റെക്കോർഡുകൾ തകർക്കാൻ ജനിച്ച ബ്രാൻഡ്! 2.36 ലക്ഷം യൂണിറ്റുകളുമായി ജനുവരി മാരുതി ഇങ്ങെടുത്തു, വിദേശത്തും തരംഗം

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി (Maruti Suzuki) 2026 ജനുവരിയില്‍ വില്‍പ്പന റെക്കോഡ് തിരുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11.64 ശതമാനം വളര്‍ച്ചയോടെ മൊത്തം 2,36,963 യൂണിറ്റ് വിറ്റഴിച്ചാണ് മാരുതി സര്‍വകാല റെക്കോഡ് നേട്ടത്തിലെത്തിയത്. 2025 ജനുവരിയിലെ 2,12,251 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ 24,712 യൂണിറ്റുകളുടെ വര്‍ധനവാണ് ഉണ്ടായത്. കയറ്റുമതിയിലും സ്‌പോര്‍ട് യൂടിലിറ്റി വാഹന (SUV) വിഭാഗത്തിലുമുണ്ടായ വന്‍ കുതിപ്പാണ് പുതിയ കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഈ ചരിത്രനേട്ടം കൈവരിക്കാന്‍ മാരുതിയെ സഹായിച്ചത്.

ആഭ്യന്തര വിപണിയില്‍ ഹാച്ച്ബാക്ക് കാറുകളുടെ ഡിമാന്‍ഡ് കുറഞ്ഞെങ്കിലും യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് ലഭിച്ച വന്‍ സ്വീകാര്യതയും വിദേശ വിപണികളിലേക്കുള്ള കയറ്റുമതിയിലുണ്ടായ 88 ശതമാനത്തിലധികം വളര്‍ച്ചയുമാണ് മൊത്തം കണക്കുകളില്‍ പ്രതിഫലിച്ചത്. ആഭ്യന്തര പാസഞ്ചര്‍ വാഹന വിപണിയില്‍ മാരുതി 1,74,529 യൂണിറ്റുകള്‍ വിറ്റു. 2025 ജനുവരിയില്‍ അത് 1,73,599 യൂണിറ്റ് മാത്രമായിരുന്നു.

maruti suzuki sales jan 2026

കോംപാക്ട്, മിഡ്-സൈസ് സെഗ്മെന്റുകളില്‍ വില്‍പ്പന കുറഞ്ഞപ്പോള്‍ യൂടിലിറ്റ വാഹന, വാന്‍ വിഭാഗങ്ങള്‍ ഈ കുറവ് നികത്തി. മാസ് മാര്‍ക്കറ്റ് മോഡലുകളായ ആള്‍ട്ടോ K10, എസ്-പ്രെസ്സോ എന്നിവ ഉള്‍പ്പെടുന്ന മിനി വിഭാഗത്തില്‍ 14,268 യൂണിറ്റുകളുടെ വില്‍പ്പന നടന്നു. ബലേനോ, ഡിസയര്‍, സ്വിഫ്റ്റ്, വാഗണ്‍ ആര്‍ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന കോംപാക്ട് വിഭാഗത്തില്‍ ഇത്തവണ തിരിച്ചടിയുണ്ടായി.

2025 ജനുവരിയില്‍ 82,241 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഇത്തവണ 72,738 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പന നടന്നത്. ഈ വിഭാഗത്തില്‍ 11.56 ശതമാനം വില്‍പ്പന ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്സ്, ഗ്രാന്‍ഡ് വിറ്റാര, ജിംനി തുടങ്ങിയ വാഹനങ്ങള്‍ ഉള്‍പ്പെടുന്ന യൂട്ടിലിറ്റി വിഭാഗം മികച്ച പ്രകടനം തുടര്‍ന്നു. കഴിഞ്ഞ മാസം 75,609 യൂണിറ്റുകളാണ് ഈ വിഭാഗത്തില്‍ വിറ്റഴിച്ചത്.

maruti suzuki sales

മുന്‍ വര്‍ഷത്തെ 65,093 യൂണിറ്റുകളെ അപേക്ഷിച്ച് 16.16 ശതമാനം വളര്‍ച്ചയാണ് യൂടിലിറ്റി വാഹന വിഭാഗം നേടിയത്. കുടുംബങ്ങള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും പ്രിയപ്പെട്ട യൂടിലിറ്റി വാഹനങ്ങള്‍ നിര്‍ണായാക അവസരങ്ങളില്‍ മാരുതിയുടെ നെടുംതൂണായി മാറുകയാണ്. വാന്‍ വിഭാഗത്തില്‍ മാരുതി പുറത്തിറക്കുന്ന ഏക മോഡലാണ് ഈക്കോ. കഴിഞ്ഞ മാസം ഈക്കോയുടെ വില്‍പ്പന 5.90 ശതമാനം വര്‍ദ്ധനവുമായി 11,914 യൂണിറ്റിലെത്തി.

എന്നാല്‍ ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ വിഭാഗത്തില്‍ സൂപ്പര്‍ കാരിയുടെ വില്‍പ്പനയില്‍ നേരിയ കുറവുണ്ടായി. 2025 ജനുവരിയില്‍ സൂപ്പര്‍ കാരിയുടെ വില്‍പ്പന 4089 യൂണിറ്റ് ആയിരുന്നെങ്കില്‍ കഴിഞ്ഞ മാസം അത് 3771 യൂണിറ്റ് ആയി കുറഞ്ഞു. മറ്റ് വാഹന നിര്‍മ്മാതാക്കള്‍ക്ക് (OEM) വിതരണം ചെയ്യുന്ന യൂണിറ്റുകളുടെ എണ്ണത്തില്‍ 2.41 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇത് ആഭ്യന്തര വിപണിയിലെ മൊത്തം സാന്നിധ്യം ശക്തമാക്കി.

maruti suzuki sales jan 2026

ജനുവരിയില്‍ മാരുതി ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് കയറ്റുമതിയിലാണ്. കഴിഞ്ഞ മാസം 51,020 യൂണിറ്റുകളാണ് വിദേശ വിപണികളിലെത്തിയത്. 2025 ജനുവരിയിലെ 27,100 യൂണിറ്റിനെ അപേക്ഷിച്ച് 88.27 ശതമാനം വര്‍ദ്ധനവ് നേടി. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലെ ആകെ വില്‍പ്പന 19,83,467 യൂണിറ്റുകളായി ഉയര്‍ന്നു. 2024-2025 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പന 18,41,882 യൂണിറ്റ് മാത്രമായിരുന്നു.


വിഭാഗം മോഡലുകൾ ജനുവരി 2026 ജനുവരി 2025 സാമ്പത്തിക വർഷം (ഏപ്രിൽ-ജനു)
Mini Alto, S-Presso 14,268 14,247 90,312
Compact Baleno, Celerio, Dzire, Ignis, Swift, WagonR 72,738 82,241 6,69,927
ആകെ പാസഞ്ചർ കാറുകൾ 87,006 97,256 7,62,219
Utility Vehicles Brezza, Ertiga, Fronx, Grand Vitara, Jimny, XL6... 75,609 65,093 5,94,056
Vans Eeco 11,914 11,250 1,16,816
ആകെ ആഭ്യന്തര വിൽപന (PV) 1,74,529 173,599 14,95,910
കയറ്റുമതി Exports 51,020 27,100 3,61,579
ആകെ വിൽപന (Domestic + Export) 2,36,963 2,12,251 19,83,467

ഇന്ത്യക്കാരുടെ ഉപഭോക്തൃ മുന്‍ഗണന ഹാച്ച്ബാക്കുകളില്‍ നിന്ന് എസ്‌യുവികളിലേക്ക് മാറുന്നുവെന്നതിന് അടിവരയിടുകയാണ് മാരുതിയുടെ കഴിഞ്ഞ മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍ മാറിമറിയുമ്പോള്‍ കയറ്റുമതിയില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കമ്പനിയുടെ തീരുമാനവും പോസിറ്റീവായി മാറി. വരും മാസങ്ങളില്‍ കൂടുതല്‍ ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകള്‍ അവതരിപ്പിച്ച് വില്‍പ്പനയും വിപണി വിഹിതവും ഉയര്‍ത്താനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Wednesday, February 4, 2026, 14:38 [IST]
English summary
Maruti suzuki sales report january 2026 record growth malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X