രാജ്യം കാത്തിരുന്ന SUV നാളെയെത്തും, ക്രെറ്റയുടെ 'കഥ കഴിയും'? ₹10 ലക്ഷത്തിന് താഴെ വിലയിട്ട് ഞെട്ടിക്കുമോ റെനോ

ഇന്ത്യന്‍ നിരത്തുകളില്‍ എസ്‌യുവി വിപ്ലവം സൃഷ്ടിച്ച ആ പഴയ രാജാവ് പുതിയ വേഷത്തില്‍ വീണ്ടും അവതാരപ്പിറവിയെടുക്കുന്നു. വണ്ടിപ്രാന്തന്‍മാരുടെ ഹൃദയമിടിപ്പ് കൂട്ടി പുതുതലമുറ റെനോ ഡസ്റ്റര്‍ (Renault Duster) നാളെ ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ഒരു പതിറ്റാണ്ട് മുമ്പ് രാജ്യത്ത് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് അടിത്തറയിട്ട ഡസ്റ്റര്‍ ഏതാനും വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം കൂടുതല്‍ കരുത്തോടെ മോഡേണ്‍ ലുക്കിലാണ് സിംഹാസനം തിരിച്ചുപിടിക്കാനായി എത്തുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. 21000 രൂപയായിരുന്നു ബുക്കിംഗ് തുക.

പ്രീ-ബുക്കിംഗ് ആരംഭിച്ചത് മുതല്‍ വന്‍ സ്വീകാര്യതയാണ് പുതിയ ഡസ്റ്ററിന് ലഭിക്കുന്നത്. പഴയ ഡസ്റ്ററിന്റെ ഓഫ്-റോഡ് കരുത്തും പുതിയ തലമുറയുടെ ആഡംബരവും ഒത്തുചേരുന്ന ഈ മോഡല്‍ വിപണിയില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ നാളെ നടക്കുന്ന ചടങ്ങില്‍ വാഹനത്തിന്റെ എല്ലാ വേരിയന്റുകളുടെയും വില വെളിപ്പെടുത്തും.

new renault duster launch tomorrow

പുറംമോഡിയില്‍ അടിമുടി മാറ്റങ്ങളുമായാണ് പുതിയ ഡസ്റ്റര്‍ എത്തുന്നത്. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഗ്രില്ലിലെ 'ഡസ്റ്റര്‍' ലോഗോ, മുന്നിലും പിന്നുലുമുള്ള സില്‍വര്‍ ഫിനിഷിലുള്ള സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവ എസ്‌യുവിക്ക് പ്രീമിയം ലുക്ക് നല്‍കുന്നു. ബ്ലാക്ക് വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, C-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ടെയില്‍ ഗെയിറ്റിലെ എല്‍ഇഡി ലൈറ്റ്ബാര്‍, ഹൈമൗണ്ടഡ് സ്‌റ്റോപ്പ് ലാമ്പോട് കൂടിയ ഇന്റഗ്രേറ്റഡ് സ്‌പോയിലര്‍ എന്നിയാണ് മറ്റ് എക്‌സ്റ്റീരിയര്‍ ഡിസൈന്‍ ഹൈലൈറ്റുകള്‍.

ഇന്ത്യന്‍ മാര്‍ക്കറ്റിന് വേണ്ടി പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റീരിയറാണ് ഡസ്റ്ററിന് ലഭിക്കുന്നത്. പുതിയ ഡാഷ്‌ബോര്‍ഡ് ഡിസൈന്‍, ഡ്യുവല്‍ സ്‌ക്രീന്‍ സെറ്റപ്പ് എന്നിവ സജ്ജീകരിച്ച ക്യാബിനില്‍ സില്‍വര്‍ ആക്‌സന്റുകളും കോണ്‍ട്രാസ്റ്റ് ഗ്രീന്‍ സ്റ്റിച്ചിംഗും ഉപയോഗിച്ചിരിക്കുന്നു. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഡ്യുവൽ സ്ക്രീൻ സെറ്റപ്പിൽ ഉൾപ്പെടുന്നു.

പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പവേര്‍ഡ് ടെയില്‍ഗേറ്റ്, വെന്റിലേഷന്‍ ഫംഗ്ഷനുള്ള 6-വേ പവര്‍ അഡ്ജസ്റ്റബിള്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 48 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, കീലെസ് എന്‍ട്രി, മള്‍ട്ടി ഡ്രൈവ് മോഡ് എന്നിവയടക്കം ഫീച്ചറുകളുടെ നീണ്ടനിര തന്നെ പുതിയ ഡസ്റ്ററില്‍ കാണാം.

ലോകോത്തര ഫീച്ചറുകളുമായി വരുന്ന എതിരാളികളുമായി മുട്ടാന്‍ വരുന്ന ഡസ്റ്ററിന്റെ സേഫ്റ്റിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഫ്രഞ്ചുകാര്‍ സ്വീകരിച്ചിരിക്കുന്നത്. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്നതിനൊപ്പം ലെവല്‍ 2 ADAS വാഹനത്തിലുണ്ട്. ഇബിഡിയുള്ള എബിഎസ്, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ISOFIX ചൈല്‍ഡ് സീറ്റ ആങ്കറേജുകള്‍, 360 ഡിഗ്രി ക്യാമറ, ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് മറ്റ് സേഫ്റ്റി ഫീച്ചറുകള്‍.

new renault duster interor

രണ്ട് കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് 2026 ഡസ്റ്റര്‍ എത്തുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയായിരിക്കും ലോഞ്ച് സമയത്ത് ലഭിക്കുക. ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലും റെനോ വലിയ വൈവിധ്യം കൊണ്ടുവന്നിട്ടുണ്ട്. 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന് പുറമെ, അത്യാധുനികമായ സിവിടി (CVT), 6-സ്പീഡ് ഡിസിടി (DCT) യൂണിറ്റുകളും ലഭ്യമാണ്.

ഡ്രൈവിംഗ് അനുഭവം കൂടുതല്‍ സ്മൂത്ത് ആക്കുന്നതിനായി എഞ്ചിന്‍ ട്യൂണിംഗിലും ഗിയര്‍ബോക്‌സ് റെസ്‌പോണ്‍സിലും റെനോ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് എസ്‌യുവിയെ ദീര്‍ഘദൂര യാത്രകള്‍ക്കും സിറ്റി ഡ്രൈവിംഗിനും ഒരുപോലെ അനുയോജ്യമാക്കി മാറ്റുന്നു.കൂടാതെ, ഈ വര്‍ഷം അവസാനം ഉത്സവ സീസണില്‍ 1.8 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിന്‍ സജ്ജീകരിച്ച ഡസ്റ്റര്‍ വിപണിയിലെത്തും. ഇത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും ലഭ്യമാകുന്നത്.

new renault duster boot sunroof

റെനോയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകളില്‍ ഒന്നാണിത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, മാരുതി വിക്‌ടോറിസ്, ടാറ്റ സിയറ, ഹോണ്ട എലിവേറ്റ് എന്നീ വമ്പന്‍മാര്‍ അണിനരക്കുന്ന മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലാണ് 2026 ഡസ്റ്റര്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്.

ഡസ്റ്റര്‍ ബ്രാന്‍ഡിന്റെ ജനപ്രീതിയും പുതിയ സാങ്കേതികവിദ്യയും ഒത്തുചേരുമ്പോള്‍ വിപണിയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് സാധിക്കുമെന്ന് കരുതുന്നു. നാളെ പ്രഖ്യാപിക്കാനിരിക്കുന്ന വില തന്നെയാകും എസ്‌യുവിയുടെ വിധി നിര്‍ണയിക്കുക. പുതിയ ഡസ്റ്ററിന് 9 മുതല്‍ 10 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. പുതിയ ഡസ്റ്ററിന്റെ കൃത്യമായ വില വിവരങ്ങള്‍ നാളെ ഉച്ചയോടെ ഞങ്ങളുടെ വെബ്സൈറ്റില്‍ ലഭ്യമാകും.

More from DriveSpark

Article Published On: Monday, March 16, 2026, 14:30 [IST]
English summary
New gen renault duster india launch tomorrow expected price features specs safety details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X