7 പേര്‍ക്ക് സുഖമായി കയറാം, മാരുതിയുടെ പുതിയ ഫാമിലി കാര്‍ ടെസ്റ്റിംഗില്‍; എര്‍ട്ടിഗയ്ക്ക് ഇനി വിശ്രമിക്കാം

ഇന്ത്യന്‍ നിരത്തുകളിലെ ഫാമിലി കാറുകളിലെ രാജാവായ എര്‍ട്ടിഗയ്ക്ക് ഇനി വിശ്രമിക്കാം. മാരുതിയുടെ പണിപ്പുരയില്‍ നിന്നും അതിലും കരുത്തനായ ഒരു പുതിയ 7-സീറ്റര്‍ എംപിവി ജനിക്കുന്നു. പരീക്ഷണ ഓട്ടത്തിനിടെ രഹസ്യമായി ക്യാമറയില്‍ കുടുങ്ങിയ ഈ വാഹനത്തിന്റെ ലുക്ക് കണ്ടാല്‍ ഏത് വമ്പന്‍ കാറുകളും ഒന്ന് വിറയ്ക്കും. പൂര്‍ണമായും മറച്ച നിലയില്‍ പൊതുനിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന രണ്ട് പുതിയ മാരുതി വാഹനങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 'ഹേമന്ത് ഓണ്‍ റോഡ്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ സ്‌പൈ ചിത്രങ്ങള്‍ വാഹനപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ പ്രകാരം, മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ ബ്രെസയുടെ (Brezza) പുതുക്കിയ പതിപ്പാണ് പരീക്ഷിക്കപ്പെടുന്ന വാഹനങ്ങളില്‍ ഒന്ന്. നിലവിലെ ബ്രെസയില്‍ നിന്നും ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ 2026 മോഡലില്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്‍വശത്തെ ഗ്രില്‍, ബമ്പര്‍, ഫോഗ് ലാമ്പ് എന്നിവയുടെ സ്ഥാനത്തിലും രൂപത്തിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

maruti suzuki new mpv spotted testing

പുതിയ ബ്രെസയുടെ ഹെഡ്ലൈറ്റ് സിസ്റ്റത്തില്‍ മോഡേണ്‍ എല്‍ഇഡി ബള്‍ബുകള്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. വശങ്ങളില്‍ പുതിയ ഡിസൈനിലുള്ള അലോയ് വീലുകള്‍ മാത്രമാണ് മാറ്റമായി പ്രതീക്ഷിക്കുന്നത്. പിന്നില്‍ ടെയില്‍ ലൈറ്റുകളുടെ രൂപഘടനയില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടേക്കാം. എന്നാല്‍ പിന്‍ഭാഗത്തെ ടെയില്‍ ലൈറ്റിന്‍െ രൂപത്തിനും വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് പരീക്ഷണ ഓട്ടത്തില്‍ കണ്ട ടെസ്റ്റ് മ്യൂളില്‍ നിന്ന് മനസിലാക്കാനാകുന്ന പ്രാഥമിക നിഗമനം.

വാഹനത്തിന്റെ ഇന്റീരിയറിലും വലിയ അഴിച്ചുപണികള്‍ കമ്പനി നടത്തുന്നുണ്ട്. നിലവിലെ 9-ഇഞ്ചിന് പകരം പുതിയ 10.25-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ഉള്‍പ്പെടുത്തും. വെന്റിലേറ്റഡ് സീറ്റുകള്‍, പവര്‍ ഡ്രൈവര്‍ സീറ്റ്, 360-ഡിഗ്രി ക്യാമറ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഉയര്‍ന്ന വേരിയന്റുകളില്‍ ലഭ്യമാകും. ഡാഷ്ബോര്‍ഡിന്റെ രൂപകല്‍പ്പനയിലും മികച്ച ഗുണനിലവാരമുള്ള മെറ്റീരിയലുകള്‍ കമ്പനി ഉപയോഗിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

maruti suzuki new mpv spotted testing

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, നിലവിലെ 1.5 ലിറ്റര്‍ K15C പെട്രോള്‍ എഞ്ചിന്‍ തന്നെയാകും വാഹനത്തിന് കരുത്തേകുക. ഇത് പെട്രോള്‍, സിഎന്‍ജി (CNG), മൈല്‍ഡ്-ഹൈബ്രിഡ് എന്നീ മൂന്ന് ഓപ്ഷനുകളില്‍ ലഭ്യമാകും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിന് പുറമെ പുതിയ ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ കൂടി വാഹനത്തില്‍ ഉള്‍പ്പെടുത്താന്‍ മാരുതി പദ്ധതിയിടുന്നുണ്ട്.

ബ്രെസയ്‌ക്കൊപ്പം മറ്റൊരു പുതിയ എംപിവി (MPV) മോഡലും പരീക്ഷണ ഓട്ടം നടത്തുന്നത് കണ്ടെത്തിയിട്ടുണ്ട്. എര്‍ട്ടിഗയ്ക്ക് സമാനമായ എന്നാല്‍ കൂടുതല്‍ പ്രീമിയം ലുക്കുള്ള ഒരു ഫാമിലി വാഹനമാണിതെന്ന് കരുതപ്പെടുന്നു. പൂര്‍ണമായും മറച്ച നിലയിലായതിനാല്‍ ഇത് എസ്യുവിയാണോ അതോ എംപിവിയാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല. എങ്കിലും ഇതൊരു പുതിയ 7-സീറ്റര്‍ വാഹനമാകാനാണ് സാധ്യത കൂടുതല്‍.

ഈ പുതിയ എംപിവി വിപണിയില്‍ കിയ കാരെന്‍സ് (Kia Carens) പോലുള്ള മോഡലുകള്‍ക്ക് വലിയ വെല്ലുവിളിയാകും. 7 മുതല്‍ 8 പേര്‍ക്ക് വരെ സുഖകരമായി യാത്ര ചെയ്യാവുന്ന രീതിയിലായിരിക്കും ഇതിന്റെ സീറ്റിംഗ് ക്രമീകരണം. വിപണിയില്‍ എര്‍ട്ടിഗയ്ക്കും ഇന്‍വിക്‌റ്റോയ്ക്കും ഇടയിലുള്ള ഒരു വിഭാഗത്തെ ലക്ഷ്യമിട്ടാണ് മാരുതി ഈ പുതിയ വാഹനം രൂപകല്‍പ്പന ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മാരുതി സുസുക്കിയില്‍ നിന്നുള്ള ഈ പുതിയ മോഡലുകള്‍ 2026 അവസാനത്തോടെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം ബ്രെസ ഫെയ്സ്ലിഫ്റ്റും തുടര്‍ന്ന് പുതിയ എംപിവിയും വിപണിയിലെത്തിയേക്കാം. ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ സാങ്കേതികവിദ്യയും കൂടുതല്‍ സൗകര്യങ്ങളുമായി എത്തുന്ന ഈ വാഹനങ്ങള്‍ മാരുതിയുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്.

Article Published On: Thursday, May 7, 2026, 12:44 [IST]
English summary
Maruti suzuki new mpv and brezza facelift spotted testing details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X