ഇവി വിപണി പിടിക്കാൻ മാരുതിയുടെ രഹസ്യ ആയുധം റോഡിലിറങ്ങി! 'YMC EV' ടെസ്റ്റിംഗ് ചിത്രങ്ങൾ പുറത്ത്

ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവകരമായ മുന്നേറ്റം ലക്ഷ്യമിട്ട് പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാര്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. 'ഹര്‍ഷ് വ്‌ലോഗ്‌സ്' (Harsh VLOGS) എന്ന യൂട്യൂബ് ചാനലാണ് ഈ പുത്തന്‍ വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തുവിട്ടിരിക്കുന്നത്. വാഹനത്തിന്റെ പിന്‍ഭാഗം, വശങ്ങള്‍, മുന്‍ഭാഗം എന്നിവ വ്യക്തമാക്കുന്ന വിശദമായ സ്‌പൈ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അടുത്തിടെ വിപണിയിലെത്തിയ ഇ വിറ്റാരയേക്കാള്‍ (eVitara) വലിപ്പമേറിയ ഘടനയിലാണ് ഈ പുതിയ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

എസ്‌യുവിയുടെ വലിപ്പത്തില്‍ വരുന്ന ഈ മോഡലില്‍ എക്സ്ഹോസ്റ്റ് പൈപ്പിന്റെ അസാന്നിധ്യം ഇത് ഒരു പ്യുവര്‍ ഇലക്ട്രിക് വാഹനമാണെന്ന സൂചന നല്‍കുന്നു. വാഹനത്തിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈനിലേക്ക് നോക്കിയാല്‍ കമ്പനിയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവി മോഡലായ വിക്ടോറിസിനോട് (Victoris) സാമ്യമുള്ള മുന്‍ഭാഗമാണ് ഇതിന് നല്‍കിയിരിക്കുന്നത്.

maruti suzuki ymc ev spy shots

വിക്‌ടോറിസിന് സമാനമായ എല്‍ഇഡി ഡിആര്‍എല്‍ (LED DRL) സിഗ്‌നേച്ചറും മുകള്‍ വശത്തെ ഗ്രില്ലും ഇതില്‍ കാണാം. എന്നാല്‍ ഇതിന്റെ ലോവര്‍ ബമ്പര്‍ ഘടനയും താഴത്തെ ഗ്രില്‍ ഘടകങ്ങളും തികച്ചും വ്യത്യസ്തമായ പുതിയ സ്‌റ്റൈലിംഗിലാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. പരമ്പരാഗതമായ ഡോര്‍ ഹാന്‍ഡിലുകളും ട്രാപെസോയിഡല്‍ വീല്‍ ആര്‍ച്ച് ക്ലാഡിംഗുകളും കാഴ്ചയില്‍ ഈ വാഹനത്തെ ഗ്രാന്‍ഡ് വിറ്റാര, ഇ-വിറ്റാര ഫാമിലിയോട് ഏറെ അടുപ്പിച്ചു നിര്‍ത്തുന്നു.

പ്ലാറ്റ്ഫോമും മെക്കാനിക്കല്‍ സവിശേഷതകളും

പരീക്ഷണ ഓട്ടം നടത്തുന്ന ഈ പ്രോട്ടോടൈപ്പ് മോഡലില്‍ ഇ-വിറ്റാരയ്ക്ക് സമാനമായ 18 ഇഞ്ച് അലോയ് വീലുകളാണ് മാരുതി സുസുക്കി ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ 225 സെക്ഷന്‍ ടയറുകളായിരിക്കും ഘടിപ്പിക്കാന്‍ സാധ്യത. ഇത് ഇ-വിറ്റാരക്ക് അടിത്തറയിടുന്ന 'ഹാര്‍ടെക്-ഇ' (Heartect-e / 27PL) പ്ലാറ്റ്ഫോമിലാണ് പുതിയ വാഹനം നിര്‍മ്മിക്കുന്നതെന്ന സൂചന നല്‍കുന്നു. പുതിയ YMC ഇവിക്ക് ഏറ്റവും അനുയോജ്യം ബോണ്‍ ഇലക്ട്രിക് ഇവികള്‍ക്കായി വികസിപ്പിച്ച പ്ലാറ്റ്ഫോം തന്നെയാണ്.

maruti suzuki ymc ev spy shots

ലഭ്യമായ സ്‌പൈ ചിത്രങ്ങളില്‍ വാഹനത്തിന്റെ ഉള്ളില്‍ ഒരു റിയര്‍ പാഴ്‌സല്‍ ട്രേ വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. നിലവില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ഈ പ്രത്യേക പതിപ്പ് ഒരു 5-സീറ്റര്‍ കോണ്‍ഫിഗറേഷനിലുള്ള വാഹനമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എങ്കിലും ഈ പുത്തന്‍ മോഡല്‍ 5-സീറ്റര്‍, 7-സീറ്റര്‍ എന്നീ രണ്ട് സീറ്റിംഗ് ലേഔട്ടുകളിലും വിപണിയില്‍ ലഭ്യമാകുമെന്നാണ് വാഹന ലോകം പ്രതീക്ഷിക്കുന്നത്.

റിയര്‍ ഡിസൈനും ആധുനിക സൗകര്യങ്ങളും

ഈ ടെസ്റ്റ് മ്യൂളിന്റെ പിന്‍ഭാഗം പരിശോധിച്ചാല്‍ വളരെ ആകര്‍ഷകമായ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റ് സ്ട്രിപ്പ് മാരുതി ഇതില്‍ ഒരുക്കിയിരിക്കുന്നതായി കാണാം. ഇതിനോടൊപ്പം ബമ്പറില്‍ ഹൊറിസോണ്ടലായി ഘടിപ്പിച്ച റിഫ്‌ലക്ടറുകളും മുകള്‍ഭാഗത്ത് ഷാര്‍ക് ഫിന്‍ ആന്റിനയും നല്‍കിയിട്ടുണ്ട്. കൂടാതെ യുവി-കട്ട് (UV-cut) വിന്‍ഡോ ഗ്ലാസുകള്‍ ഇതിന്റെ എല്ലാ വിന്‍ഡോകളിലും നല്‍കിയിരിക്കുന്നു.

maruti suzuki ymc ev spy shots

ഈ ഘട്ടത്തില്‍ പുതിയ കാറിന്റെ ഇന്റീരിയറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിലവില്‍ വിപണിയിലുള്ള വിക്ടോറിസ് എസ്‌യുവിയില്‍ പവേര്‍ഡ് ടെയില്‍ഗേറ്റ് ഫീച്ചര്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമ്പോള്‍ പരീക്ഷണ ഓട്ടത്തിലിറങ്ങിയ ഈ YMC പതിപ്പില്‍ പവേര്‍ഡ് ടെയില്‍ഗേറ്റ് സംവിധാനം കാണാന്‍ സാധിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ നടത്തുന്ന ടെസ്റ്റിംഗില്‍ ഇന്റീരിയറിലേക്ക് വെളിച്ചം വീശുന്ന ചിത്രങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

മറ്റ് ഫ്യൂവര്‍ ഓപ്ഷനുകള്‍

സൈലന്‍സര്‍ ദൃശ്യമല്ലെങ്കിലും ടെസ്റ്റ് വാഹനത്തിന്റെ പിന്‍വശത്ത് ഇടതുഭാഗത്തായി ഇന്ധനം നിറയ്ക്കുന്നതിനുള്ള ഫ്യുവല്‍ ഫില്ലര്‍ ക്യാപ് നല്‍കിയിട്ടുള്ളത് വാഹന പ്രേമികളില്‍ ചില സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ട്. ഇത് ഒരുപക്ഷേ വിപണിയിലുള്ള ഗ്രാന്‍ഡ് വിറ്റാരയുടെ ഫെയ്‌സ്ലിഫ്റ്റ് പതിപ്പ് ആകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെയാണെങ്കില്‍ ഇതില്‍ വിക്ടോറിസ് മോഡലിലുള്ള ADAS, 10.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ലഭിച്ചേക്കാം.

ഇതിനുപുറമെ നിലവില്‍ എംജി മോട്ടോര്‍ ഇന്ത്യ ചൈനയില്‍ നിന്നുള്ള വുലിംഗ് സ്റ്റാര്‍ലൈറ്റ് PHEV ഈ സെഗ്മെന്റിലേക്ക് എത്തിക്കുന്നതിനാല്‍ മാരുതി കൊണ്ടുവരുന്നത് ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡല്‍ ആകാനും നേരിയ സാധ്യതയുണ്ട്. എന്നാല്‍ ഈ ഫ്യുവല്‍ ഫ്‌ലാപ്പ് യഥാര്‍ത്ഥത്തില്‍ വാഹനത്തിന്റെ ചാര്‍ജിംഗ് പോര്‍ട്ട് ആകാനാണ് കൂടുതല്‍ സാധ്യത. ഇത് വീണ്ടും വരാനിരിക്കുന്നത് YMC ഇവിയായിരിക്കും എന്ന നിഗമനത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

Article Published On: Monday, May 18, 2026, 8:00 [IST]
English summary
Maruti suzuki ymc ev spied testing india features design details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X