20 മിനിറ്റ് ചാർജിലിട്ടാൽ 400 കി.മീ ഓടാം! ആഡംബര ഇലക്ട്രിക് വിപണി പിടിക്കാൻ മെർസിഡീസ് CLA ഇലക്ട്രിക് ഇന്ത്യയിൽ

ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ ഏറ്റവും പുതിയ CLA ഇലക്ട്രിക് (Mercedes Benz CLA Electric) സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എന്‍ട്രി ലെവല്‍ ആഡംബര ഇവി വിഭാഗത്തിലാണ് ഈ വാഹനം അരങ്ങേറിയിരിക്കുന്നത്.നിലവിലുള്ള എ-ക്ലാസ് ലിമോസിന്‍, EQA, EQB എന്നീ മോഡലുകള്‍ക്ക് പകരക്കാരനായാണ് പുതിയ CLA ഇലക്ട്രിക് എത്തുന്നത്. ആദ്യമായാണ് CLA ബാഡ്ജിംഗില്‍ ഒരു ഫുള്‍ ഇലക്ട്രിക് പതിപ്പ് ഇന്ത്യയില്‍ എത്തുന്നത്. 800-വോള്‍ട്ട് ഇലക്ട്രിക്കല്‍ ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ച CLA 250+ വേരിയന്റാണ് ഇന്ത്യയില്‍ വില്‍ക്കുക.

ക്ലിയര്‍ ബ്ലൂ, കോസ്മിക് ബ്ലാക്ക്, പോളാര്‍ വൈറ്റ് തുടങ്ങി അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ ഈ വാഹനം ലഭ്യമാകും. ഡിസൈനിലെ പ്രധാന ആകര്‍ഷണം മെര്‍സിഡീസിന്റെ ത്രീ-പോയിന്റഡ് സ്റ്റാര്‍ ലോഗോയുടെ സാന്നിധ്യമാണ്. ഹെഡ്ലൈറ്റുകളിലും ടെയില്‍ ലൈറ്റുകളിലും സീല്‍ ചെയ്ത ഫ്രണ്ട് ഗ്രില്ലിലും ഈ സ്റ്റാര്‍ മോട്ടിഫ് കാണാം.

mercedes cla electric india debut

18 ഇഞ്ച് അലോയ് വീലുകളും പനോരമിക് ഗ്ലാസ് റൂഫും വാഹനത്തിന്റെ ആഡംബര ലുക്ക് വര്‍ദ്ധിപ്പിക്കുന്നു. കൂപ്പെ സ്‌റ്റൈലിലുള്ള CLA ഇലക്ട്രിക്കിന്ന് മുന്‍ഗാമിയേക്കാള്‍ നീളവും വീതിയുമുള്ളതാണ്. എന്നിരുന്നാലും മികച്ച എയര്‍ഫ്‌ലോ മാനേജ്മെന്റ് വഴി വായു പ്രതിരോധം ഗണ്യമായി കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചു. അത്യാധുനികമായ എംബി.ഒഎസ് (MB.OS) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിലെ ഇന്റീരിയര്‍ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുന്നത്.

10.25 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേയും 14 ഇഞ്ച് സെന്‍ട്രല്‍ ടച്ച്സ്‌ക്രീനും ക്യാബിനുള്ളിലുണ്ട്. ആംബിയന്റ് ലൈറ്റിംഗിനൊപ്പം പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ബാക്ക്ലിറ്റ് പാനലുകള്‍ പ്രീമിയം അനുഭവം നല്‍കുന്നു. ആറോളം 100W യുഎസ്ബി-സി ഫാസ്റ്റ് ചാര്‍ജിംഗ് പോര്‍ട്ടുകളും വാഹനത്തിലുണ്ട്. ഇതിലെ 85kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 792 കിലോമീറ്റര്‍ റേഞ്ച് (WLTP) നല്‍കുന്നു.

mercedes cla electric india debut

വാഹനത്തിന്റെ എയറോഡൈനാമിക് ഡിസൈനും 93 ശതമാനം ഡ്രൈവ് ട്രെയിന്‍ കാര്യക്ഷമതയുമാണ് ഇത്രയും വലിയ റേഞ്ച് സാധ്യമാക്കുന്നത്.ഈ സെഡാനില്‍ ടു-സ്പീഡ് ഗിയര്‍ബോക്‌സാണ് മെര്‍സിഡീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിന്നിലെ ഇലക്ട്രിക് മോട്ടോര്‍ 272 hp പവര്‍ നല്‍കുന്നു. വെറും 6.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് സാധിക്കും.

കൂടാതെ 240kW ഡിസി ഫാസ്റ്റ് ചാര്‍ജിംഗിലൂടെ 20 മിനിറ്റിനുള്ളില്‍ 400 കി.മീ റേഞ്ച് കൈവരിക്കന്‍ ഇതിനാകും. സുരക്ഷയുടെ കാര്യത്തില്‍ മുറ്റാണ് പുതിയ ഇലക്ട്രിക് ബെന്‍സ്. യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ മെര്‍സിഡീസ് ബെന്‍സ് CLA ഇലക്ട്രിക് 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. സെന്റര്‍ എയര്‍ബാഗുകള്‍ ഉള്‍പ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകള്‍ ഇതില്‍ ലഭ്യമാണ്.

mercedes cla electric india debut

കൂടാതെ ലെവല്‍ 2 ADAS സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്യാമറ, റഡാര്‍ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും വാഹനം ഉറപ്പാക്കുന്നു. 2026 മാര്‍ച്ച് 10 മുതല്‍ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കുമെന്നും ഏപ്രിലില്‍ ഔദ്യോഗിക ലോഞ്ച് നടക്കുമെന്നും കമ്പനി അറിയിച്ചു. ഏകദേശം 55 ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്‌സ്-ഷോറൂം വില.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, February 24, 2026, 18:00 [IST]
English summary
Mercedes benz cla electric india debut range specs launch details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X