28 KM മൈലേജും 5-സ്റ്റാര്‍ സുരക്ഷയുമുള്ള മാരുതി SUV വാങ്ങാന്‍ ജനം ക്യൂവില്‍! വെറും 4 മാസത്തിൽ ടോപ് 10 ചാർട്ടിൽ

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗമായി മാറിയ മാരുതി സുസുക്കി മിഡ്-സൈസ് എസ്‌യുവിയായ വിക്ടോറിസ് (Maruti Suzuki Victoris) പുത്തന്‍ വില്‍പ്പന റെക്കോര്‍ഡുകള്‍ കുറിക്കുന്നു. 2026 ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ വര്‍ഷങ്ങളായി വിപണിയിലുള്ള മുന്‍നിര മോഡലുകളെ പിന്തള്ളി വിക്ടോറിസ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയില്‍ ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഈ എസ്‌യുവി ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. മാത്രമല്ല കോംപാക്ട് എസ്‌യുവി വെറും നാല് മാസങ്ങള്‍ കൊണ്ട് 50000 യൂണിറ്റ് വില്‍പ്പന നാഴികക്കകല്ല് താണ്ടിയതായി മാരുതി സുസുക്കി അറിയിച്ചു.

റഷ്‌ലെയ്ന്‍ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2026 ജനുവരിയില്‍ മാത്രം 15,240 യൂണിറ്റ് വിക്ടോറിസ് കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ടോപ് 10 കാറുകളുടെ പട്ടികയില്‍ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ മോഡലിന് സാധിച്ചു. ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായി ബ്രാന്‍ഡുകളുടെ വമ്പന്‍ മോഡലുകളോട് പടപൊരുതിയാണ് വിക്ടോറിസ് ഈ നേട്ടം സ്വന്തമാക്കിയത്.

maruti suzuki victoris side

2026 ജനുവരിയിലെ വില്‍പ്പന പട്ടികയില്‍ ടാറ്റ നെക്‌സോണ്‍, മാരുതി ഡിസയര്‍, ടാറ്റ പഞ്ച്, ഹ്യുണ്ടായി ക്രെറ്റ, മാരുതി എര്‍ട്ടിഗ തുടങ്ങിയ പ്രമുഖ മോഡലുകള്‍ ആദ്യ സ്ഥാനങ്ങളില്‍ തുടരുന്നുണ്ട്. വിക്ടോറിസ് വിപണിയിലെത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്നതിനാല്‍ മുന്‍ വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. എങ്കിലും പ്രതിമാസ വില്‍പ്പനയിലെ വളര്‍ച്ച വാഹന പ്രേമികളെയും വിപണി നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിക്കുന്നുണ്ട്.

2025 ഡിസംബറില്‍ 6,210 യൂണിറ്റുകള്‍ മാത്രമായിരുന്നു വിക്ടോറിസിന്റെ വില്‍പ്പന. എന്നാല്‍ ജനുവരിയിലേക്ക് എത്തുമ്പോള്‍ വില്‍പ്പനയില്‍ 9,030 യൂണിറ്റുകളുടെ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ഡിസംബറിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ ഇരട്ടിയിലധികം വളര്‍ച്ച നേടാന്‍ മാരുതി എസ്‌യുവിക്ക് സാധിച്ചു. വിപണിയില്‍ ഈ മോഡലിന് ലഭിക്കുന്ന സ്വീകാര്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

maruti suzuki victoris interior

നിലവില്‍ 10.50 ലക്ഷം രൂപ മുതലാണ് മാരുതി സുസുക്കി വിക്ടോറിസിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഇത്രയും കുറഞ്ഞ പ്രാരംഭ വിലയില്‍ ലോകോത്തര സവിശേഷതകളുള്ള വാഹനം എന്ന നിലയിലാണ് വിക്‌ടോറിസ് ഷോറൂമില്‍ ആളെ കൂട്ടുന്നത്. മുടക്കുന്ന പണത്തിനൊത്ത മൂല്യം വാഗ്ദാനം ചെയ്യുന്നതിനാലാണ് വിക്‌ടോറിസിന്റെ വില്‍പ്പന ക്രമാനുഗതമായി ഉയരാന്‍ കാരണമാകുന്നതെന്ന് കരുതാം.

ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്ക് തുടങ്ങിയ പ്രമുഖ മോഡലുകള്‍ വാഴുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്കാണ് വിക്ടോറിസ് മത്സരിക്കാനെത്തിയത്. ഇത്രയും കുറഞ്ഞ കാലയളവില്‍ രാജ്യത്തെ ടോപ് 10 കാറുകളില്‍ ഒന്നാകാന്‍ സാധിച്ചത് ചില്ലറ നേട്ടമല്ല. വിക്‌ടോറിസിന്റെ വരവ് സെഗ്മെന്റിലെ മറ്റ് വാഹനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. മാരുതിയുടെ വിശ്വാസ്യതയ്‌ക്കൊപ്പം മള്‍ട്ടിപ്പിള്‍ ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷനുകള്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍, ഉയര്‍ന്ന മൈലേജ് എന്നിവയാണ് വിക്ടോറിസിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

maruti suzuki victoris rear

പെട്രോള്‍, സിഎന്‍ജി, ഓള്‍-വീല്‍ ഡ്രൈവ് പതിപ്പുകള്‍ക്കൊപ്പം മൈല്‍ഡ്, സ്‌ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനുകളിലും വിക്‌ടോറിസ് വാങ്ങാം. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ വിക്‌ടോറിസ് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളില്‍ ഒന്ന് കൂടിയാണ്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ കൃത്യമായി മനസിലാക്കി മാരുതി പണിതിറക്കിയ ഈ മോഡല്‍ വരും മാസങ്ങളില്‍ പട്ടികയില്‍ മുകളിലേക്ക് കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദീര്‍ഘദൂര യാത്രകള്‍ക്കും സിറ്റി ഡ്രൈവുകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. ഇന്ത്യക്കാര്‍ക്കിടയില്‍ എസ്‌യുവികളോടുള്ള ക്രേസ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യം മനസിലാക്കി മാരുതി നടപ്പാക്കിയ മാസ്റ്റര്‍ സ്‌ട്രോക്കായിരുന്നു വിക്‌ടോറിസിന്റെ ലോഞ്ച്. എസ്‌യുവി സെഗ്മെന്റിലെ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമം നടത്തുന്ന മാരുതിക്ക് ഗ്രാന്‍ഡ് വിറ്റാരയ്‌ക്കൊപ്പം കട്ട സപ്പോര്‍ട്ടുമായി വിക്‌ടോറിസ് കൂടിയെത്തുന്നത് ആത്മവിശ്വാസമേകുന്നു. വരും വര്‍ഷങ്ങളില്‍ വിക്ടോറിസിന്റെ കൂടുതല്‍ വേരിയന്റുകള്‍ വിപണിയിലെത്താനും സാധ്യതയുണ്ട്.

More from DriveSpark

Article Published On: Tuesday, February 3, 2026, 11:05 [IST]
English summary
Maruti suzuki victoris sales report january 2026 record growth malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X