ഒറ്റ ഫോട്ടോ വെച്ച് സോഷ്യല്‍ മീഡിയ 'കത്തിച്ച്' ഹ്യുണ്ടായി! ഇവനിങ്ങ് വന്നാല്‍ മാരുതിയുടെ കഷ്ടകാലം

കൂടുതല്‍ കരുത്തോടെയും അത്യാധുനിക സാങ്കേതിക വിദ്യകളോടെയും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹ്യുണ്ടായി i20 (Hyundai i20) പ്രീമിയം ഹാച്ച്ബാക്കിന്റെ പുതിയ തലമുറ മോഡല്‍ വിപണിയിലെത്താന്‍ പോകുന്നു. ന്യൂജെന്‍ i20 മോഡലിന്റെ ആദ്യ ഔദ്യോഗിക ടീസര്‍ ചിത്രം കമ്പനി ആഗോളതലത്തില്‍ പുറത്തുവിട്ടു. ഹ്യുണ്ടായി ബ്രസീലിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പുത്തന്‍ i20-യുടെ ഫ്രണ്ട് ഡിസൈന്‍ വ്യക്തമാക്കുന്ന ഹെഡ്ലൈറ്റ് ഡിസൈന്‍ ടീസര്‍ പുറത്തുവിട്ടത്. അന്താരാഷ്ട്ര വിപണിക്കൊപ്പം ഇന്ത്യയിലും ഒരേസമയം അവതരിപ്പിക്കാന്‍ പോകുന്ന ഈ വാഹനം നിലവില്‍ രാജ്യത്തെ വിവിധ റോഡുകളില്‍ കഠിനമായ പരീക്ഷണ ഓട്ടത്തിലാണ്.

പുതിയ തലമുറ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ് കമ്പനി അടുത്ത മാസം കമ്പനി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്നാണ് ലഭ്യമായ വിവരം. തുടര്‍ന്ന് ദീപാവലി ഉത്സവകാലത്ത് വില പ്രഖ്യാപനം നടത്തി ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യാനാണ് ഹ്യുണ്ടായി നിലവില്‍ പദ്ധതിയിടുന്നതെന്നാണ് സൂചന.

new generation hyundai i20 teaser

പുതിയ തലമുറ മോഡലിലേക്ക് മാറുമ്പോള്‍ കാറിന്റെ അകത്തളത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കമ്പനി വരുത്തുന്നത്. നിലവിലെ മോഡലില്‍ വെവ്വേറെയാണ് നല്‍കിയിട്ടുള്ള ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റത്തിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും പകരം പുതിയ പതിപ്പില്‍ പ്രീമിയം ലുക്ക് നല്‍കുന്ന ഒരൊറ്റ നീളമുള്ള കര്‍വ്ഡ് ഡിജിറ്റല്‍ ഡിസ്പ്ലേ പാനലായിരിക്കും ഇടംപിടിക്കുക.

ന്യൂജെന്‍ മോഡലിന്റെ സുരക്ഷാ ക്രമീകരണങ്ങളിലും ഹ്യുണ്ടായി വലിയ മാറ്റങ്ങള്‍ വരുത്തും. നിലവിലുള്ള i20 മോഡലില്‍ ലഭ്യമല്ലാത്ത അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS), 360 ഡിഗ്രി ക്യാമറ തുടങ്ങിയ അത്യാധുനിക സേഫ്റ്റി ഫീച്ചറുകള്‍ പുതിയ തലമുറ മോഡലില്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരുടെ സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും ഇതില്‍ സജ്ജീകരിക്കും.

ഇവ കൂടാതെ വോയ്സ് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് വൈപ്പറുകള്‍, ഹെഡ്ലാമ്പുകള്‍ എന്നിവയും ഇതിലുണ്ടാകും. പുതിയ തലമുറ i20-യുടെ എഞ്ചിന്‍ ഓപ്ഷനുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവിലെ മോഡലിലുള്ള വിശ്വസനീയമായ 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എഞ്ചിനും, പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്കായി 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും കമ്പനി നിലനിര്‍ത്തിയേക്കും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളോടൊപ്പം ഘടിപ്പിക്കുന്ന ഈ എഞ്ചിനുകള്‍ നഗരങ്ങളിലും ഹൈവേകളിലും മികച്ച ഡ്രൈവിംഗ് പെര്‍ഫോമന്‍സ് ഉറപ്പാക്കും.

മികച്ച ട്യൂണിംഗിലൂടെ മുമ്പത്തെക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമതയും അതുവഴി പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും കമ്പനി ശ്രമിച്ചേക്കും. ഭാവിയില്‍ ഈ പ്രീമിയം ഹാച്ച്ബാക്കില്‍ ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കാന്‍ ശേഷിയുള്ള 'സ്‌ട്രോംഗ് ഹൈബ്രിഡ്' (Strong Hybrid) പവര്‍ട്രെയിന്‍ ഓപ്ഷന്‍ കൊണ്ടുവരാനും ഹ്യുണ്ടായിക്ക് പദ്ധതിയുണ്ട്. ഇന്ത്യയില്‍ 2029-30 സാമ്പത്തിക വര്‍ഷത്തോടെ എട്ട് പുതിയ ഹൈബ്രിഡ് കാറുകള്‍ ഇറക്കാന്‍ ലക്ഷ്യമിടുന്ന ഹ്യുണ്ടായിയുടെ ആദ്യ മോഡലുകളിലൊന്ന് i20 ഹൈബ്രിഡ് ആയിരിക്കും.

മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ് തുടങ്ങിയ മുന്‍നിര മോഡലുകള്‍ക്ക് എതിരാളിയാകുന്ന i20 പുത്തന്‍ അപ്‌ഡേറ്റോടെ വിപണിയില്‍ കൂടുതല്‍ മത്സരക്ഷമതയോടെ പോരാടും. സാധാരണക്കാരുടെ ബജറ്റിന് ഇണങ്ങുന്ന ആകര്‍ഷകമായ പ്രാരംഭ വിലയിലായിരിക്കും പുത്തന്‍ i20 ഹ്യുണ്ടായി വിപണിയില്‍ എത്തിക്കുക. ഉടനെ എന്‍ട്രി ലെവല്‍ കാറില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ ഒന്ന്, രണ്ട് മാസം കൂടി കാത്തിരിക്കുന്നത് നന്നാകും.

Article Published On: Friday, June 5, 2026, 13:57 [IST]
English summary
New gen hyundai i20 teased ahead of july global debut updates adas features details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X