ഇനി പെട്രോൾ പമ്പിൽ തന്നെ കാർ സർവ്വീസ്! ഇന്ത്യൻ ഓയിലുമായി കൈകോർത്തു മാരുതി സുസുക്കി

ഒരു കാർ നിർമ്മാതാവിൻ്റെ വിജയത്തിന് ഏറ്റവും നിർണായക ഘടകങ്ങളിലൊന്നാണല്ലോ മികച്ച സർവീസ് നൽകുക എന്നത്. പുതിയൊരു വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ അതിൻ്റെ സർവ്വീസ് സൗകര്യങ്ങളും ഗുണനിലവാരവും സസൂക്ഷ്മം വിലയിരുത്താറുണ്ട്. മികച്ച സർവ്വീസ് ലഭ്യമല്ലെങ്കിൽ ആ ബ്രാൻഡിൽ വിശ്വാസം നഷ്ടപ്പെടുകയും മറ്റ് ബ്രാൻഡുകൾ തേടാൻ നിർബന്ധിതരാകുകയും ചെയ്യാം. ഇന്ത്യൻ വാഹന വിപണിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന മാരുതി സുസുക്കിയുടെ സുപ്രധാന വിജയരഹസ്യങ്ങളിലൊന്ന് അവരുടെ വിപുലമായ സർവ്വീസ് ശൃംഖലയാണ്. രാജ്യത്തുടനീളം 2,882 നഗരങ്ങളിലായി 5,780 സർവ്വീസ് സെന്ററുകളാണ് മാരുതി സുസുക്കിക്കുള്ളത്.

എവിടെ വെച്ച് തകരാറുണ്ടായാലും തങ്ങളുടെ വാഹനങ്ങൾ വേഗത്തിൽ സർവ്വീസ് ചെയ്യാൻ ഈ ശൃംഖല ഉപഭോക്താക്കളെ സഹായിക്കുന്നു. മാരുതി സുസുക്കി തങ്ങളുടെ സർവ്വീസ് സെന്ററുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി (IOCL) ഒരു പുതിയ കരാറിൽ ഒപ്പുവെച്ചതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഇത് സംബന്ധിച്ച പത്രക്കുറിപ്പ് മാരുതി സുസുക്കി പുറത്തിറക്കിയിട്ടുണ്ട്.

Maruti Suzuki with Indian oil

പുതിയ കരാർ പ്രകാരം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ പെട്രോൾ പമ്പുകളിൽ മാരുതി സുസുക്കിക്ക് പുതിയ സർവ്വീസ് സെന്ററുകൾ സ്ഥാപിക്കാൻ സാധിക്കും. ഇത് വാഹന ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് ദീർഘദൂര യാത്ര ചെയ്യുന്നവർക്ക്, അടിയന്തര സാഹചര്യങ്ങളിൽ പോലും എളുപ്പത്തിൽ സർവ്വീസ് ലഭ്യമാക്കാൻ വഴിയൊരുക്കും.

ഈ പുതിയ സർവ്വീസ് ഔട്ട്‌ലെറ്റുകൾ മുഖ്യമായും ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനും, ഓയിൽ മാറ്റം, ടയർ പരിശോധന പോലുള്ള പതിവ് കാർ പരിപാലന സേവനങ്ങൾ നൽകുന്നതിനുമാകും ഊന്നൽ നൽകുക. എന്നാൽ, ചില വിവരങ്ങൾ സൂചിപ്പിക്കുന്നത്, വലിയ അറ്റകുറ്റപ്പണികളും ഇവിടെ നടത്താൻ സാധ്യതയുണ്ടെന്നാണ്.

Maruti Suzuki with Indian oil

നിലവിൽ ഇന്ത്യയിലുടനീളം 41,000-ത്തിലധികം പെട്രോൾ പമ്പുകളാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിനുള്ളത്. ഈ വിപുലമായ ശൃംഖലയിൽ നിന്ന് തന്ത്രപരമായി തിരഞ്ഞെടുക്കുന്ന ചില പമ്പുകളിലായിരിക്കും മാരുതി സുസുക്കിയുടെ സർവ്വീസ് സെന്ററുകൾ ക്രമീകരിക്കുക. ഇത് ഉപഭോക്താക്കൾക്ക് പരമാവധി എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

മാരുതി സുസുക്കിയുടെ ഈ പുതിയ നീക്കം വാഹന വ്യവസായ ലോകത്ത് ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യൻ ഓയിൽ പമ്പുകളിൽ സർവ്വീസ് സെന്ററുകൾ സ്ഥാപിക്കുന്നത് മാരുതി വാഹന ഉടമകൾക്ക് മുമ്പത്തേക്കാൾ എളുപ്പത്തിൽ സർവ്വീസ് ലഭ്യമാക്കാൻ സഹായിക്കും. ഇത് ഉപഭോക്താക്കൾക്ക് ബ്രാൻഡിലുള്ള വിശ്വാസം വർദ്ധിപ്പിക്കുകയും, തൽഫലമായി കാറുകളുടെ വിൽപ്പനയിൽ വർദ്ധനവുണ്ടാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തരം ദീർഘവീക്ഷണത്തോടെയുള്ള തന്ത്രങ്ങളും ഉപഭോക്തൃ കേന്ദ്രീകൃത സമീപനങ്ങളുമാണ് മാരുതി സുസുക്കിയെ ഇന്ത്യയിലെ നമ്പർ-1 കാർ നിർമ്മാതാക്കളായി ദീർഘകാലം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത്. എപ്പോഴും ഉപഭോക്താക്കൾക്ക് ഗുണകരമായ തീരുമാനങ്ങളാണ് മാരുതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അത് വിൽപ്പനയിലും കാണാനുണ്ട്. മാരുതിയുടെ വിപണിവിഹിതം 50 ശതമാനമാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 14, 2026, 12:33 [IST]
English summary
Maruti suzuki service centers indian oil petrol pumps india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X