കൊടുങ്കാറ്റായി 'വിന്‍ഡ്‌സര്‍ ഇവി'! 2 വര്‍ഷത്തിനുള്ളില്‍ നേടിയത് 75000 യൂണിറ്റ് വില്‍പ്പന

വിപണയില്‍ എത്തിയ അന്ന് മുതല്‍ സെയില്‍സ് ചാര്‍ട്ടുകള്‍ വിറപ്പിക്കുന്ന ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ വിന്‍ഡ്‌സര്‍ ഇവി പുത്തന്‍ വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് കുതിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ വിന്‍ഡ്സര്‍ ഇവിയുടെ ആകെ വില്‍പ്പന 75,000 യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളിലൊന്നാണ് വിന്‍ഡ്‌സര്‍. 2024 സെപ്റ്റംബറിലാണ് ഈ ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ലോഞ്ച് ചെയ്ത് രണ്ട് വര്‍ഷം തികയുന്നതിന് മുമ്പേ ഇത്രയും വലിയ വില്‍പ്പന നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് ഇവി വിപണിയുടെ വളര്‍ച്ച കൂടിയാണ് സൂചിപ്പിക്കുന്നത്.

ഇലക്ട്രിക് കാറുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ നേരിട്ട ഏറ്റവും പ്രധാന പ്രശ്‌നമായിരുന്ന ഉയര്‍ന്ന പ്രാരംഭ ചിലവ്. ഈ പ്രശ്‌നം മറികടക്കാനായി എംജി നടപ്പിലാക്കിയ തന്ത്രങ്ങളാണ് വിന്‍ഡ്സറിനെ ഇത്ര വലിയ ഹിറ്റാക്കി മാറ്റിത്. 'ബാസ്' (BaaS ) എന്ന് ചുരുക്കി വിളിക്കുന്ന ബാറ്ററി ആസ് എ സര്‍വീസ് സ്‌കീം ആണ് വിന്‍ഡ്‌സറിനെ വിപണിയില്‍ ജനപ്രിയമാക്കിയത്. ഇന്ത്യയില്‍ ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി ആദ്യമായി നടപ്പാക്കിയ കാര്‍ ആയിരുന്നു വിന്‍ഡ്‌സര്‍.

mg windsor ev sales crossed 75k

വിപണിയിലെ ഈ തകര്‍പ്പന്‍ മുന്നേറ്റത്തിന് കരുത്തുപകരാന്‍ പിന്നീട് കൂടുതല്‍ റേഞ്ചുള്ള 'വിന്‍ഡ്സര്‍ പ്രോ' (Windsor Pro) പതിപ്പും കമ്പനി പുറത്തിറക്കിയിരുന്നു. ഈ രണ്ട് മോഡലുകളും ചേര്‍ന്ന് 2026-ന്റെ ആദ്യ പകുതിയില്‍ മാത്രം 19,000-ത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നേടിയതിനേക്കാള്‍ 13 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്.

ഒരു പ്രീമിയം സെഡാന്‍ കാറിന്റെ ആഡംബര സുഖസൗകര്യങ്ങളും ഒരു എസ്‌യുവിയുടെ പ്രായോഗികതയും ഒരുമിച്ച് നല്‍കുന്ന രീതിയിലാണ് എംജി വിന്‍ഡ്‌സര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ തനതായ 'ഏറോഗ്ലൈഡ്' (Aeroglide) സിംഗിള്‍ ബോക്‌സ് ഡിസൈന്‍ കാരണം വാഹനത്തിന്റെ അകത്തളത്തില്‍ മതിയായ സ്‌പെയ്‌സ് ലഭ്യമാകുന്നു. ഇതിലൂടെ വിശാലമായ ലെഗ്റൂമും അത്യാധുനിക ഡിജിറ്റല്‍ ഡിസ്പ്ലേകളും ഒരുക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

വിന്‍ഡ്സര്‍ ഇവിയുടെ ബേസ് മോഡലില്‍ 38 kWh ബാറ്ററി പായ്ക്കാണ് നല്‍കിയിരിക്കുന്നത്. ഇത് ഫുള്‍ ചാര്‍ജില്‍ 332 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഉയര്‍ന്ന വിന്‍ഡ്സര്‍ പ്രോ വേരിിയന്റില്‍ 52.9 kWh ശേഷിയുള്ള വലിയ ബാറ്ററിയാണുള്ളത്. ഇത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി 449 കിലോമീറ്റര്‍ വരെ ഓടുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു.

വില പരിശോധിക്കുമ്പോള്‍ ബാസ് സ്‌കീമിന് കീഴില്‍ വെറും 9.99 ലക്ഷം രൂപ മുതലാണ് എംജി വിന്‍ഡ്സര്‍ ഇവി ലഭ്യമാകുന്നത്. ഈ സ്‌കീമില്‍ ബാറ്ററി വാടകയായി കിലോമീറ്ററിന് 3.9 രൂപ ഉപഭോക്താക്കള്‍ നല്‍കണം. നഗരങ്ങളിലെ ദൈനംദിന യാത്ര ചെലവുകള്‍ ലാഭകരമാക്കാന്‍ ഇത് സഹായിക്കുന്നു.

എന്നാല്‍ ബാസിന് കീഴില്‍ അല്ലാതെ വാഹനത്തിന്റെ മുഴുവന്‍ ഉടമസ്ഥാവകാശം ആവശ്യമുള്ളവര്‍ക്ക് 14.24 ലക്ഷം രൂപ മുതല്‍ 18.99 ലക്ഷം രൂപ വരെ നല്‍കി വിന്‍ഡ്‌സര്‍ ഇവി സ്വന്തമാക്കാം. കൂടാതെ ടാക്‌സി വിപണിക്കായി 'കമ്മ്യൂട്ട്' (Commute) എന്ന പേരില്‍ 13.49 ലക്ഷം രൂപ വിലയുള്ള മറ്റൊരു ഫ്‌ലീറ്റ് പതിപ്പും എംജിഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. മുകളില്‍ പറഞ്ഞത് എക്‌സ്‌ഷോറൂം വിലകളാണെന്ന് ശ്രദ്ധിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Monday, July 6, 2026, 19:31 [IST]
English summary
Mg windsor ev sales cross 75000 units milestone india price range details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X