₹4.99 ലക്ഷം മുടക്കിയാൽ 4 പേർക്ക് സുഖമായി 230 KM പോകാം! 215% വളർച്ചയുമായി എംജിയുടെ കുഞ്ഞൻ ഇവി

ബോക്സി ഡിസൈനിലുള്ള കുഞ്ഞന്‍ രൂപം കണ്ട് അധികം ക്ലിക്കാകില്ലെന്ന് വിചാരിച്ചവരെ അമ്പരപ്പിച്ച് കൊണ്ട് വമ്പന്‍ വില്‍പ്പന വളര്‍ച്ചയുമായി ഇന്ത്യന്‍ ഇവി വിപണിയില്‍ വിസ്മയമാകുകയാണ് ഈ സ്മാര്‍ട്ട് കാര്‍. ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ (JSW MG Motor India) സ്മാര്‍ട്ട് അര്‍ബന്‍ കാറായ കോമെറ്റ് ഇവിയാണ് (Comet EV) 2026 ഏപ്രിലില്‍ രാജ്യത്ത് മികച്ച മുന്നേറ്റം നടത്തിയത്. ഓട്ടോപണ്ഡിറ്റ്സ് (Auto Punditz) പുറത്തുവിട്ട ഏറ്റവും പുതിയ വില്‍പ്പന കണക്കുകള്‍ പ്രകാരം എംജി കോമെറ്റ് ഇവി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വളര്‍ച്ച നേടിയാണ് വിപണി ജനപ്രീതി വീണ്ടും തെളിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2026 ഏപ്രില്‍ മാസത്തില്‍ 601 കോമെറ്റ് ഇവി കാറുകളാണ് എംജി മോട്ടോര്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കുഞ്ഞന്‍ ഇലക്ട്രിക് മോഡല്‍ 215 ശതമാനത്തിന്റെ അസാധാരണമായ വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ഏപ്രിലില്‍ വെറും 191 യൂണിറ്റുകള്‍ മാത്രമായിരുന്നു ഈ കാറിന്റെ ആകെ വില്‍പ്പന.

mg comet ev sales april 2026

എംജി കോമെറ്റ് ഇവിയുടെ വില്‍പ്പന ശതമാനക്കണക്കില്‍ വലിയ കുതിച്ചുചാട്ടം നടത്തിയെങ്കിലും വിപണിയിലെ മൊത്തം വോളിയം പരിശോധിക്കുമ്പോള്‍ ഇത് മിതമായ നിരക്കാണ്. തിരക്കേറിയ നഗരങ്ങളിലൂടെ എളുപ്പത്തില്‍ കൊണ്ടുനടക്കാനും പാര്‍ക്ക് ചെയ്യാനും കഴിയുന്ന തരത്തിലാണ് ഈ കോംപാക്ട് ഇവി രൂപകല്‍പ്പന ചെയ്തത്. വലിയ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ കോമെറ്റ് ഇവിക്ക് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതാണ് ഈ വില്‍പ്പന വളര്‍ച്ചയ്ക്ക് ആധാരമെന്ന് വിലയിരുത്തപ്പെടുന്നു.

മെക്കാനിക്കല്‍ സവിശേഷതകളിലേക്ക് കടന്നാല്‍ റിയര്‍ വീലുളിലേക്ക് പവര്‍ എത്തിക്കുന്ന റിയര്‍-വീല്‍ ഡ്രൈവ് മോട്ടോറാണ് എംജി കോമറ്റ് ഇവിക്ക് കരുത്ത് പകരുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 42 PS പവറും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. നഗരങ്ങളിലെ ദൈനംദിന ഉപയോഗത്തിന് തികച്ചും അനുയോജ്യമായ പ്രകടനമാണ് ഈ വാഹനം ഉറപ്പുനല്‍കുന്നത്. ഇതിലെ ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ പരമാവധി 230 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്.

mg comet ev sales april 2026

യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് മോഡേണ്‍ കണക്റ്റിവിറ്റി ഫീച്ചറുകൾ, ഇന്‍ഫോടെയ്ന്‍മെന്റിനായുള്ള ഡ്യുവല്‍ സ്‌ക്രീന്‍ ഡിസ്പ്ലേ, സ്മാര്‍ട്ട് കീ സംവിധാനം എന്നിവ ഇതില്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ 7,62,800 രൂപ മുതല്‍ 9,99,800 രൂപ വരെയാണ് കോമെറ്റിന്റെ എക്‌സ്‌ഷോറൂം വില. ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമിന് കീഴില്‍ വെറും 4.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ കോമെറ്റ് ഇവി സ്വന്തമാക്കാം. എന്നാല്‍ കമ്പനിക്ക് കിലോമീറ്ററിന് 3.20 രൂപ ബാറ്ററി വാടകയായി നല്‍കണം.

കഴിഞ്ഞ 2026 ഏപ്രില്‍ മാസത്തില്‍ എംജി മോട്ടോര്‍ ഇന്ത്യ രാജ്യത്തുടനീളം ആകെ 6,018 യൂണിറ്റുകളുടെ വില്‍പ്പനയാണ് സ്വന്തമാക്കിയത്. ഇത് 2025 ഏപ്രിലിലെ 5,829 യൂണിറ്റുകളേക്കാള്‍ 3.24 ശതമാനം വാര്‍ഷിക വളര്‍ച്ച കാണിക്കുന്നുണ്ടെങ്കിലും, 2026 മാര്‍ച്ചിലെ 6,528 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ 7.8 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

mg comet ev sales april 2026

കമ്പനിയുടെ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രധാന വാഹനമായി വിന്‍ഡ്സര്‍ ഇവി തുടരുകയാണ്. കഴിഞ്ഞ മാസം 3,296 യൂണിറ്റുകള്‍ വിറ്റഴിച്ച വിന്‍ഡ്സര്‍ ഇവി കമ്പനിയുടെ ആകെ വില്‍പനയുടെ 54 ശതമാനത്തിലധികവും സംഭാവന ചെയ്തു. ഇതിനുപുറമെ പ്രീമിയം ഇവി മോഡലായ ZS ഇവി ഏപ്രിലില്‍ 717 യൂണിറ്റ് വില്‍പ്പന നേടിയിട്ടുണ്ട്. ഇന്ത്യന്‍ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര എന്നിവയ്ക്ക് തൊട്ടുപിന്നാലെ മൂന്നാം സ്ഥാനത്താണ് എംജി.

ആഗോള വിതരണ ശൃംഖലയിലെ തടസങ്ങള്‍ക്കിടയിലും ഇവി, ഐസിഇ മോഡലുകളിലൂടെ വിപണി വിഹിതം ശക്തമാക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ ചെലവില്‍ മികച്ച സിറ്റി കാര്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഒരു ക്യൂട്ട് ഇവി മോഡലാണ് കോമെറ്റ്. മറ്റ് പരമ്പരാഗത ഹാച്ച്ബാക്ക് കാറുകള്‍ക്ക് ഇതൊരു മികച്ച ബദലാണ്. വരും മാസങ്ങളിലും കോമെറ്റ് ഇവി ഈ ഉയര്‍ന്ന വില്‍പ്പന നിരക്ക് നിലനിര്‍ത്തുമെന്നാണ് ഡീലര്‍മാരുടെ വിലയിരുത്തല്‍.

Article Published On: Tuesday, May 19, 2026, 15:07 [IST]
English summary
Mg comet ev sales april 2026 registered 215 per cent yoy growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X