SUV മുതൽ AMG വരെ; ആഡംബര കാറുകളുടെ രാജാവ് MERCEDES BENZ തന്നെ

ഇന്ത്യൻ ആഡംബര കാർ വിപണിയിൽ 2025-ലും മെർസിഡീസ് ബെൻസ് (Mercedes-Benz) തങ്ങളുടെ ആധിപത്യം നിലനിർത്തിയിരികുകയാണ്. തുടർച്ചയായ പതിനൊന്നാമത്തെ വർഷമാണ് കമ്പനി ഏറ്റവും കൂടുതൽ ലക്ഷ്വറി വാഹനങ്ങൾ വിറ്റഴിച്ച് ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഈ നേട്ടത്തോടെ ആഡംബര കാർ വിഭാഗത്തിൽ തങ്ങളുടെ മുൻനിര സ്ഥാനം മെർസിഡീസ് ബെൻസ് ഉറപ്പിക്കുകയാണ്. 2025-ലെ കണക്കുകൾ പുറത്ത് വന്നപ്പോൾ മെർസിഡീസ് ബെൻസ് ഇന്ത്യയിൽ ആകെ 19,007 വാഹനങ്ങൾ വിറ്റഴിച്ചു. ഈ വിഭാഗത്തിൽ ബിഎംഡബ്ല്യു (BMW) 181 വാഹനങ്ങൾ വിറ്റഴിച്ച് രണ്ടാം സ്ഥാനത്തെത്തി. ബിഎംഡബ്ല്യു-മിനി ബ്രാൻഡുകളിലെ വിൽപ്പനയാണിത്.

വിൽപ്പനയിലും വരുമാനത്തിലും 2025 മെർസിഡസ് ബെൻസിന് മികച്ച വർഷമായിരുന്നു. കമ്പനിയുടെ എസ്‌യുവി (SUV), സെഡാൻ (Sedan) മോഡലുകൾക്ക് വിപണിയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഈ സെഗ്മെൻ്റിലെ പ്രധാന മോഡലുകൾ ബെൻസിനെ വിൽപ്പനിൽ ഏറെ സഹായിച്ചിട്ടുണ്ട്. ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) പ്രിയം വർധിക്കുമ്പോൾ, മെർസിഡീസ് ബെൻസിന്റെ ഇലക്ട്രിക് മോഡലുകളും മികച്ച വിൽപ്പന നേടി.

Mercedes benz sales

ഇവി വിൽപ്പന 12 ശതമാനമാണ് വർധിച്ചത്. മൊത്തം വിൽപ്പനയുടെ 20 ശതമാനവും ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ നിന്നായിരുന്നു. എസ്-ക്ലാസ്, മേബാക്ക്, എഎംജി (AMG) പോലുള്ള മെർസിഡീസ് ബെൻസിന്റെ പ്രീമിയം മോഡലുകൾക്ക് മികച്ച വിൽപ്പനയാണ് ലഭിച്ചത്. ഈ വിഭാഗത്തിലെ വിൽപ്പന 11 ശതമാനം വർധിച്ച് മൊത്തം വിൽപ്പനയുടെ 25 ശതമാനമായി.

എഎംജി പെർഫോമൻസ് മോഡലുകളുടെ വിൽപ്പന 34 ശതമാനത്തോളമാണ് ഉയർന്നത്. എഎംജി 63, എഎംജി ജിഎൽഇ 53, എഎംജി ജിഎൽസി 43 എന്നിവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു. തുടർച്ചയായി 11 വർഷം ഇന്ത്യയിൽ ഒന്നാം നമ്പർ ലക്ഷ്വറി വാഹന ബ്രാൻഡായി നിലനിൽക്കുന്നത് മെർസിഡസ് ബെൻസിന്റെ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്.

Mercedes benz sales

മികച്ച വിൽപ്പന, ഉയർന്ന വരുമാനം, ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം ഈ വിജയങ്ങളിൽ പ്രധാന പങ്ക് വഹിച്ചു. മത്സരം ശക്തമാണെങ്കിലും, ബെൻസ് തങ്ങളുടെ വിപണി നില മെച്ചപ്പെടുത്തി. മെർസിഡീസ് എന്ന പേര് ഏതൊരാളുടേയും പ്രിയപ്പെട്ടതാണ്. ആഡംബരമെന്നാൽ അത് ബെൻസാണ് ഉപഭോക്താക്കൾക്ക്.

ഇന്ത്യൻ വിപണിക്കായി ഏറ്റവും പുതിയ 2026 മെയ്ബാക്ക് GLS എസ്‌യുവി (Mercedes Maybach GLS) പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. മെർസിഡീസ് ബെൻസ് തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ മെയ്ബാക്ക് എന്ന പ്രത്യേകതയോട് കൂടിയാണ് അത്യാഡംബര മോഡൽ കടന്നുവരുന്നത്. മെർസിഡീസ് ബെൻസിൻ്റെ പൂനെ പ്ലാൻ്റിലാവും ഈ അൾട്രാ ലക്ഷ്വറി എസ്‌യുവി ഇനി പണികഴിപ്പിക്കുക.

Mercedes benz sales

ഇതോടെ യുഎസിന് പുറത്ത് GLS നിർമിക്കുന്ന ആദ്യ വിപണിയായി ഇന്ത്യ മാറും. മെയ്‌ഡ് ഇൻ ഇന്ത്യ മെയ്ബാക്ക് GLS മോഡലിന് 2.75 കോടി രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. ഇതോടൊപ്പം ബെൻസ് ഇന്ത്യയിൽ മെയ്‌ബാക്ക് GLS സെലിബ്രേഷൻ എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 16, 2026, 7:00 [IST]
English summary
Mercedes benz india luxury car market leader 11th consecutive year 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X