SUV തരംഗത്തിലും വീഴാതെ സാധാരണക്കാരുടെ 'മൈലേജ് രാജാക്കന്മാർ'! ആൾട്ടോയും എസ്-പ്രെസ്സോയും കുതിക്കാൻ കാരണം

ഇന്ത്യന്‍ വാഹന വിപണിയില്‍ ട്രെന്‍ഡ് എസ്‌യുവികള്‍ക്ക് അനുകൂലമാണെങ്കിലും ബജറ്റ് കാര്‍ വിഭാഗത്തില്‍ മാരുതി സുസുക്കി ഇപ്പോഴും തങ്ങളുടെ ആധിപത്യം നിലനിര്‍ത്തിപ്പോരുന്നു. 2026 ജനുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പ്രകാരം മാരുതിയുടെ എന്‍ട്രി ലെവല്‍ മോഡലുകളായ ആള്‍ട്ടോ K10, എസ്-പ്രെസ്സോ എന്നിവ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രാജ്യത്തെ സാധാരണക്കാരുടെ പ്രിയപ്പെട്ട ഈ വാഹനങ്ങള്‍ വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്തുന്നത് വിപണിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. പോയ മാസം മാരുതി മിനി എന്ന് വിശേഷിപ്പിക്കുന്ന ആള്‍ട്ടോയും എസ്-പ്രെസ്സോയും ഉള്‍പ്പെടുന്ന വിഭാഗത്തിലെ വില്‍പ്പന വിശദമായി വായിക്കം.

കഴിഞ്ഞ മാസം മാത്രം മാരുതി സുസുക്കി ആകെ 2.36 ലക്ഷം വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. 2025 ജനുവരിയിലെ 2.23 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് കമ്പനി വലിയ വളര്‍ച്ച കൈവരിച്ചു. ഈ മൊത്തം വില്‍പ്പനയില്‍ നിര്‍ണായക പങ്കുവഹിച്ച കാറുകളാണ് ആള്‍ട്ടോയും എസ്-പ്രെസ്സോയും. മറ്റു പല കമ്പനികളും ഈ സെഗ്മെന്റില്‍ നിന്ന് പിന്‍വാങ്ങുന്ന വേളയിലാണ് മാരുതിയുടെ ഈ വില്‍പന നേട്ടം എന്നത് വളരെ ശ്രദ്ധേയമാണ്.

maruti alto k10

മാരുതിയുടെ 'മിനി' സെഗ്മെന്റില്‍ ഉള്‍പ്പെടുന്ന ആള്‍ട്ടോ, എസ്-പ്രെസ്സോ മോഡലുകള്‍ ചേര്‍ന്ന് 2026 ജനുവരിയില്‍ 14,268 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 14,247 യൂണിറ്റുകളായിരുന്നു. നേരിയ വര്‍ദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയതെങ്കിലും ചെറുകാറുകള്‍ക്ക് വിപണിയില്‍ ഡിമാന്‍ഡ് മന്ദഗതിയിലായ സാഹചര്യത്തില്‍ വില്‍പ്പന കുറയാതെ നിലനിര്‍ത്താന്‍ കാരണം ഈ മോഡലുകളുടെ സ്വീകാര്യതയാണ്.

നിലവില്‍ ഏകദേശം 3,49,900 രൂപ പ്രാരംഭ വിലയുള്ള എസ്പ്രെസോയും 3,69,900 രൂപ വിലയുള്ള ആള്‍ട്ടോയുമാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറുകള്‍. മാരുതിയുടെ പരിഷ്‌കരിച്ച ഹാര്‍ട്ട്‌ടെക് (HEARTECT) പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. എന്‍ട്രി ലെവല്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ മികച്ച സാങ്കേതികവിദ്യ നല്‍കുന്നു എന്നതാണ് ഈ മാരുതി കാറുകളുടെ പ്രധാന സവിശേഷത.

ആള്‍ട്ടോ K10-ല്‍ 1.0 ലിറ്റര്‍ K-സീരീസ് ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ VVT എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 65.7 bhp പവറും 89 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് കാറുകളുടെയും ആകര്‍ഷകമായ ഘടകങ്ങളില്‍ ഒന്ന് ഇന്ധനക്ഷമതയാണ്. ആള്‍ട്ടോയുടെ പെട്രോള്‍ മാനുവല്‍ പതിപ്പ് ലിറ്ററിന് 24.39 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 24.90 കിലോമീറ്ററും മൈലേജ് നല്‍കുമെന്ന് മാരുതി പറയുന്നു.

സിഎന്‍ജി പതിപ്പ് ലിറ്ററിന് 33.40 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. മോഡേണ്‍ ഇന്റീരിയര്‍ ഫീച്ചറുകളും ഈ കാറുകളില്‍ ലഭ്യമാണ്. 7 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ സവിശേഷതകള്‍ ആള്‍ട്ടോയിലും എസ്-പ്രെസ്സോയിലും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും മോഡേണ്‍ ഓഡിയോ സിസ്റ്റവും വാഹനത്തിലുണ്ട്.

maruti alto k10 airbags

ആള്‍ട്ടോയുടെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ ലഭിക്കുമ്പോള്‍ എസ്പ്രെസോയില്‍ രണ്ട് എയര്‍ബാഗുകള്‍ മാത്രമാണ് ലഭിക്കുക. എസ്‌പ്രെസോയുടെ ഭാവി സംബന്ധിച്ച് തീരുമാനമാകാത്തതിനാലാണ് ഇതില്‍ 6 എയര്‍ബാഗ് സ്റ്റാന്‍ഡേര്‍ഡ് ആക്കാത്തത്. എബിഎസ് (ABS), ഇബിഡി (EBD), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് സുരക്ഷാ സവിശേഷതകള്‍. കൂടാതെ ഓട്ടോമാറ്റിക് ഡോര്‍ ലോക്ക് സംവിധാനവും ഈ കാറുകളിലുണ്ട്.

ആറ് ആകര്‍ഷകമായ നിറങ്ങളില്‍ ആള്‍ട്ടോ വിപണിയില്‍ ലഭ്യമാണ്. ബജറ്റ് വിലയില്‍ ഉയര്‍ന്ന സുരക്ഷയും മികച്ച ഫീച്ചറുകളും നല്‍കാന്‍ ഈ മോഡലുകളിലൂടെ മാരുതിക്ക് സാധിച്ചിട്ടുണ്ട്. എസ്-പ്രെസ്സോയില്‍ 66 bhp പവറും 89 Nm പീക്ക് ടോർക്കും നൽകുന്ന 1.0 ലിറ്റർ K10C പെട്രോൾ എഞ്ചിനാണുള്ളത്. എസ്‌പ്രെസ്സോയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ഏകദേശം 25.30 കിലോമീറ്ററുമാണ് കമ്പനി പറയുന്ന ഇന്ധനക്ഷമത.

maruti s-presso

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം സിഎന്‍ജി ഓപ്ഷനിലും ഇത് വാങ്ങാനാകും. എസ്‌പ്രെസ്സോ സിഎന്‍ജി പതിപ്പിന്റെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 32.73 കിലോമീറ്റര്‍ വരെയാണ്. മാരുതി സുസുക്കി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഇന്ധനക്ഷമത കണക്കുകളാണ് ഇത്. ഇത് കോംപാക്ട് കാര്‍ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള മോഡലുകളില്‍ ഒന്നാക്കി എസ്‌പ്രെസോയെ മാറ്റുന്നു.

2025 സെപ്റ്റംബറില്‍ ചരക്കു സേവന നികുതി (ജിഎസ്ടി) നിരക്കുകളില്‍ വന്ന മാറ്റം ഈ കാറുകളുടെ വില്‍പ്പന വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. സെപ്റ്റംബര്‍ മുതല്‍ മാരുതിയുടെ എന്‍ട്രി ലെവല്‍ മോഡല്‍ ആയി മാറിയതോടെ എസ്‌പ്രെസ്സോ ചോദിച്ച് കൂടുതല്‍ ഉപഭോക്താക്കള്‍ ഷോറൂമില്‍ എത്തി തുടങ്ങിയിട്ടുണ്ട്.

More from DriveSpark

Article Published On: Friday, February 6, 2026, 8:00 [IST]
English summary
Maruti suzuki mini cars alto k10 s presso sales january 2026 mileage price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X