പെട്രോള്‍ വില ഇനിയും കൂടുമെന്ന്; സാധാരണക്കാരന്റെ രക്ഷക്ക് 5 മാരുതി CNG കാറുകള്‍! വില ₹4.82 ലക്ഷം മുതല്‍

ഇന്ധനവില വീണ്ടും കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പോക്കറ്റ് ചോരാതെ വണ്ടിയോടിക്കാന്‍ ആഗ്രഹിക്കുന്ന മിഡില്‍ക്ലാസ് കുടുംബങ്ങള്‍ക്ക് മന്നില്‍ സിഎന്‍ജി കാറുകളേക്കാള്‍ മികച്ച ഒരു ബദല്‍ മാര്‍ഗം വേറെയുണ്ടാകില്ല. 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതിന് പിന്നാലെ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില 3 രൂപ കൂട്ടിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതിനെ തുടര്‍ന്ന് നേരിട്ട കോടികളുടെ നഷ്ടം നികത്താനാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയത്.

വരും ദിവസങ്ങളില്‍ ഇന്ധനവില ഇനിയും ഉയരുമെന്ന ചര്‍ച്ചകള്‍ സജീവമായതോടെ, യാത്രാ ചെലവ് ലഘൂകരിക്കാന്‍ സിഎന്‍ജി കാറുകള്‍ വിപണിയില്‍ മികച്ച ഓപ്ഷനായി മാറുകയാണ്. പെട്രോളിനേക്കാള്‍ ഏകദേശം 18 രൂപയോളം കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന സിഎന്‍ജി ഉയര്‍ന്ന മൈലേജും ഉറപ്പുനല്‍കുന്നു. ഈ സാഹചര്യത്തില്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ 5 മികച്ച സിഎന്‍ജി കാറുകളെ കുറിച്ച് ഈ റിപ്പോര്‍ട്ടില്‍ വായിക്കാം.

maruti alto k10

5. മാരുതി സുസുക്കി ആള്‍ട്ടോ കെ10 (Alto K10)

ഈ പട്ടികയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന ബജറ്റ് കാറാണ് മാരുതി സുസുക്കി ആള്‍ട്ടോ K10. കുഞ്ഞന്‍ ഹാച്ച്ബാക്കിന് 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. സിഎന്‍ജി മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ എഞ്ചിന്‍ പരമാവധി 41 PS പവറും 60 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നിവ ഇതിലുണ്ട്.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുന്ന 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അടക്കം ഒരു എന്‍ട്രി ലെവല്‍ കാറില്‍ വേണ്ട എല്ലാ സവിശേഷതകളും ആള്‍ട്ടോയിലുണ്ട്. ഒരു കിലോഗ്രാം സിഎന്‍ജിക്ക് പരമാവധി 31.59 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന ഈ കാറിന്റെ പ്രാരംഭ വില വെറും 4.82 ലക്ഷം രൂപയാണ്.

4. മാരുതി സുസുക്കി സ്വിഫ്റ്റ് (Maruti Suzuki Swift)

യുവതലമുറയുടെ പ്രിയപ്പെട്ട മോഡലായ മാരുതി സുസുക്കി സ്വിഫ്റ്റ് ഇപ്പോള്‍ കൂടുതല്‍ കാര്യക്ഷമമായ പുതിയ Z-സീരീസ് എഞ്ചിനുമായാണ് സിഎന്‍ജി പതിപ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇതിലെ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ എഞ്ചിന്‍ പരമാവധി 82 PS പവറും 112 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ളതാണ്.

പഴയ 4 സിലിണ്ടര്‍ എഞ്ചിന് പകരമായി എത്തിയ ഈ പുതിയ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ലഭ്യമാണ്. ഒരു കിലോ സിഎന്‍ജിക്ക് 32.85 കിലോമീറ്റര്‍ എന്ന മികച്ച ഇന്ധനക്ഷമതയാണ് കമ്പനി സ്വിഫ്റ്റ് സിഎന്‍ജിക്ക് അവകാശപ്പെടുന്നത്. വിപണിയില്‍ 3 വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമായ പുതിയ സ്വിഫ്റ്റ് സിഎന്‍ജിയുടെ പ്രാരംഭ വില വരുന്നത് 7.45 ലക്ഷം രൂപയാണ്.

maruti suzuki dzire

3. മാരുതി സുസുക്കി ഡിസയര്‍ (Maruti Suzuki Dzire)

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ സെഡാന്‍ മോഡലായ മാരുതി ഡിസയര്‍ സിഎന്‍ജി പതിപ്പിലും മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്നു. സ്വിഫ്റ്റിലെ അതേ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഡിസയറിലും മാരുതി നല്‍കിയിരിക്കുന്നത്. സിഎന്‍ജി മോഡില്‍ ഇത് 70 hp പവറും 102 Nm ടോര്‍ക്കും നല്‍കും.

5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന ഈ കാറിന് 55 ലിറ്റര്‍ ശേഷിയുള്ള സിഎന്‍ജി ടാങ്കാണ് നല്‍കിയിട്ടുള്ളത്. ഒരു കിലോ സിഎന്‍ജിക്ക് 33.73 കിലോമീറ്ററാണ് മൈലേജ് പറയുന്നത്. ഈ സബ് 4 മീറ്റര്‍ സെഡാന്‍ മോഡലിന്റെ VXi, ZXi വേരിയന്റുകളില്‍ സിഎന്‍ജി ഓപ്ഷന്‍ ലഭ്യമാണ്. ഗ്ലോബല്‍ NCAP
ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ ഡിസയറിന്റെ സിഎന്‍ജി വേരിയന്റുകളുടെ വില 8.03 ലക്ഷം രൂപ മുതല്‍ തുടങ്ങുന്നു.

2. മാരുതി സുസുക്കി വാഗണ്‍ആര്‍ (Wagon R)

ഇന്ത്യന്‍ വിപണിയിലെ നന്നായി വിറ്റഴിക്കപ്പെടുന്ന ടോള്‍-ബോയ് ഹാച്ച്ബാക്ക് മോഡലാണ് മാരുതി സുസുക്കി വാഗണ്‍ ആര്‍. കാറിന്റെ സിഎന്‍ജി പതിപ്പ് 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തിലാണ് പുറത്തിറങ്ങുന്നത്. സിഎന്‍ജി മോഡില്‍ ലിറ്ററിന് 34.05 കിലോമീറ്റര്‍ എന്ന മികച്ച മൈലേജാണ് ഈ മോഡല്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നത്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പുതിയ വാഗണ്‍ആറില്‍ ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, 6 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സെന്‍ട്രല്‍ ലോക്കിംഗ് തുടങ്ങി 12+ സേഫ്റ്റി ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഒരുക്കിയിട്ടുണ്ട്. 5 പേരടങ്ങിയ കുടുംബത്തിന് സുഖകരമായി യാത്ര ചെയ്യാവുന്ന ഈ ജനപ്രിയ മോഡലിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത് 5.89 ലക്ഷം രൂപ മുതലാണ്.

maruti celerio

1. മാരുതി സുസുക്കി സെലറിയോ (Maruti Suzuki Celerio)

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ഏറ്റവും ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന സിഎന്‍ജി വാഹനമാണ് മാരുതി സുസുക്കി സെലറിയോ. സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയോടെ എത്തുന്ന പുതിയ K10C ഡ്യുവല്‍ജെറ്റ് 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ എഞ്ചിനാണ് സെലേറിയോക്ക് കരുത്ത് പകരുന്നത്. ഇത് 66 hp പവറും 89 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും.

ഒരു കിലോഗ്രാം സിഎന്‍ജിക്ക് പരമാവധി 35.60 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് മൈലേജാണ് സെലറിയോ വാഗ്ദാനം ചെയ്യുന്നത്. 7 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അടക്കം വിനോദത്തിനായുള്ള സവിശേഷതകള്‍ മാരുതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷക്കായി 6 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവയടക്കം 12 സുരക്ഷാ ഫീച്ചറുകളുണ്ട്. 5.98 ലക്ഷം രൂപ മുതലാണ് സെലേറിയോ സിഎന്‍ജി വേരിയന്റുകളുടെ വില തുടങ്ങുന്നത്. വിലകള്‍ എല്ലാം എക്‌സ്‌ഷോറൂം ആണ്.

Article Published On: Sunday, May 17, 2026, 16:36 [IST]
English summary
Maruti suzuki top 5 cng cars india price mileage petrol price hike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X