കറണ്ടില്‍ 100KM റേഞ്ച്, പെട്രോള്‍ അടിച്ചാല്‍ 1100KM ഓടും! എംജിയുടെ 'അത്ഭുത' വാഹനം രണ്ടാം തവണയും ക്യാമറയിൽ

ഇന്ത്യന്‍ വാഹന വിപണിയില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്താനായി എംജി മോട്ടോര്‍ പുതിയ ഒരു ആഗോള എസ്‌യുവി രാജ്യത്ത് പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ചൈനീസ് വിപണിയില്‍ ഏറെ ജനപ്രിയമായ 'വുലിംഗ് സ്റ്റാര്‍ലൈറ്റ് 560' (Wuling Starlight 560) എന്ന മോഡലാണ് ഗുജറാത്തിലെ പൊതുനിരത്തുകളില്‍ പൂര്‍ണമായും മറച്ച നിലയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത്. വാഹനത്തിന്റെ ഡിസൈന്‍ ആരും തിരിച്ചറിയാതിരിക്കാന്‍ കനത്ത കാമഫ്‌ലാഷ് സ്റ്റിക്കറുകള്‍ പതിച്ചിരുന്നെങ്കിലും കാറിന്റെ വശങ്ങളും പിന്‍ഭാഗവും ഇതിന്റെ വ്യക്തിത്വം വെളിപ്പെടുത്തി. ബ്രിട്ടീഷ് പാരമ്പര്യമുള്ള ബ്രാന്‍ഡ് ആണെങ്കിലും എംജി മോട്ടോറിന്റെ മാതൃ കമ്പനി ചൈനയിലെ പ്രമുഖ വാഹന ഭീമന്മാരായ SAIC ആണ്.

ഇന്ത്യയില്‍ നിലവില്‍ മികച്ച വില്‍പന നേടുന്ന എംജി മോഡലുകളായ കോമെറ്റ് ഇവി (Comet EV), വിന്‍ഡ്സര്‍ ഇവി (Windsor EV) എന്നിവ വുലിംഗ് എന്ന ബ്രാന്‍ഡിന് കീഴില്‍ SIAC ചൈനീസ് വിപണിയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ റീബാഡ്ജ് പതിപ്പുകളാണ്. അതേ തന്ത്രം തന്നെയാണ് ഇപ്പോള്‍ പുതിയ എസ്‌യുവിയുടെ കാര്യത്തിലും എംജി ആവര്‍ത്തിക്കുന്നത്. ഗുജറാത്തിലെ ഹാലോളിലുള്ള എംജിയുടെ വാഹന നിര്‍മാണശാലക്ക് സമീപമുള്ള തിരക്കേറിയ റോഡുകളിലാണ് ഈ പരീക്ഷണ ഓട്ടം പ്രധാനമായും നടന്നത്.

wuling starlight 560 spotted testing

പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലായിരിക്കും സ്റ്റാര്‍ലൈറ്റിന്റെ ഇന്ത്യ സ്‌പെക് മോഡല്‍ വന്നേക്കുക. ഇന്ത്യന്‍ കാലാവസ്ഥയ്ക്കും ഇവി അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഈ വാഹനം എത്രത്തോളം അനുയോജ്യമാണെന്ന് വിലയിരുത്താനാണ് ഈ ഘട്ടത്തില്‍ കമ്പനി ശ്രമിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ വുലിംഗ് സ്റ്റാര്‍ലൈറ്റ് 560 എസ്‌യുവി പരീക്ഷണ ഓട്ടത്തിനിടെ ക്യാമറക്കണ്ണുകളില്‍ കുടുങ്ങുന്നത് ഇത് രണ്ടാം തവണയാണ്.

വലുപ്പത്തിന്റെ കാര്യത്തില്‍ നിലവില്‍ വിപണിയിലുള്ള എംജി ഹെക്ടര്‍ പ്ലസ് (Hector Plus) മോഡലിന് സമാനമായ അളവുകളാണ് ഈ പുതിയ എസ്‌യുവിക്കുള്ളത്. ഭാവിയില്‍ വിപണിയില്‍ നിന്ന് ഹെക്ടര്‍ പ്ലസ് പിന്‍വലിച്ചുകൊണ്ട് ആ സ്ഥാനത്തേക്ക് പൂര്‍ണമായും ഈ പുത്തന്‍ ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതിന്റെ വലിയ വീല്‍ബേസ് യാത്രക്കാര്‍ക്ക് കൂടുതല്‍ സ്ഥലസൗകര്യമുള്ള വിശാലമായ അകത്തളമാണ് വാഗ്ദാനം ചെയ്യുന്നത്.

wuling starlight 560 spotted testing

എക്‌സ്റ്റീരിയര്‍ പരിശോധിക്കുമ്പോള്‍ അത്യാധുനിക എല്‍ഇഡി (LED) ലൈറ്റിംഗ് സംവിധാനവും സ്‌കിഡ് പ്ലേറ്റുകളും ഈ വാഹനത്തിനുണ്ട്. റൂഫ് റെയിലുകള്‍, ആകര്‍ഷകമായ ടു ടോണ്‍ അലോയ് വീലുകള്‍, സ്പ്ലിറ്റ് ടെയില്‍ലാമ്പ് ഘടന എന്നിവ ഇതിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. 215/55 പ്രൊഫൈലുള്ള വലിയ 18 ഇഞ്ച് ടയറുകളാണ് ഈ എസ്‌യുവിക്ക് മികച്ച റോഡ് പ്രസന്‍സ് നല്‍കാന്‍ സഹായിക്കുന്നത്.

അകത്തളത്തിലേക്ക് കടന്നാല്‍ ആഡംബരവും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ ഫീച്ചറുകളാണ് ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. ഡ്രൈവര്‍ക്കായി 3.5 ഇഞ്ചിന്റെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഡാഷ്ബോര്‍ഡില്‍ വലിയ 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റവും ക്രമീകരിച്ചിരിക്കുന്നു. മികച്ച യാത്രാസുഖത്തിനായി പ്രീമിയം ലെതറേറ്റ് അപ്‌ഹോള്‍സ്റ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വയര്‍ലെസ് കണക്റ്റിവിറ്റി സൗകര്യങ്ങളും ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി ഒരുക്കിയിട്ടുണ്ട്.

സ്റ്റാര്‍ലൈറ്റ് 560 ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ ഇതിന്റെ ബാറ്ററി പായ്ക്കിലും ഇലക്ട്രിക് മോട്ടോര്‍ ഘടനയിലും ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ മാറ്റങ്ങള്‍ എംജി വരുത്തും. തുടക്കത്തില്‍ ഇലക്ട്രിക് പതിപ്പായി എത്തിച്ച ശേഷം ഭാവിയില്‍ ഇതിന്റെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലും ഇന്ത്യയില്‍ പ്രതീക്ഷിക്കാവുന്നതാണ്. ഇലക്ട്രിക് പതിപ്പിന് വിന്‍ഡ്‌സര്‍ ഇവിക്ക് സമാനമായ് 134bhp/200Nm മോട്ടോര്‍ ലഭിക്കും.

ഈ സജ്ജീകരണം 56.7kWh ബാറ്ററി പായ്ക്കുമായി ജോടിയാക്കിയിരിക്കുന്നു. പെട്രോള്‍ പവര്‍ട്രെയിനുമായി ജോടിയാക്കപ്പെട്ട 20.5kWh ഷെന്‍ലിയന്‍ LFP ബാറ്ററി പായ്ക്കാണ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പിന്റെ കരുത്ത്. ഇത് 194.3bhp/230Nm സംയോജിത ഔട്ട്പുട്ട് നല്‍കുന്നു. ഇലക്ട്രിക് ഓണ്‍ലി മോഡില്‍ ഏകദേശം 100 കിലോമീറ്റര്‍ (CLTC സൈക്കിള്‍) ദൂരം സഞ്ചരിക്കാന്‍ ഈ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവിക്ക് കഴിയും. പെട്രോള്‍ എഞ്ചിന്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ആകെ റേഞ്ച് 1,100 കിലോമീറ്റര്‍ വരെ ആയി ഉയരും.

എംജി ബ്രാന്‍ഡിന് കീഴില്‍ ഒരുപക്ഷേ പുതിയ പേരിലായിരിക്കും ഈ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യുക. മെക്കാനിക്കല്‍ വശങ്ങളിലും ബാറ്ററി ശേഷിയിലും ഇന്ത്യന്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇതിന്റെ നിര്‍മ്മാണം. കൂടുതല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വരും മാസങ്ങളില്‍ വാഹനത്തിന്റെ ലോഞ്ച് തീയതിയും വിലയും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ കമ്പനി പുറത്തുവിടുമെന്നാണ് കരുതുന്നത്. ആഗോള വിപണിയില്‍ 21 ലക്ഷം രൂപയ്ക്കും 25 ലക്ഷം രൂപയ്ക്കും ഇടയിലാണ് സ്റ്റാര്‍ലൈറ്റിന്റെ വില വരുന്നത്.

Article Published On: Thursday, May 14, 2026, 10:38 [IST]
English summary
Mg motor testing wuling starlight 560 suv india gujarat details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X