28.65 KM മൈലേജ്, കൂടെ ₹78,000 ഡിസ്‌കൗണ്ടും! വിക്ടോറിസിന് ആദ്യമായി കിഴിവ്, വാങ്ങാൻ ഇതിലും നല്ല സമയമില്ല

മാരുതി സുസുക്കിയുടെ ജനപ്രിയ മിഡ്സൈസ് എസ്‌യുവി മോഡലായ വിക്ടോറിസ് (Maruti Suzuki Victoris) വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ എസ്‌യുവി ആദ്യമായി ഓഫര്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഈ അരീന മോഡലിന് വന്‍ വിലക്കിഴിവ് കമ്പനി പ്രഖ്യാപിച്ചു. ഫെബ്രുവരി മാസത്തില്‍ വിവിധ വേരിയന്റുകള്‍ക്ക് 78,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ആറ് ട്രിമ്മുകളില്‍ ലഭ്യമായ ഈ എസ്യുവിയുടെ എക്‌സ്-ഷോറൂം വില 10.50 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെ പോകുന്നു.

ലോവര്‍ വേരിയന്റുകളായ LXi, VXi എന്നിവയുടെ പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ക്ക് മൊത്തം 50,000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുന്നത്. ഇതില്‍ 30,000 രൂപയുടെ കണ്‍സ്യൂമര്‍ ഓഫറും (Consumer Offer) 20,000 രൂപയുടെ ലോയല്‍റ്റി ബോണസും ഉള്‍പ്പെടുന്നു. എന്‍ട്രി ലെവല്‍ മോഡലുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയൊരു ആശ്വാസമാകും ഈ ഇളവ്. സ്റ്റോക്കുകള്‍ തീരുന്നത് വരെ പരിമിത കാലത്തേക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുക.

maruti suzuki victoris offer eb 2026

ഉയര്‍ന്ന വേരിയന്റുകളായ ZXi, ZXi+ എന്നിവയുടെ പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ക്ക് 61,000 രൂപ വരെയാണ് കിഴിവ് നല്‍കുന്നത്. ഇതില്‍ 41,000 രൂപ കണ്‍സ്യൂമര്‍ ഓഫറായും 20,000 രൂപ ലോയല്‍റ്റി ബോണസായും ലഭിക്കും. കൂടുതല്‍ ഫീച്ചറുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഉയര്‍ന്ന മോഡലുകള്‍ ഇപ്പോള്‍ കൂടുതല്‍ ലാഭത്തില്‍ സ്വന്തമാക്കാം. വിക്ടോറിസ് നിരയില്‍ ഏറ്റവും ഉയര്‍ന്ന ആനുകൂല്യം ലഭിക്കുന്നത് സ്‌ട്രോംഗ് ഹൈബ്രിഡ് (Strong Hybrid) പതിപ്പിനാണ്.

ഈ മോഡല്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 78,000 രൂപ വരെ ലാഭിക്കാന്‍ സാധിക്കും. 48,000 രൂപയുടെ കണ്‍സ്യൂമര്‍ ഓഫറും 30,000 രൂപയുടെ ലോയല്‍റ്റി ബോണസുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മികച്ച ഇന്ധനക്ഷമതയും ആധുനിക സാങ്കേതികവിദ്യയും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഓഫര്‍ വളരെ ആകര്‍ഷകമാണ്. വിക്ടോറിസിന് പുറമെ മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ സിഗ്മ വേരിയന്റിനും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ബേസ് വേരിയന്റിന് 25,000 രൂപയുടെ കണ്‍സ്യൂമര്‍ ഓഫറും 35,000 രൂപ വരെ സ്‌ക്രാപ്പേജ് ബെനഫിറ്റും ലഭിക്കും.


മാരുതി വിക്ടോറിസ്: ഫെബ്രുവരി 2026 ഓഫറുകളും മൈലേജും


വേരിയന്റ് മൈലേജ് (ARAI) എക്സ്-ഷോറൂം വില ഫെബ്രുവരി ഓഫർ
Victoris LXi/VXi (Petrol/CNG) 21.18 kmpl / 27.02 km/kg ₹ 10.50 L - ₹ 12.80 L ₹ 50,000 വരെ
Victoris ZXi/ZXi+ (Petrol/CNG) 21.18 kmpl / 27.02 km/kg ₹ 13.57 L - ₹ 15.82 L ₹ 61,000 വരെ
Victoris Strong Hybrid 28.65 kmpl ₹ 16.38 L - ₹ 19.99 L ₹ 78,000 വരെ

*വിലയും ഓഫറുകളും ഡീലർഷിപ്പിനും സ്റ്റോക്കിനും അനുസരിച്ച് മാറാവുന്നതാണ്.

ഗ്രാന്‍ഡ് വിറ്റാരയുടെ ഉയര്‍ന്ന വേരിയന്റുകള്‍ക്ക് നിലവില്‍ പ്രത്യേക ഇളവുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അരീന ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കുന്ന മാരുതിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായി വിക്‌ടോറിസ് വിപണിയിലെത്തിയത്. നെക്‌സ ചാനലിലൂടെ വില്‍ക്കുന്ന ഗ്രാന്‍ഡ് വിറ്റാരയേക്കാള്‍ താങ്ങാവുന്ന വിലയിലാണ് വിക്‌ടോറിസ് എത്തിയത്. അരീനക്ക് നെക്‌സയേക്കാള്‍ വിപുലമായ ശൃംഖലയുള്ളതിനാല്‍ വിക്‌ടോറിസ് മികച്ച വില്‍പ്പന നേടിത്തരുമെന്ന് ഉറപ്പായിരുന്നു.

പ്രതീക്ഷകള്‍ തെറ്റിക്കാതെ വിക്‌ടോറിസിന്റെ വില്‍പ്പന വെറും 4 മാസം കൊണ്ട് 50000 യൂണിറ്റ് പിന്നിട്ടു. 2026 ജനുവരിയില്‍ 15240 യൂണിറ്റ് വില്‍പ്പനയുമായി ഇന്ത്യയിലെ ടോപ് 10 കാറുകളില്‍ ഒന്നാകാനും വിക്‌ടോറിസിന് സാധിച്ചു. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് വിക്ടോറിസ് വിപണിയിലെത്തുന്നത്. 103hp കരുത്തുള്ള 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 116hp നല്‍കുന്ന 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ്, 89hp നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി എന്നിവയാണവ.

maruti suzuki victoris side design

ഗ്രാന്‍ഡ് വിറ്റാരയിലെ അതേ വിശ്വസ്തമായ എഞ്ചിന്‍ ലൈനപ്പ് തന്നെയാണ് വിക്ടോറിസിനും കരുത്ത് പകരുന്നത്. മൈല്‍ഡ് ഹൈബ്രിഡ് പതിപ്പുകള്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ ലഭിക്കും. സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പ് ഇ-സിവിടി (e-CVT) ഗിയര്‍ബോക്സിനോടൊപ്പമാണ് എത്തുന്നത്. സിഎന്‍ജി വേരിയന്റ് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ലഭ്യമാകുക.

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ലിറ്ററിന് 28.56 കിലോമീറ്റര്‍ ARAI ക്ലെയിംഡ് മൈലേജ് പറയുന്ന സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളാണ് ലാഭകരം. കിലോഗ്രാമിന് 27.02 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വിക്‌ടോറിസ് സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്. അതേസമയം മൈല്‍ഡ്-ഹൈബ്രിഡ് വേരിയന്റുകള്‍ 21.18kpl (MT), 21.06kpl (AT), 19.07kpl (AT AWD) ഇന്ധനക്ഷമത നല്‍കുന്നു.

maruti suzuki victoris interior

ബൂട്ട് സ്‌പെയ്‌സ് ഫ്രീയാക്കാനായി വിക്‌ടോറിസ് സിഎന്‍ജി പതിപ്പിന്റെ സിഎന്‍ജി ടാങ്ക് അടിഭാഗത്തായാണ് നല്‍കിയിരിക്കുന്നത്. സ്‌പെയര്‍ വീല്‍ ലഭിക്കില്ലെങ്കിലും ബൂട്ട് സ്‌പെയ്‌സിനെ കുറിച്ചുള്ള പരാതികള്‍ ഇതോടെ അവസാനിച്ചു. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ വിക്‌ടോറിസിന്റെ അകത്തളത്തില്‍ ധാരാളം മോഡേണ്‍ ഫീച്ചറുകളും ലഭ്യമാകുന്നു.

കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ കടുത്ത മത്സരം കണക്കിലെടുത്താണ് വിക്ടോറിസിന് മാരുതി ആദ്യമായി ഓഫറിട്ടതെന്നാണ് വിവരം. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുന്നതിനൊപ്പം വില്‍പന വര്‍ദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും. നിങ്ങളുടെ സ്ഥലത്തിനും സ്റ്റോക്കിന്റെ ലഭ്യതയ്ക്കും ഡീലര്‍ഷിപ്പിനും അനുസരിച്ച് ഇളവുകളില്‍ നേരിയ മാറ്റമുണ്ടാകാം. പുതിയ വിക്‌ടോറിസ് വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് 2026 ഫെബ്രുവരി മാസം ഏറെ അനുയോജ്യമാണ്. അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള അരീന ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.

More from DriveSpark

Article Published On: Saturday, February 7, 2026, 19:32 [IST]
English summary
Maruti suzuki victoris first discounts february 2026 up to rs 78000 off details malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X