മിഡ്‌സൈസ് എസ്‌യുവികളുടെ തലതൊട്ടപ്പന്‍ നാളെയെത്തും, സിംഹാസനം തിരിച്ചുപിടിക്കാന്‍! എന്തൊക്കെ പ്രതീക്ഷിക്കാം

ഇന്ത്യയില്‍ മോണോകോക്ക് അധിഷ്ഠിത മിഡ്സൈസ് എസ്‌യുവി സെഗ്മെന്റിന് തുടക്കമിട്ട കാറാണ് റെനോ ഡസ്റ്റര്‍ (Renault Duster). 2012-ല്‍ പുറത്തിറങ്ങിയ ഡസ്റ്റര്‍ 2022 വരെ ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്നു. രാജ്യത്തെ എസ്‌യുവി വിപണി വലിയ തോതില്‍ വളര്‍ന്ന സാഹചര്യത്തില്‍ ഐതിഹാസിക മോഡല്‍ റീഎന്‍ട്രി നടത്തുകയാണ്. റിപ്പബ്ലിക് ദിനമായ നാളെയാണ് മൂന്നാം തലമുറ ഡസ്റ്റര്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നത്. നാല് കൊല്ലം മുമ്പ് വിവിധ കാരണങ്ങളാല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച മോഡലിന്റെ തിരിച്ചുവരവ് റെനോയുടെ ഇന്ത്യയിലെ ഭാവി പദ്ധതികളില്‍ നിര്‍ണായകമാണ്. പുതിയ തന്ത്രങ്ങളുമായിട്ടാണ് കമ്പനി ഇത്തവണ വിപണിയില്‍ എത്തുന്നത്.

റെനോയുടെ 'ഇന്റര്‍നാഷണല്‍ ഗെയിം പ്ലാന്‍ 2027'-ന് കീഴില്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യ മോഡലാണ് ന്യൂജെന്‍ ഡസ്റ്റര്‍. കമ്പനിയുടെ പുതിയ പ്രൊഡക്ട് സ്ട്രാറ്റജിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ട്രൈബര്‍, കൈഗര്‍ മോഡലുകളുടെ ഫെയ്‌സ്ലിഫ്റ്റ് പതിപ്പുകള്‍ക്ക് പിന്നാലെ എത്തുന്ന ഡസ്റ്ററിന് 2012-ല്‍ ആദ്യമായി എത്തിയപ്പോള്‍ ലഭിച്ച സ്വീകാര്യത ഇത്തവണയും ലഭിക്കുമെന്നാണ് റെനോയുടെ പ്രതീക്ഷ.

renault duster teaser

റെനോയും നിസാനും സംയുക്തമായി വികസിപ്പിച്ച CMF-B പ്ലാറ്റ്ഫോമിലാണ് മൂന്നാം തലമുറ ഡസ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം ഭാവിയില്‍ നിസാന്റെ പുതിയ എസ്യുവികള്‍ക്കും അടിത്തറയാകും. മികച്ച സുരക്ഷാ സംവിധാനങ്ങളും ആധുനിക ഇലക്ട്രോണിക് സൗകര്യങ്ങളും ഉറപ്പാക്കാന്‍ ഈ ആര്‍ക്കിടെക്ചര്‍ സഹായിക്കുന്നു. ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം.

ഡിസൈന്‍: രൂപകല്‍പ്പനയില്‍ ഗ്ലോബല്‍ സ്‌പെക്കിനോട് സാമ്യമുണ്ടെങ്കിലും ഇന്ത്യയ്ക്കായി ചില സവിശേഷ മാറ്റങ്ങള്‍ റെനോ വരുത്തിയിട്ടുണ്ട്. മസ്‌കുലര്‍ ഫെന്‍ഡറുകളും സ്‌ക്വയര്‍-ഓഫ് ആകൃതിയും വാഹനത്തിന് കരുത്തുറ്റ ലുക്ക് നല്‍കുന്നു. ഗ്രില്‍ ഏരിയയില്‍ റെനോ ബാഡ്ജിംഗ് നല്‍കിയിട്ടുണ്ട്. ഐബ്രോ സ്‌റ്റൈല്‍ എല്‍ഇഡി ഡിആര്‍എല്ലുകളും കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റ് ബാറും ഇന്ത്യന്‍ പതിപ്പിന്റെ പ്രത്യേകതകളായിരിക്കുമെന്ന് ഔദ്യോഗിക ടീസറുകള്‍ സൂചിപ്പിക്കുന്നുണ്ട്. 4343 മില്ലീമീറ്റര്‍ നീളവും 2657 മില്ലീമീറ്റര്‍ വീല്‍ബേസും ഇതിനുണ്ട്.

renault duster interior

ഇന്റീരിയര്‍: മോഡേണ്‍ ഡാഷ്‌ബോര്‍ഡ് ഡിസൈനാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയും പ്രതീക്ഷിക്കാം. റെനോ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന ADAS സംവിധാനം അവതരിപ്പിക്കുന്ന കാര്‍ കൂടിയാകും ഡസ്റ്റര്‍.

പവര്‍ട്രെയിന്‍: പുതിയ ഡസ്റ്ററില്‍ വിവിധ എഞ്ചിന്‍ ഓപ്ഷനുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ 156hp കരുത്തുള്ള 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും പ്രധാന ആകര്‍ഷണം. മാനുവല്‍, സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാകും. എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്ക് കൈഗറിലെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പവര്‍ കൂട്ടി നല്‍കിയേക്കാം. തല്‍ക്കാലം ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ റെനോയുടെ പരിഗണനയില്‍ ഇല്ലെന്നാണ് സൂചനകള്‍.

new renault duster

ഇന്ത്യയ്ക്കായി പ്രാദേശികമായി നിര്‍മ്മിച്ച ഒരു ഹൈബ്രിഡ് പവര്‍ട്രെയിനും റെനോ പരിഗണിക്കുന്നുണ്ട്. 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ചേരുന്ന ഈ സംവിധാനം 140hp പവര്‍ നല്‍കും. നേരത്തെ ഡസ്റ്ററില്‍ റെനോ AWD സിസ്റ്റം വാഗ്ദാനം ചെയ്തിരുന്നു. നിലവില്‍ ഗ്ലോബല്‍ സ്‌പെക്ക് ഡസ്റ്ററില്‍ ഇലക്ട്രിക് റിയര്‍ ആക്‌സില്‍ ഫോര്‍ വീല്‍ ഡ്രൈവ് (AWD) ഉണ്ടെങ്കിലും ചെലവ് കൂടുമെന്നതിനാല്‍ ഇന്ത്യന്‍ മോഡലില്‍ നിന്ന് ഒഴിവാക്കിയേക്കാം.

10 ലക്ഷം മുതല്‍ 11 ലക്ഷം രൂപ വരെയാണ് ഡസ്റ്ററിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 20 ലക്ഷം രൂപ വരെ പോകാം. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, ടാറ്റ സിയറ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നിവയടക്കമുള്ള വമ്പന്‍മാരോടാണ് ഡസ്റ്റര്‍ ഏറ്റുമുട്ടേണ്ടത്.

ഈ വര്‍ഷം തന്നെ പുറത്തിറങ്ങുന്ന ഡസ്റ്ററിന്റെ നിസാന്‍ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ ടെക്‌റ്റോണിന്റെ വെല്ലുവിളിയും നേരിടണം. പഴയ ടെറാനോയെ പോലെ ഡസ്റ്ററില്‍ നിന്ന് സ്‌റ്റൈലിംഗിലല്ലാതെ കാര്യമായ മാറ്റങ്ങള്‍ ഈ മോഡലിലും ഉണ്ടാകില്ല. വലിയ നിസാന്‍ മോഡലുകള്‍ക്ക് സമാനമായ ഡിസൈനുമായാകും ടെക്‌റ്റോണ്‍ വരിക. ഈ വര്‍ഷം പകുതിയോടെ ടെക്‌റ്റോണും അരങ്ങേറും. ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഈ രണ്ട് എസ്‌യുവികളുടെയും 3-വരി പതിപ്പുകളും ഇന്ത്യയിലെത്തും.

More from DriveSpark

Article Published On: Sunday, January 25, 2026, 16:48 [IST]
English summary
New gen renault duster india debut tomorrow expected price features specs republic day 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X