക്കിയുടെ പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി വിതരണം ചെയ്യുന്ന ഈ ലൈഫ്‌സ്‌റ്റൈല്‍ എസ്യുവി കഴിഞ്ഞ കുറച്ചുകാലമായി വിപണിയില്‍ വളരെ മന്ദഗതിയിലുള്ള വില്‍പ്പനയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മഹീന്ദ്ര ഥാര്‍ ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളികള്‍ക്കിടയിലാണ് ജിംനി ഈ മുന്നേറ്റം നടത്തിയിരിക്കുന്നത്.

ഓഫ്-റോഡ് പ്രേമികളുടെ ഇഷ്ടപ്പെട്ട ഫോര്‍-വീല്‍ ഡ്രൈവ് വാഹനത്തിന്റെ ഏപ്രില്‍ മാസത്തെ വിപണി കണക്കുകള്‍ പ്രമുഖ ഓട്ടോമോട്ടീവ് വെബ്‌സൈറ്റായ റഷ്‌ലെയ്ന്‍ പങ്കുവെച്ചിട്ടുണ്ട്. 2025 ഏപ്രില്‍ മാസത്തില്‍ രാജ്യത്തുടനീളം വെറും 431 മാരുതി ജിംനി എസ്‌യുവികള്‍ മാത്രമാണ് വിറ്റഴിച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2026 ഏപ്രില്‍ മാസത്തില്‍ വില്‍പ്പന 693 യൂണിറ്റുകളായി ഉയര്‍ന്നു.

maruti suzuki jimny sales april 2026

അതായത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 262 കാറുകള്‍ വിപണിയില്‍ അധികമായി വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഈ കണക്കുകള്‍ പ്രകാരം മാരുതി സുസുക്കി ജിംനി ആകെ വില്‍പ്പനയില്‍ 60.79 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു മാരുതി സുസുക്കി ഉല്‍പ്പന്നത്തെ സംബന്ധിച്ച് ഈ വില്‍പ്പന വോളിയം കുറവാണെങ്കിലും, മുന്‍ മാസങ്ങളിലെ ഇടിവിന് ശേഷമുള്ള ഈ തിരിച്ചുവരവ് വാഹനം വിപണി സ്ഥിരത കൈവരിച്ച് വരികയാണ് എന്ന് മനസ്സിലാക്കാം.

മാരുതി ജിംനിയെ കുറിച്ച് പറയുമ്പോള്‍ പരുക്കന്‍ പാതകള്‍ സുഗമമായി കീഴടക്കാന്‍ സഹായിക്കുന്ന വിശ്വസനീയമായ 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ പരമാവധി 104.8 hp പവറും 134.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഓഫ്-റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ തരത്തില്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സംവിധാനവും അതോടൊപ്പം സുഖകരമായ ദൂരയാത്രകള്‍ക്കായി 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ഇതില്‍ കമ്പനി നല്‍കിയിട്ടുണ്ട്.

maruti suzuki jimny sales april 2026

കഠിനമായ ഓഫ്-റോഡ് സാഹചര്യങ്ങളെ നേരിടാന്‍ മാരുതിയുടെ പ്രശസ്തമായ 'ഓള്‍ഗ്രിപ്പ് പ്രോ' (AllGrip Pro) ഫോര്‍-വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയാണ് ഈ വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. നിലവിലെ ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ജിംനിയുടെ പ്രാരംഭ വില 12.32 ലക്ഷം രൂപയാണ്. ടോപ് വേരിയന്റിന്റെ വില 14.45 ലക്ഷം രൂപയാണ്. എക്‌സ്ഷോറൂം വിലകളാണ് ഇത്.

പ്രധാന എതിരാളിയായ മഹീന്ദ്ര ഥാറിന്റെ 4x2 ബേസ് വേരിയന്റുകള്‍ വിപണിയില്‍ വെറും 9.99 ലക്ഷം രൂപ മുതലുള്ള ആകര്‍ഷകമായ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ ലഭ്യമാണ് എന്നതായിരുന്നു ജിംനിയുടെ വില്‍പ്പന മന്ദഗതിയിലാകാനുള്ള ഒരു കാരണം. വില വ്യത്യാസത്തിന് പുറമെ റോഡ് പ്രസന്‍സിന്റെ കാര്യത്തിലും മാരുതി ജിംനിയേക്കാള്‍ ഇന്ത്യക്കാര്‍ക്ക് ആകര്‍ഷകമായി തോന്നിയത് മഹീന്ദ്ര ഥാറിനെയാണ്.

maruti suzuki jimny sales april 2026

ഥാറിന് പുറമെ മറ്റൊരു ജനപ്രിയ ഓഫ്-റോഡര്‍എസ്‌യുവിയായ ഫോഴ്‌സ് ഗൂര്‍ഖയുമായില്‍ (Force Gurkha) നിന്നും മാരുതി ജിംനി കടുത്ത മത്സരം നേരിടുന്നുണ്ട്. എങ്കിലും കോംപാക്റ്റ് ഡിസൈനും ഭാരക്കുറവും കാരണം കഠിനമായ മലയോര പാതകളിലും മണല്‍ത്തിട്ടകളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ജിംനിക്ക് സാധിക്കും.

ദൈനംനിന സിറ്റി ഡ്രൈവുകള്‍ക്കൊപ്പം കഠിനമായ ഓഫ്-റോഡ് ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന വിശ്വസനീയമായ ഒരു എസ്‌യുവി അന്വേഷിക്കുന്നവര്‍ക്ക് ജിംനി നല്ലൊരു ദീര്‍ഘകാല നിക്ഷേപമാണ്. ഓഫ്-റോഡിംഗ് താല്‍പര്യപ്പെടുന്നവര്‍ക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. നിലവില്‍ വില്‍പ്പനയ്ക്ക് ലഭ്യമാല ജിംനിയുടെ കൃത്യമായ വേരിയന്റുകളും പുതിയ ഫീച്ചറുകളും അറിയാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് മാരുതി നെക്‌സയുടെ ഔദ്യോഗിക വെബ്സൈറ്റോ അടുത്തുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളോ നേരിട്ട് സന്ദര്‍ശിക്കാവുന്നതാണ്.

Article Published On: Saturday, May 30, 2026, 14:05 [IST]
English summary
Maruti suzuki jimny sales report april 2026 growth details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X