വില ₹3.49 ലക്ഷം, ഇപ്പോള്‍ ₹37500 വരെ ഡിസ്‌കൗണ്ടും! ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാര്‍ വാങ്ങാന്‍ ബെസ്റ്റ് ടൈം

എല്ലാ കാലത്തും സാധാരണക്കാരായ ഇന്ത്യന്‍ കുടുംബങ്ങളുടെ വിശ്വാസ്ത ബ്രാന്‍ഡ് ആയാണ് മാരുതി സുസുക്കി നിലകൊള്ളുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പും ഇപ്പോഴും പാവപ്പെട്ടവരുടെ കാര്‍ എന്ന സ്വപ്‌നം പൂവണിയിക്കുന്നത് മാരുതിയാണ്. കുറഞ്ഞ വിലയില്‍ നിലവാരമുള്ള കാറുകള്‍ നല്‍കുന്ന മാരുതി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കാനായി ഓഫറുകളും ഡിസ്‌കൗണ്ടുകളും നല്‍കാറുണ്ട്. മാരുതി സുസുക്കി തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് ഈ ജൂലൈ മാസം ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന ജനപ്രിയ കാര്‍ മോഡലായ 'എസ്-പ്രെസ്സോ' (Maruti Suzuki S-Presso) ഇപ്പോള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാം.

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്ന ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ കാലയളവില്‍ മാരുതി എസ്-പ്രെസ്സോ സ്വന്തമാക്കുമ്പോള്‍ പരമാവധി 37,500 രൂപ വരെ ലാഭിക്കാന്‍ സാധിക്കും. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ എക്‌സ്ചേഞ്ച് ബോണസ് ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ഈ പ്രത്യേക ജൂലൈ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നുണ്ട്.

maruti suzuki s-presso discount july 2026

എസ്-പ്രെസ്സോയെ കുറിച്ച് പറയുമ്പോള്‍ മാരുതിയുടെ ഹാര്‍ട്ടെക്ട് പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എസ്-പ്രെസ്സോയുടെ പ്രധാന സവിശേഷത അതിന്റെ ബോക്‌സി ഡിസൈനും ഉയര്‍ന്ന ബോഡി സ്റ്റാന്‍സുമാണ്. മുന്‍വശത്തെ ബോള്‍ഡ് ഗ്രില്ലും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഈ ചെറിയ കാറിന് ഒരു റഫ് ആന്‍ഡ് ടഫ് ലുക്ക് സമ്മാനിക്കുന്നു. നഗരങ്ങളിലെ ഇടുങ്ങിയ റോഡുകളിലൂടെയും തിരക്കേറിയ ട്രാഫിക്കിലൂടെയും വളരെ എളുപ്പത്തില്‍ ഓടിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

അകത്തേക്ക് കടന്നാല്‍ മിനി കൂപ്പര്‍ കാറുകള്‍ക്ക് സമാനമായ വൃത്താകൃതിയിലുള്ള സെന്റര്‍ കണ്‍സോളാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഡിജിറ്റല്‍ സ്പീഡോമീറ്ററിനൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുന്ന മാരുതിയുടെ സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ അടങ്ങിയ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. മുമ്പ് മികച്ച റേറ്റിംഗ് നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ഈ കാറിന്റെ സുരക്ഷ മാരുതി കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.

പുതിയ മോഡലുകളില്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവ ചേര്‍ത്തിട്ടുണ്ട്. ഇതിന് പുറമെ ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡി സഹിതമുള്ള എബിഎസ് ബ്രേക്കിംഗ് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും കാറില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നുണ്ട്. ഇത് സാധാരണ കുടുംബയാത്രകളില്‍ യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവര്‍ക്ക് സഹായകരമാകും.

ആള്‍ട്ടോയടക്കമുള്ള എന്‍ട്രി ലെവല്‍ കാറുകളില്‍ കമ്പനി 6 എയര്‍ബാഗ് സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കുന്നുണ്ടെങ്കിലും എസ്‌പ്രെസോയില്‍ അപ്‌ഡേറ്റ് നടപ്പായിട്ടില്ല. 1.0 ലിറ്റര്‍ K10C പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്. പരമാവധി 66 bhp പവറും 89 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍, എഎംടി (AGS) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുടെ കൂടെ ബന്ധിപ്പിക്കുന്നു.

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ എസ്-പ്രെസ്സോ മികവ് പുലര്‍ത്തുന്നു. കാറിന്റെ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 24.12 കിലോമീറ്റര്‍ മുതല്‍ 25.30 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം സിഎന്‍ജി (CNG) പതിപ്പുകളുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 32.73 കിലോമീറ്ററാണ്. നിലവില്‍ 3.49 ലക്ഷം മുതല്‍ 5.25 ലക്ഷം രൂപ വരെയാണ് എസ്-പ്രെസ്സോയുടെ എക്‌സ്‌ഷോറൂം വില.

ഇൗ വിലയില്‍ നിന്ന് ഡിസ്‌കൗണ്ട് കിഴിച്ചാല്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്ന പൈസക്ക് പുത്തന്‍ കാര്‍ വാങ്ങാം. എന്നാല്‍, ഡിസ്‌കൗണ്ട് ഓഫറുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് അനുസരിച്ച് വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രത്യേകം ഓര്‍മിക്കുമല്ലോ. കൂടാതെ സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ചാവും പരമാവധി ഓഫറുകള്‍ ലഭ്യമാവുക. കൃത്യമായ വിവരങ്ങള്‍ അറിയാന്‍ നിങ്ങളുടെ ഏറ്റവും അടുത്തുള്ള മാരുതി സുസുക്കി അരീന/നെക്സ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.

Article Published On: Monday, July 6, 2026, 14:59 [IST]
English summary
Maruti suzuki s presso discount offers july 2026 price specs mileage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X