കോഴിക്കോട് വിരിഞ്ഞ് പുതിയ ചരിത്രം; 6000-ാമത്തെ സർവീസ് ഔട്ട്‌ലെറ്റുമായി മാരുതി സുസുക്കി കേരളക്കരയിൽ
ഇന്ത്യന്‍ വാഹന വിപണിയില്‍ വില്‍പ്പനയുടെയും സര്‍വീസിന്റെയും കാര്യത്തിലുള്ള നിരവധി റെക്കോഡുകള്‍ മാരുതി സുസുക്കിയുടെ പേരിലാണ്. ഇന്തോ-ജാപ്പനീസ് ബ്രാന്‍ഡ് ഇന്ത്യയില്‍ അജയ്യരായി കുതിക്കുവാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് രാജ്യത്താകമാനം പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന കമ്പനിയുടെ സെയില്‍സ് ആന്‍ഡ് സര്‍വീസ് ശൃംഖലയാണ്. ഇപ്പോള്‍ രാജ്യത്ത് 6000 സര്‍വീസ് ഔട്ട്ലെറ്റുകള്‍ തുറന്ന് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കമ്പനി. ചരിത്ര നേട്ടം അടയാളപ്പെടുത്തുന്ന സര്‍വീസ് സെന്റര്‍ കോഴിക്കാട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കെവിആർ ഓട്ടോകാർ കോഴിക്കോട് പുതിയങ്ങാടിയിൽ സജ്ജീകരിച്ചിട്ടുള്ള ഈ കേന്ദ്രം മലബാറിലെ മാരുതി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ചതും വേഗതയാര്‍ന്നതുമായ സര്‍വീസ് അനുഭവം ഉറപ്പാക്കും.
കേവലം ഒരു വാഹന നിര്‍മാതാവ് എന്നതിനപ്പുറം ഉപഭോക്താക്കള്‍ക്ക് പരിപൂര്‍ണ്ണ വിശ്വാസ്യതയും ഏറ്റവും മികച്ച ആഫ്റ്റര്‍ സെയില്‍സ് സര്‍വീസുകളും ചുരുങ്ങിയ ചെലവില്‍ നല്‍കുന്നതാണ് ബ്രാന്‍ഡിന്റെ വിജയം. ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുതല്‍ മറ്റ് പരിശോധനകള്‍ വരെ ഇവിടെ ലളിതമായി നടത്തപ്പെടുന്നു. ഇന്ത്യയിലെ ഏതാ് ഗ്രാമീണ മേഖലയില്‍ ചെന്നാലും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യതയും ഉറപ്പാക്കുന്നതിനാലാണ് പതിറ്റാണ്ടുകളായി മാരുതി സുസുക്കി വിപണിയിലെ മുടിചൂടാമന്നന്മാരായി വിലസുന്നത്.

മാരുതി സുസുക്കിസമീപകാലത്ത് സര്‍വീസ് രംഗത്ത് കമ്പനി കൈവരിച്ച ബൃഹത്തായ പുരോഗതി ഇതിന്റെ ആഴം വെളിപ്പെടുത്തുന്നുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കമ്പനി ഇന്ത്യയിലുടനീളം പുതുതായി തുറന്നത് 502 സര്‍വീസ് സെന്ററുകളാണ്. കുറഞ്ഞ കാലയളവില്‍ രാജ്യത്തെമ്പാടുമായി ഏകദേശം 2.84 കോടിയോളം വാഹനങ്ങള്‍ കമ്പനി വിജയകരമായി സര്‍വീസ് ചെയ്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് വലിയ റെക്കോര്‍ഡ് തന്നെയാണ്.
ഒരു വാഹനം വാങ്ങിയാല്‍ പിന്നീട് അതിന്റെ മെയിന്റനന്‍സ് അഥവാ അറ്റകുറ്റപ്പണി ചെലവുകളെ കുറിച്ച് ആലോചിച്ചാണ് പലരും തലപുകയ്ക്കുന്നത്. എന്നാല്‍ മിതമായ നിരക്കില്‍ ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമാക്കുകയും മിതമായ ഫീസുകള്‍ മാത്രം ഈടാക്കുകയും ചെയ്യുന്നതിനാല്‍ മാരുതി കാര്‍ ഉടമകള്‍ക്ക് വലിയ സാമ്പത്തിക ലാഭമാണ് നേടിക്കൊടുക്കുന്നത്. ഏത് അടിയന്തര സാഹചര്യത്തിലും അതിവേഗം കാറുകളുടെ തകരാര്‍ പരിഹരിക്കാന്‍ വിപുലവും വിശ്വസനീയവുമായ മാരുതി സര്‍വീസ് സെന്ററുകള്‍ സഹായിക്കാറുണ്ട്.

വരും വര്‍ഷങ്ങളില്‍ വില്‍പ്പനാനന്തര സേവന നിലവാരം വീണ്ടും മെച്ചപ്പെടുത്താന്‍ പ്രത്യേക രൂപരേഖ മാരുതി സുസുക്കി അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. നിലവിലെ 2026-27 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം അഞ്ഞൂറിലധികം പുതിയ സര്‍വീസ് ഔട്ട്ലെറ്റ് കൂടി രാജ്യത്തു നീളം സ്ഥാപിക്കാനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഓരോ മാസവും പുതിയ വില്‍പ്പന റെക്കോഡുകള്‍ തകര്‍ക്കുന്നത് വഴി ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാന്‍ പുതിയ സര്‍വീസ് സെന്ററുകളുടെ വരവ് സഹായിക്കും.
മികച്ച കമ്പ്യൂട്ടറൈസ്ഡ് സ്‌പെഷ്യല്‍ സ്‌കാനറുകളുമാണ് സര്‍വീസ് സ്റ്റേഷനുകളില്‍ കാറുകളുടെ കണ്ടീഷന്‍ വിലയിരുത്തുവാന്‍ ഉപയോഗിക്കുന്നത്. ഇന്ന് വിപണിയില്‍ ട്രെന്‍ഡിം ആയ ഇലക്ടിക് ഹൈബ്രിഡ് മോഡല്‍ പൂര്‍ണമായി പരിശോധിക്കാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച ജീവനക്കാരെയാണ് റിപ്പയറിങ് യാര്‍ഡുകളില്‍ നിയമിച്ചിരിക്കുന്നത്. ഓരോ ഘട്ടത്തിലും കൃത്യമായ ക്വാളിറ്റി ചെക്കിംഗ് നടത്തി വാഹനത്തിന്റെ കാര്യക്ഷമത ഒട്ടും കുറയുന്നില്ലെന്ന് ഉറപ്പാക്കുന്നത് ഉഭോക്താക്കള്‍ക്ക് ഏറെ ആശ്വാസം പകരുന്നു.

സുരക്ഷയ്ക്കും മികച്ച ഡ്രൈവിംഗ് അനുഭവത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന മാരുതിയുടെ നയം ഇന്ത്യക്കാര്‍ക്ക് നന്നായി ബോധിച്ചത് കൊണ്ടാണ് സാധാരണക്കാര്‍ മുതല്‍ ബിസിനസുകാര്‍ വരെ തങ്ങളുടെപഴയ മോഡലുകള്‍ വരെ സര്‍വീസ് ചെയ്യാനായി കമ്പനി സര്‍വീസ് സെന്ററില്‍ തന്നെ വരുന്നത്. മലബാറിലെ ലക്ഷക്കണക്കിന് വാഹന ഉടമകള്‍ക്ക് കപ്രയോജനപ്പെടുന്ന രീതിയിലാണ് കോഴിക്കോട്ടെ പുതിയ ഈ സര്‍വീസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. നൂതന എഞ്ചിന്‍ ക്ലീനിങ് സംവിധാനങ്ങളും റസ്റ്റോറേഷന്‍ പ്രക്രിയയും ഇവിടെ ലഭ്യമാക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications