MARUTI SUZUKI- യുടെ പുതുവർഷ ബ്ലോക്ക്ബസ്റ്റർ! 27KM മൈലേജുളള എസ്‌യുവി കാത്തിരിക്കുന്നത് 35000 പേർ
മാരുതി സുസുകിയുടെ കോംപാക്ട് എസ്‍യുവി ശ്രേണിയിലെ പുതിയ താരമായ വിക്ടോറിസ് ഇന്ത്യൻ വിപണിയിൽ വൻ സ്വീകാര്യത നേടിയിരിക്കുകയാണ്. വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെ 70,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതായിട്ടാണ് ഇപ്പോൾ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഈ നേട്ടം മാരുതിക്ക് ശക്തമായ ആത്മവിശ്വാസം നൽകുന്നു. ഇനിയിപ്പോൾ 2026-ൽ മാരുതി സുസുക്കിയെ പിടിച്ചാൽ കിട്ടൂല്ല എന്ന് തന്നെ പറയാം. ഡിസംബർ മാസത്തിലെ വിൽപ്പന കണക്കുകൾ വിക്ടോറിസ് ജനപ്രിയത വ്യക്തമാക്കുന്നുണ്ട്. മാരുതി കഴിഞ്ഞ മാസം ആകെ 38,000 കോംപാക്ട് എസ്‍യുവികൾ വിറ്റഴിച്ചപ്പോൾ, അതിൽ 14,000 യൂണിറ്റ് വിക്ടോറിസ് ആയിരുന്നു.
ഗ്രാൻഡ് വിറ്റാരയ്ക്ക് 24,000 യൂണിറ്റ് വിൽപ്പന ലഭിച്ചു. ഇതുവരെ 35,000 വിക്ടോറിസ് യൂണിറ്റുകൾ ഉപഭോക്താക്കളിലേക്കെത്തിയിട്ടുണ്ട്. വിക്ടോറിസി്റെ വിപണിയിലെ ശക്തമായ ഡിമാൻഡാണ് ഇപ്പോൾ ചർച്ചയാകുന്നത്. 70,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ച സാഹചര്യത്തിൽ, 35,000-ത്തിലധികം ഉപഭോക്താക്കൾ ഇപ്പോഴും ഡെലിവറിയ്ക്കായി കാത്തിരിക്കുകയാണ്. ഈ സെഗ്മെന്റിലെ കടുത്ത മത്സരത്തിനിടയിലും ഇത്ര വലിയ കാത്തിരിപ്പ് എന്ന കണക്ക് കേട്ട് എതിരാളികൾ പോലും ഞെട്ടി കാണും.

ഗ്രാൻഡ് വിറ്റാരയുടെ പ്ലാറ്റ്‌ഫോമിലാണ് അവതരിപ്പിക്കുന്നതെങ്കിലും, വിക്ടോറിസിന് തനതായ ഡിസൈനും പ്രീമിയം അപീലും ഉണ്ട്. ബോൾഡ് ഫ്രണ്ട് ഗ്രിൽ, ആധുനിക ലൈറ്റിംഗ്, സ്പോർട്ടി സ്റ്റാൻസ് എന്നിവ വാഹനത്തെ എസ്‌യുവിയുടെ ലോകത്ത് വ്യത്യസ്തനാക്കുന്നുണ്ട്. സേഫ്റ്റിയുടെ കാര്യത്തിൽ വിക്ടോറിസ് വേറെ ലെവലാണ്. ഭാരത് NCAP, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയതോടൊപ്പം, ലെവൽ-2 ADAS, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, പനോരമിക് സൺറൂഫ്, വയർലെസ് Android, Apple CarPlay തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് വിക്ടോറിസിന്റെ മറ്റൊരു ഹൈലൈറ്റ്. പെട്രോള്‍, സിഎന്‍ജി, സ്‌ട്രേംഗ് ഹൈബ്രിഡ് ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോള്‍, പെട്രോള്‍/സിഎന്‍ജി. ഇവയെല്ലാം 1.5 ലിറ്റര്‍ യൂണിറ്റുകളാണ്. പെട്രോള്‍ എഞ്ചിനുകള്‍ക്ക് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പിന് ഇസിടി, സിഎന്‍ജി വേരിയന്റിന് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് എന്നിവയാണ് ലഭിക്കുക.

ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനും വിക്ടോറിസില്‍ ലഭ്യമാണ്. ഈ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്നത്. ഇതിന്റെ ARAI ക്ലെയിംഡ് മൈലേജ് ലിറ്ററിന് 28.65 കിലോമീറ്റര്‍ ആണ്. വിക്ടോറിസിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 21.18 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് ലിറ്ററിന് 21.06 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്.
അതേസമയം പെട്രോള്‍ AWD വേരിയന്റിന് ലിറ്ററിന് 19.07 കിലോമീറ്റര്‍ മൈലേജ് മാത്രമേ ലഭിക്കൂ. വിക്ടോറിസ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 27.02 കിലോമീറ്ററാണ്. ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ആണ് സേഫ്റ്റി സ്യൂട്ടിലെ പ്രധാന ആകര്‍ഷണം. 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ് എന്നീ സവിശേഷതകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു.

കുറഞ്ഞ റണ്ണിംഗ് കോസ്റ്റും മികച്ച ഇന്ധനക്ഷമതയുമുള്ള എസ്‌യുവി തേടുന്ന ഉപഭോക്താക്കളെയാണ് വിക്‌ടോറിസ് ആകര്‍ഷിക്കുന്നത്. കിടമത്സം നിറഞ്ഞ മിഡ്‌സൈസ് സെഗ്‌മെന്റില്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് 70,000 യൂണിറ്റ് വില്‍പ്പന പിന്നിട്ടത് മോഡലിന് ലഭിച്ച സ്വീകാര്യതയുടെ തെളിവാണ്. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ വിക്ടോറിസ് പ്രധാന മോഡലായി സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. വരും മാസങ്ങളില്‍ 1 ലക്ഷം ബുക്കിങ്ങുകളിലേക്ക് എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








