MG-യുടെ ഏറ്റവും വലിയ എസ്‌യുവിയായി MAJESTOR! പുത്തൻ സ്പൈ ചിത്രങ്ങൾ വൈറൽ

എംജിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് എസ്‍യുവി 'എംജി മജസ്റ്റർ' ഇന്ത്യൻ നിരത്തുകളിൽ അന്തിമഘട്ട പരീക്ഷണയോട്ടം നടത്തുന്നതിൻ്റെ തിരക്കിലാണ്. ഔദ്യോഗിക ലോഞ്ച് അടുത്തിരിക്കുന്നു എന്നതിൻ്റെ സൂചനയാണിത് വഴി ലഭിക്കുന്നത്. കാമഫ്ലോഗ് വളരെ കുറവായത് കൊണ്ട് തന്നെ, ബോഡി പാനലുകൾ, പ്രൊഡക്ഷൻ സ്പെക്ക് മോഡൽ വളരെ വ്യക്തമായി തന്നെ കാണാൻ സാധിക്കുന്ന രീതിയിലാണ് പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. എംജിയുടെ ഇന്ത്യൻ നിരയിൽ ഗ്ലോസ്റ്ററിന് മുകളിൽ ആയിരിക്കും മജസ്റ്റർ ലൈനപ്പ് ചെയ്യുക. മാത്രമല്ല കമ്പനിയുടെ ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള ത്രീ-റോ എസ്‍യുവിയായിരിക്കും.

2025-ലെ ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് പ്രീമിയം ഫുൾ-സൈസ് എസ്‍യുവി ആദ്യമായി പ്രദർശിപ്പിച്ചത്. സ്പൈ ചിത്രങ്ങൾ മജസ്റ്ററിൻ്റെ വലിയതും നേരായതുമായ ഡിസൈൻ വെളിപ്പെടുത്തുന്ന രീതിയിലാണ്. വിശാലമായ ഗ്രില്ലും, ലംബമായി അടുക്കിയ എൽഇഡി ലൈറ്റിംഗും, മനോഹരമായ വീൽ ആർച്ചുകളും ആകർഷകമാണ്. ഗാഡിവാഡി റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഫ്ലാഗ്ഷിപ്പ് എസ്‌യുവി 2026 ഫെബ്രുവരി 12-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

mg majestor spy images viral

ടെസ്റ്റ് വാഹനത്തിലെ അലോയ് വീലുകൾ പ്രൊഡക്ഷൻ മോഡലിലേതാണെന്ന് തോന്നുന്നു, ഇത് ലോഞ്ചിന് മുമ്പുള്ള അവസാനഘട്ട പരിശോധന നടത്തുന്നതാണെന്ന് പ്രതീക്ഷിക്കാം. ഗ്ലോസ്റ്ററിന് സമാനമായി, മജസ്റ്റർ ഒരു ബോഡി-ഓൺ-ഫ്രെയിം പ്ലാറ്റ്‌ഫോമിലായിരിക്കും നിർമ്മിക്കുക. ഇത് ഏഴ് പേർക്ക് ഇരിക്കാവുന്ന ത്രീ-റോ ലേഔട്ടിൽ ആയിരിക്കും ലഭ്യമാവുക.

ഏകദേശം 5,000 mm നീളവും 1,900 mm വീതിയും 2,950 mm വീൽബേസും ഈ ഫുൾ-സൈസ് എസ്‍യുവിക്ക് പ്രതീക്ഷിക്കുന്നു. വാഹനത്തിൻ്റെ ഇന്റീരിയർ വിവരങ്ങൾ പൂർണ്ണമായി ലഭ്യമല്ലെങ്കിലും, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, കണക്റ്റഡ് കാർ, സുരക്ഷാ ഫീച്ചറുകൾ എന്നിവ ഒരു കിടിലൻ പാക്കേജായി തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

mg majestor spy images viral

എംജി മജസ്റ്ററിൻ്റെ എഞ്ചിൻ ഓപ്ഷനുകൾ ഗ്ലോസ്റ്ററിന് സമാനമായിരിക്കും. 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നൽകുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ചേരുന്ന ഈ എഞ്ചിൻ 213 bhp കരുത്തും 479 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ചില വേരിയൻ്റുകളിൽ ഫോർ-വീൽ-ഡ്രൈവ് സിസ്റ്റവും ലഭ്യമാകും.

ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്കായുള്ള റൈഡ് കംഫർട്ട്, കൈകാര്യം ചെയ്യാനുള്ള കഴിവ്, ഡ്രൈവ്ട്രെയിൻ കാലിബ്രേഷൻ എന്നിവ എംജി മികച്ചതാക്കുമെന്ന് സമീപകാല പരീക്ഷണങ്ങൾ വെളിപ്പെടുത്തുന്നു. 2026-ന്റെ തുടക്കത്തിൽ മജസ്റ്റർ എത്തുമെന്നും, എംജിയുടെ എസ്‍യുവി പോർട്ട്ഫോളിയോയിൽ ഗ്ലോസ്റ്ററിന് മുകളിലായിരിക്കും ഇതിൻ്റെ വിലയെന്ന കാര്യത്തിൽ ഉറപ്പാണ്.

mg majestor spy images viral

ടൊയോട്ട ഫോർച്യൂണറിന് പുറമെ സെഗ്മെൻ്റെ മറ്റ് വമ്പൻമാരായ സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ തുടങ്ങിയവരേയും എംജി മജസ്റ്റർ നേരിടേണ്ടതായുണ്ട്. നല്ല ഒന്നാന്തരം ഫുൾ-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നുവെങ്കിലും വേണ്ട രീതിയിലുള്ള പരിഗണന ഇന്ത്യക്കാരിൽ നിന്നും ലഭിക്കാതെ പോയ അണ്ടർറേറ്റഡ് ഡോൺ എന്നൊക്കെ ഗ്ലോസ്റ്ററിനെ വിശേഷിപ്പിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 17, 2026, 15:28 [IST]
English summary
Mg majestor flagship suv spy test india launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X