34KM മൈലേജുള്ള വിലകുറഞ്ഞ മാരുതിക്ക് പോലും വില്‍പ്പന ഇടിവ്! കാര്‍ വാങ്ങാന്‍ വെച്ച പണം സ്വര്‍ണത്തിലിട്ടോ ജനം?

ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി വാഗണ്‍ ആര്‍. പുറത്തിറങ്ങിയിട്ട് 26 വര്‍ഷമായിട്ടും ഈ ടോള്‍ ബോയ് ഹാച്ച്ബാക്ക് വിപണിയില്‍ തിളങ്ങി നില്‍ക്കുന്നത് കാലികമായ അപ്‌ഡേറ്റുകള്‍ കൊണ്ട് കൂടിയാണ്. 2025 ഡിസംബര്‍ രണ്ടാം പകുതിയില്‍ പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും എളുപ്പത്തില്‍ കയറാനും ഇറങ്ങാനും സഹായിക്കുന്ന സ്വിവല്‍ സീറ്റ് ഓപ്ഷന്‍ വാഗണ്‍ ആറില്‍ കമ്പനി നല്‍കിയിരുന്നു. ഇതേ രീതിയില്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നടപ്പാക്കുന്ന മാറ്റങ്ങള്‍ വാഗണ്‍ ആറിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ഇതൊന്നും ഏശുന്നില്ലെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2025 ഡിസംബറില്‍ വാഗണ്‍ ആറിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. റഷ്‌ലെയ്‌നില്‍ പങ്കുവെച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2025 ഡിസംബറില്‍ 12,654 യൂണിറ്റ് വാഗണ്‍ ആര്‍ കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. എന്നാല്‍ 2024 ഡിസംബറില്‍ വില്‍പ്പന 15,022 യൂണിറ്റുകളായിരുന്നു. 2024 ഡിസംബറിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം വാഗണ്‍ ആറിന്റെ വില്‍പനയില്‍ 15.77 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

maruti wagon r side

അതായത് ഏകദേശം 2,368 യൂണിറ്റുകളുടെ കുറവാണ് ഒറ്റ വര്‍ഷത്തിനിടയില്‍ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. നവംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴും ഡിസംബറിലെ വില്‍പ്പന ഇടിവ് ദൃശ്യമാണ്. 2025 നവംബറില്‍ 14,240 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്താണ് ഡിസംബറില്‍ വില്‍പ്പന 12,654 യൂണിറ്റുകളിലേക്ക് ചുരുങ്ങിയത്. ഏകദേശം 11.14 ശതമാനത്തിന്റെ പ്രതിമാസ ഇടിവാണ് രേഖപ്പെടുത്തിയത്.

പുതുവര്‍ഷത്തിന് മുന്നോടിയായി വിപണിയിലുണ്ടായ മാറ്റങ്ങളാണ് വില്‍പ്പന ഇടിയുന്നതിനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. വര്‍ഷാവസാനമായതിനാല്‍ സ്റ്റോക്ക് തീര്‍ക്കാനായി കമ്പനിയും ഡീലര്‍മാരും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിയിട്ടും വാഗണ്‍ ആറിന് വില്‍പന വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചില്ല. ചെറുകാറുകള്‍ വിട്ട് കുടുംബങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ സൗകര്യങ്ങളുള്ള എസ്‌യുവികളിലേക്കും എംപിവികളിലേക്കും മാറിത്തുടങ്ങിയിട്ടുണ്ട്.

maruti wagon r top view

മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം വാഗണ്‍ ആറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വില് വെറും 4.99 ലക്ഷം രൂപയാണ്. ടോപ്പ് വേരിയന്റിന് 6.95 ലക്ഷം രൂപയാണ് വില. എക്സ്-ഷോറൂം വിലകളാണ് ഇത്. മാരുതി സുസുക്കി വാഗണ്‍ ആര്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിന് പുറമെ എജിഎസ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും വാഹനത്തിലുണ്ട്.

രണ്ട് എഞ്ചിനുകളും മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുന്നവയാണ്. സാധാരണക്കാര്‍ വാഗണ്‍ ആറിനെ ഇന്ന് ചേര്‍ത്ത് പിടിക്കാനുള്ള കാരങ്ങളില്‍ ഒന്ന മൈലേജ് തന്നെയാണ്. സിഎന്‍ജി പതിപ്പിലും വാഗണ്‍ ആര്‍ വിപണിയില്‍ ലഭ്യമാണ്. 1..0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും മാനുവല്‍ മാനുവല്‍ ട്രാന്‍സ്മിഷനുമുള്ള വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.35 കിലോമീറ്ററും ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 25.19 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്.

മറുവശത്ത്, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ലിറ്ററിന് 23.56 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 24.43 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. വാഗണ്‍ ആര്‍ സിഎന്‍ജി മാനുവല്‍ ഗിയര്‍ബോക്‌സിനോടൊപ്പം മാത്രമേ വാങ്ങാന്‍ സാധിക്കൂ. സിഎന്‍ജി പതിപ്പിന്റെ ഇന്ധനക്ഷമത കിലോഗ്രാമിന് 33.47 കിലോമീറ്ററാണ്. മാരുതി സുസുക്കി റിപ്പോര്‍ട്ട് ചെയ്ത ARAI മൈലേജ് കണക്കുകളാണ് ഇത്. ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സിഎന്‍ജി പതിപ്പിനാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതലുള്ളത്.

ടോള്‍ ബോയ് ഡിസൈനില്‍ വരുന്നതിനാല്‍ വാഗണ്‍ ആറിന് വിശാലമായ ക്യാബിന്‍ ലഭിക്കുന്നു. 7 ഇഞ്ച് സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാല് സ്പീക്കറുകള്‍, ക്ലൗഡ് കണക്റ്റഡ് ഫീച്ചറുകള്‍ എന്നിവ വാഹനത്തിലെ സവിശേഷതകളാണ്. കഴിഞ്ഞ വര്‍ഷം 6 എയര്‍ബാഗുകള്‍ സ്്റ്റാന്‍ഡേര്‍ഡ് ആക്കിക്കൊണ്ട് കമ്പനി മോഡലിന്റെ സുരക്ഷ കൂട്ടിയിരുന്നു. ഇബിഡിയോട് കൂടിയ എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

maruti wagon r interior

വാഗണ്‍ ആറിന്റെ ഈ വില്‍പ്പന ഇടിവ് താല്‍ക്കാലികം മാത്രമാകാനാണ് സാധ്യത. 2026-ല്‍ പുതിയ അപ്ഡേറ്റുകളുമായി വാഗണ്‍ ആര്‍ വിപണി പിടിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിപണിയിലെ കടുത്ത മത്സരം കണക്കിലെടുത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങള്‍ മാരുതി മെനയുന്നുണ്ട്. വരും മാസങ്ങളില്‍ വില്‍പനയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് ഒവിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. ടാറ്റ ടിയാഗോ പോലുള്ള ഹാച്ച്ബാക്കുകള്‍ക്ക് മികച്ച ബദലാണ് വാഗണ്‍ ആര്‍.

More from DriveSpark

Article Published On: Friday, January 23, 2026, 8:00 [IST]
English summary
Maruti suzuki wagon r sales report december 2025 decline reasons explaines in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X