യാത്രാസുഖത്തിൽ 'ഇന്നോവ' സ്റ്റൈൽ, മൈലേജാണെങ്കിൽ ഇരട്ടി! പോക്കറ്റിലൊതുങ്ങുന്ന മാരുതി എംപിവിക്ക് കച്ചോടം കൂടി

ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വിപണിയിലെത്തിക്കുന്ന പ്രീമിയം എംപിവിയാണ് XL6 (Maruti Suzuki XL6). 2026 ജനുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മാരുതി XL6 ശ്രദ്ധേയമായ മുന്നേറ്റം നടത്തി. റഷ്‌ലെയ്ന്‍ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മുന്‍ മാസത്തെ അതായത് 2025 ഡിസംബര്‍ മാസത്തെ അപേക്ഷിച്ച് (MoM) വില്‍പ്പനയില്‍ 39 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ഈ വാഹനത്തിനായി. കമ്പനിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്‌സ വഴി വിപണനം ചെയ്യുന്ന ഈ 6-സീറ്റര്‍ മോഡലിന് 2026 ജനുവരിയില്‍ 3,820 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.

2025 ഡിസംബറില്‍ 2,744 യൂണിറ്റുകള്‍ മാത്രമായിരുന്നു വില്‍പ്പന. കഴിഞ്ഞ മാസം 1076 യൂണിറ്റുകള്‍ അധികം വില്‍ക്കാന്‍ സാധിച്ചു. എന്നാല്‍ 2025 ജനുവരിയില്‍ വിറ്റ 4,400 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ (YoY) വില്‍പ്പനയില്‍ 13 ശതമാനം ഇടിവ് രേഖപ്പെടുത്തി. എങ്കിലും 2025 ഡിസംബറിനെ അപേക്ഷിച്ച് വില്‍പ്പനയിലുണ്ടാക്കിയ മുന്നേറ്റം കമ്പനിക്ക് വലിയ ആശ്വാസം പകരുന്നു.

maruti suzuki xl6

എര്‍ട്ടിഗയുടെ അതേ അഞ്ചാം തലമുറ ഹാര്‍ട്ടെക്റ്റ് സി പ്ലാറ്റ്ഫോമാണ് ഇതിനും അടിവരയിടുന്നതെങ്കിലും 6 സീറ്റര്‍ പതിപ്പ് അല്‍പ്പം പ്രീമിയം നിലവാരത്തിലാണ് കമ്പനി രൂപപ്പെടുത്തിയിരിക്കുന്നത്. സീറ്റ, ആല്‍ഫ, ആല്‍ഫ പ്ലസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് പ്രീമിയം മള്‍ട്ടി പര്‍പ്പസ് വാഹനം ഓഫര്‍ ചെയ്യുന്നത്.

പവര്‍ട്രെയിന്‍ വശം നോക്കിയാല്‍ 1.5 ലിറ്റര്‍ K-സീരീസ് സ്മാര്‍ട്ട് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് XL6-ന് കരുത്ത് പകരുന്നത്. ഇത് പരമാവധി 103 bhp പവറും 136.8 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. 5-സ്പീഡ് മാനുവല്‍, പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. മികച്ച ഇന്ധനക്ഷമതയ്ക്കായി സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പെട്രോള്‍ കൂടാതെ സിഎന്‍ജി (CNG) ഓപ്ഷനിലും ഈ വാഹനം ലഭ്യമാണ്. പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് 20.97 കിലോമീറ്റര്‍ വരെയും സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 26.32 കിലോമീറ്റര്‍ വരെയും മൈലേജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഇത് സാധാരണക്കാരായ ഉപഭോക്താക്കളെ ഈ വാഹനത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. എംപിവിയുടെ അകത്തളത്തില്‍ നിരവധി പ്രീമിയം ഫീച്ചറുകള്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.

യാത്രക്കാരുടെ സൗകര്യത്തിന് മുന്‍ഗണന നല്‍കുന്നതിനായി രണ്ടാം നിരയില്‍ നല്‍കിയിട്ടുള്ള ക്യാപ്റ്റന്‍ സീറ്റുകളാണ് ഈ എംപിവിയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. ഒമ്പതോളം വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാകുന്ന XL6-ല്‍ വെന്റിലേറ്റഡ് സീറ്റുകള്‍, 7-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ക്കും നഗരയാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ക്യാബിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

maruti suzuki xl6 seat

സുരക്ഷയുടെ കാര്യത്തിലും XL6 മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, 3 പോയിന്റ് സീറ്റ്‌ബെല്‍റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്നു. കൂടാതെ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും (TPMS) 360 ഡിഗ്രി ക്യാമറയും പോലുള്ള ഫീച്ചറുകള്‍ ടോപ് ട്രിമ്മുകളില്‍ ലഭിക്കും. ഈ ഫീച്ചറുകള്‍ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നു.

കിയ കാരെന്‍സ് ക്ലാവിസ്, ടൊയോട്ട റൂമിയോണ്‍ തുടങ്ങിയ മോഡലുകളാണ് XL6-ന്റെ എതിരാളികള്‍. എതിരാളികളില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും വിശാലമായ സര്‍വീസ് ശൃംഖലയും കുറഞ്ഞ മെയിന്റനന്‍സ് ചിലവും കാരണമാണ് XL6 ഉപഭോക്താക്കളെ പിടച്ച് നിര്‍ത്തുന്നത്. നിലവില്‍ 11.52 ലക്ഷം മുതല്‍ 14.48 ലക്ഷം രൂപ വരെയാണ് മാരുതി എംപിവിയുടെ വില പോകുന്നത്. നെക്‌സ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഷോറൂം വിലയാണ് ഇത്.

maruti suzuki xl6 interior

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, February 16, 2026, 13:32 [IST]
English summary
Maruti suzuki xl6 sales report 2026 january 39 per cent mom growth malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X