ഏറ്റവും കുറവ് വില്‍പ്പനയുള്ള 5 മാരുതികള്‍; 32+ KM മൈലേജും ₹3.50 ലക്ഷം മാത്രം വിലയുമുള്ള കാറും പട്ടികയില്‍

ഇന്ത്യന്‍ വാഹന വിപണിയില്‍ ദശാബ്ദങ്ങളായി ഒന്നാം സ്ഥാനം അലങ്കരിക്കുന്ന കമ്പനിയാണ് മാരുതി സുസുക്കി (Maruti Suzuki). നിലവില്‍ അരീന, നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി ഒന്നര ഡസനിനടുത്ത് കാറുകളാണ കമ്പനി വിപണനം ചെയ്യുന്നത്. എന്നാല്‍ 2026 ജനുവരിയിലെ കണക്കുകള്‍ പ്രകാരം, മികച്ച മൈലേജും സിഎന്‍ജി സൗകര്യവുമുണ്ടായിട്ടും മാരുതിയുടെ ചില മോഡലുകളുടെ വില്‍പ്പന 2000 യൂണിറ്റില്‍ താഴെയായി ചുരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മാസം ഏറ്റവും കുറവ് വില്‍പ്പന നേടിയ 5 മാരുതി സുസുക്കി കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് ഈ ലേഖനത്തില്‍ പരിശോധിക്കാം.

5. എസ്-പ്രെസ്സോ

മാരുതി എസ്-പ്രെസ്സോയുടെ 1,954 യൂണിറ്റുകള്‍ മാത്രമാണ് ജനുവരിയില്‍ വിറ്റഴിച്ചത്. 66 bhp പവറും 89 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ K10C പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിഷ് സ്‌റ്റൈലിലുള്ള ഈ കുഞ്ഞന്‍ കാറിന് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. എസ്‌പ്രെസ്സോയുടെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 32.73 കി.മീ മൈലേജ് വാഗ്ദാനം ചെയ്യുന്നു. 3.50 ലക്ഷം രൂപ മുതലാണ് ഈ കാറിന്റെ വില തുടങ്ങുന്നത്.

maruti suzuki ignis

4. ഇഗ്‌നിസ്

മാരുതിയുടെ പ്രീമിയം വിഭാഗമായ നെക്‌സ വഴി വില്‍ക്കുന്ന ഇഗ്‌നിസിന് ജനുവരിയില്‍ 1,902 ഉപഭോക്താക്കളെ മാത്രമേ കണ്ടെത്താനായുള്ളൂ. 82 bhp പവറും 113 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ VVT പെട്രോള്‍ എഞ്ചിനാണ് ഇഗ്‌നിസിന്റെ ഹൃദയം. സിഎന്‍ജി പതിപ്പില്ലാത്ത ഇഗ്‌നിസിന് ലിറ്ററിന് 20.89 കി.മീ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. 5.35 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.

3. സെലേറിയോ

മൈലേജിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള സെലേറിയോയ്ക്ക് ജനുവരിയില്‍ ലഭിച്ചത് 1,501 യൂണിറ്റ് വില്‍പ്പന മാത്രമാണ്. 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിക്കുന്ന ഈ കാര്‍ സിഎന്‍ജിയില്‍ 34.43 കി.മീ മൈലേജ് നല്‍കുന്നു. സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം ഉള്‍പ്പെടുത്തിയ സെലേറിയോ നഗരയാത്രകള്‍ക്ക് അനുയോജ്യമാണ്. വില 4.69 ലക്ഷം മുതല്‍ 6.72 ലക്ഷം രൂപ വരെ പോകുന്നു.

abhirami suresh maruti jimny

2. ജിംനി

ഓഫ്-റോഡ് വാഹനമായ മാരുതി ജിംനിയുടെ വില്‍പ്പന കഴിഞ്ഞ മാസം 591 യൂണിറ്റായിരുന്നു. ജിംനിയിലെ 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എഞ്ചിന്‍ 103 bhp പവറും 134.2 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കുന്നു. ടിഎഫ്ടി ഡിസ്പ്ലേയടക്കമുള്ള അത്യാധുനിക ഫീച്ചറുകളും സുരക്ഷക്കായി ആറ് എയര്‍ബാഗുകള്‍ അടക്കമുള്ള ഉപകരണങ്ങളും നല്‍കിയിരിക്കുന്നു. ഫോര്‍ വീല്‍ ഡ്രൈവ് സൗകര്യമുള്ള ലൈഫ്‌സ്‌റ്റൈല്‍ വാഹനത്തിന് 12.31 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്.

1. ഇന്‍വിക്‌റ്റോ

മാരുതിയുടെ നിരയിലെ ഏറ്റവും വിലകൂടിയ മോഡലായ ഇന്‍വിക്‌റ്റോ തന്നെയാണ് ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള മോഡലും. പ്രീമിയം എംപിവിയുടെ വില്‍പ്പന ജനുവരിയില്‍ വെറും 197 യൂണിറ്റുകള്‍ മാത്രമാണ്. 2.0 ലിറ്റര്‍ ഹൈബ്രിഡ് എഞ്ചിന്‍ ഉപയോഗിക്കുന്ന എംപിവി ലിറ്ററിന് 23.24 കി.മീ മൈലേജ് നല്‍കുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഈ സെവന്‍ സീറ്റര്‍ കാറിന് 24.97 ലക്ഷം മുതല്‍ 28.61 ലക്ഷം രൂപ വരെയാണ് വില.

maruti suzuki invicto

ഈ അഞ്ച് വാഹനങ്ങളും വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ടവയാണെങ്കിലും മൈലേജിന്റെ കാര്യത്തില്‍ ഒന്നിനൊന്ന് മികച്ചതാണ്. എസ്-പ്രെസ്സോ, സെലേറിയോ എന്നിവ സിഎന്‍ജിയില്‍ മികച്ച പ്രകടനം നടത്തുമ്പോള്‍, ജിമ്നി ഓഫ്-റോഡ് കഴിവിനാണ് മുന്‍ഗണന നല്‍കുന്നത്. സുസുക്കിയുടെ 'ടെക്സ്റ്റ്' പ്ലാറ്റ്ഫോമിലാണ് ഇഗ്‌നിസ് നിര്‍മ്മിച്ചിരിക്കുന്നത്. സുരക്ഷയും യാത്രക്കാരുടെ സൗകര്യവും മുന്‍നിര്‍ത്തിയാണ് ഇന്‍വിക്‌റ്റോയുടെ ഇലക്ട്രിക് ഹൈബ്രിഡ് സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വിപണി സാഹചര്യം

മാരുതിയുടെ പത്തില്‍ ഒമ്പത് മോഡലുകളും വിപണിയില്‍ ഹിറ്റാണെങ്കിലും ഈ അഞ്ച് മോഡലുകളുടെ വില്‍പന കുറയുന്നത് കമ്പനിയെ സംബന്ധിച്ച് ഗൗരവകരമാണ്. മറ്റ് നിര്‍മ്മാതാക്കളില്‍ നിന്നുള്ള കടുത്ത മത്സരവും ഉപഭോക്തൃ മുന്‍ഗണന എസ്യുവികളിലേക്ക മാറിയതുമാണ് ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് തിരിച്ചടിയാകുന്നത്. എങ്കിലും വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ പുതിയ മാറ്റങ്ങളുമായി മാരുതി ശ്രമം തുടരുകയാണ്.

More from DriveSpark

Article Published On: Saturday, February 14, 2026, 8:00 [IST]
English summary
Maruti suzuki low sales cars january 2026 report in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X