MG നമ്മളുദ്ദേശിച്ചയാളല്ല സാര്‍..! ഇന്ത്യയിലെ പുതിയ സ്‌പോര്‍ട്‌സ് കാര്‍ രാജാവായി സൈബര്‍സ്റ്റര്‍

2025 കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്‌പോര്‍ട്‌സ് കാറായി എംജി സൈബര്‍സ്റ്റര്‍ (MG Cyberster). ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ (JSW MG Motor India) തന്നെ ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്. വെറും 6 മാസത്തിനുള്ളില്‍ 500 യൂണിറ്റിലധികം സൈബര്‍സ്റ്റര്‍ വിറ്റഴിച്ചതോടെ കമ്പനിയുടെ ലക്ഷ്വറി ബ്രാന്‍ഡ് ചാനലായ എംജി സെലക്ട് (MG SELECT) രാജ്യത്ത് ലക്ഷ്വറി ഇവി വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി. ഫെബ്രുവരി 3-ന് ഗുരുഗ്രാമില്‍ വെച്ച് നടന്ന ചടങ്ങിലാണ് കമ്പനി ഈ ശ്രദ്ധേയമായ നേട്ടങ്ങള്‍ പ്രഖ്യാപിച്ചത്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ എംജി കാറായ സൈബര്‍സ്റ്ററിന് ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്ത് 'ഐറിസസ് സിയാന്‍' എന്ന പുത്തന്‍ നിറവും സമ്മാനിച്ചു. സൈബര്‍സ്റ്ററിനൊപ്പം എംജി M9 എന്ന പ്രസിഡന്‍ഷ്യല്‍ ലിമോസിന്‍ മോഡലും അതിന്റെ സെഗ്‌മെന്റില്‍ മുന്നിലെത്തിയിട്ടുണ്ട്. പ്രീമിയം ഇലക്ട്രിക് വാഹന വിപണിയില്‍ വിശ്വാസ്യത പടുത്തുയര്‍ത്തുന്നതിലായിരുന്നു കഴിഞ്ഞ വര്‍ഷം തങ്ങളുടെ ശ്രദ്ധയെന്ന് എംജി സെലക്ട് മേധാവി മിലിന്ദ് ഷാ പറഞ്ഞു.

mg cyberster sports car sales

സൈബര്‍സ്റ്റര്‍, എംജി M9 എന്നീ മോഡലുകള്‍ക്ക് ലഭിച്ച സ്വീകാര്യത ലക്ഷ്വറി ഇവി വിപണിയുടെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. 2026-ലും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലായി എംജി സെലക്ടിന്റെ 15 എക്‌സ്പീരിയന്‍സ് സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഡിസൈന്‍, ലൈഫ് സ്‌റ്റൈല്‍, ലക്ഷ്വറി സര്‍വീസ് എന്നീ മേഖലകളിലെ മുന്‍നിര ബ്രാന്‍ഡുകളുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് നല്‍കുകയാണ് കമ്പനിയുടെ ലക്ഷ്യം.

പ്രീമിയം ഇവി ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ മാറുന്നത് പരിഗണിച്ചാണ് ഈ നീക്കം. ബ്രിട്ടീഷ് പാരമ്പര്യമുള്ള എംജി മോട്ടോര്‍സ് 1924-ലാണ് സ്ഥാപിതമായത്. സ്‌പോര്‍ട്‌സ് കാറുകള്‍ക്കും റോഡ്സ്റ്ററുകള്‍ക്കും പേരുകേട്ട ഈ ബ്രാന്‍ഡ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഉള്‍പ്പെടെ പ്രിയപ്പെട്ട വാഹനമായിരുന്നു. 100 വര്‍ഷത്തെ പാരമ്പര്യമുള്ള എംജി ഇപ്പോള്‍ ആധുനിക സാങ്കേതികവിദ്യകളിലും ഇലക്ട്രിക് മൊബിലിറ്റിയിലും വലിയ ചുവടുവെപ്പുകളാണ് നടത്തുന്നത്. അതില്‍ പ്രധാനമാണ് സൈബര്‍സ്റ്റര്‍.

സൈബര്‍സ്റ്റര്‍ ഇവിയിലെ ഡ്യുവല്‍ മോട്ടോര്‍, ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം 510 PS പവറും 725 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 0-100 kmph വേഗത കൈവരിക്കാന്‍ വെറും 3.2 സെക്കന്‍ഡ് സമയം മതി. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 580 കിലോമീറ്റര്‍ റേഞ്ച് (MIDC) നല്‍കുന്ന വലിയ ബാറ്ററിയാണ് ഇതിലുള്ളത്. വാരാന്ത്യ യാത്രകള്‍ക്ക് മാത്രമല്ല, ദൈനംദിന ഉപയോഗത്തിനും ഈ വാഹനം അനുയോജ്യമാണ്.

ഡിസൈന്‍ വശം ഫോറിന്‍ സ്പോര്‍ട്സ് കാറുകളെ വെല്ലുന്ന ലുക്കാണ് എംജി സൈബര്‍സ്റ്ററിനുള്ളത്. നീളമേറിയ ബോണറ്റ്, ലോ സ്റ്റാന്‍സ്, വീതിയുള്ള റിയര്‍ ട്രാക്ക്, സ്ലിം എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, വലിയ അലോയ് വീലുകള്‍ എന്നിവ സൈബര്‍സ്്റ്ററിന് സ്പോര്‍ട്ടി ലുക്ക് നല്‍കുന്നു. മുകളിലേക്ക് തുറക്കുന്ന സിസര്‍ ഡോറുകളാണ് സൈബര്‍സ്റ്ററിന്റെ മറ്റൊരു ഹൈലൈറ്റ്.

mg cyberster sports car sales

ഇലക്ട്രിക്കലി ഓപ്പറേറ്റ് ചെയ്യാവുന്ന സോഫ്റ്റ്-ടോപ്പ് റൂഫാണ് മറ്റൊരു പ്രത്യേകത. കണ്‍വെര്‍ട്ടബിളുകള്‍ വരെ അപൂര്‍വമായ സെഗ്മെന്റില്‍ ഈ സോഫ്റ്റ് ടോപ്പ് റൂഫ് സൈബര്‍സ്റ്ററിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. ഡ്രൈവര്‍ ഫോക്കസ്ഡ് ആയ സൈബര്‍സ്റ്ററിന്റെ ക്യാബിനില്‍ മള്‍ട്ടി-സ്‌ക്രീന്‍ ലേഔട്ട് ആധിപത്യം പുലര്‍ത്തുന്നു. ഇതില്‍ ഡ്രൈവ് മോഡുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ് തുടങ്ങിയ പ്രധാന ഫംഗ്ഷനുകള്‍ക്കായി ഫിസിക്കല്‍ കണ്‍ട്രോളുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. നല്ല കംഫര്‍ട്ടബിളായ സീറ്റുകള്‍ ഏത് ദുര്‍ഘടമായ പാതയിലും സുഖകരമായ യാത്ര പ്രദാനം ചെയ്യും.

ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് എസ്‌യുവി ഹെക്ടര്‍, ആദ്യത്തെ പ്യുവര്‍ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‌യുവി ZS ഇവി എന്നിവ അവതരിപ്പിച്ചത് എംജി ആയിരുന്നു. ലെവല്‍ 1 ഓട്ടോണമസ് ഫീച്ചറുകളുള്ള ഗ്ലോസ്റ്റര്‍, പേഴ്‌സണല്‍ എഐ അസിസ്റ്റന്റുള്ള ആസ്റ്റര്‍ എന്നിവയും വിപണിയില്‍ ശ്രദ്ധേയമാണ്. എംജിയുടെ കോമെറ്റ്, വിന്‍ഡ്സര്‍ എന്നീ മോഡലുകളും ഇലക്ട്രിക് വാഹന വിപണിയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചു.

mg cyberster sports car sales

ഗുജറാത്തിലെ ഹാലോളില്‍ സ്ഥിതി ചെയ്യുന്ന അത്യാധുനിക നിര്‍മ്മാണശാലയിലാണ് എംജി വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഈ പ്ലാന്റില്‍ ആറായിരത്തിലധികം ജീവനക്കാരുണ്ട്. തദ്ദേശീയമായി കൂടുതല്‍ പാര്‍ട്‌സുകള്‍ നിര്‍മിച്ച് ഇന്ത്യക്കാര്‍ക്ക് മികച്ച സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ ലക്ഷ്യം.

ചൈനയില്‍ നിന്നുള്ള SIAC മോട്ടോറും ഇന്ത്യയിലെ ജെഎസ്ഡബ്ല്യു ഗ്രൂപ്പും 2023-ല്‍ രൂപീകരിച്ച സംയുക്ത സംരംഭമാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. സുസ്ഥിരമായ ഒരു യാത്രാസംസ്‌കാരം കെട്ടിപ്പടുക്കുന്നതിനൊപ്പം ഭാവിയിലേക്കുള്ള അത്യാധുനിക വാഹനങ്ങള്‍ വിപണിയിലെത്തിക്കാനും ഈ സഹകരണം ലക്ഷ്യമിടുന്നു. ലക്ഷ്വറി ഇവി വിപണിയില്‍ എംജിയുടെ ആധിപത്യം ഉറപ്പിക്കുന്നതാണ് പുതിയ വില്‍പ്പന കണക്കുകള്‍.

More from DriveSpark

Article Published On: Thursday, February 5, 2026, 8:00 [IST]
English summary
Mg cyberster top selling sports car india 2025 mg select ev sales report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X