വെറും 10.45 ലക്ഷത്തിന് ഡസ്റ്റര്‍ വിപണിയിൽ, ഹൈബ്രിഡ് ലോഞ്ചിന് മുമ്പേ വിറ്റുപോയി! ക്രെറ്റയെ പൂട്ടാന്‍ ഇവൻ ധാരാളം

എസ്‌യുവി പ്രേമികള്‍ ഏറെ കാലമായി കാത്തിരുന്ന പുതുതലമുറ റെനോ ഡസ്റ്റര്‍ (Renault Duster) ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10 വര്‍ഷം മുമ്പ് മിഡ്‌െൈസസ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കം കുറിച്ച് വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച ഡസ്റ്റര്‍, ഇത്തവണ കുറച്ച് കൂടി പ്രീമിയം ലുക്കും അത്യാധുനിക സാങ്കേതിക വിദ്യകളുമായാണ് ഇന്ത്യയില്‍ റീഎന്‍ട്രി നടത്തിയിരിക്കുന്നത്. 10.49 ലക്ഷം രൂപ മുതലാണ് പുതിയ ഡസ്റ്ററിന്റെ ഇന്ത്യയിലെ പ്രാരംഭ എക്‌സ്-ഷോറൂം വില. മാര്‍ച്ച് 31 വരെ ആര്‍-പാസ് വഴി 10.29 ലക്ഷം രൂപക്ക് വാങ്ങാം.

പുതിയ RGM പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പുതിയ ഡിസൈന്‍, സവിശേഷതകള്‍, മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷന്‍സ് എന്നിവയുമായാണ് 3 വര്‍ഷത്തിന് ശേഷം ഡസ്റ്റര്‍ ഇന്ത്യയിലെത്തുന്നത്. ഒതന്റിക്, എവല്യൂഷന്‍, ടെക്‌നോ, ടെക്‌നോ+, ഐക്കണിക് എന്നിവയടക്കം 5 വേരിയന്റുകളാണ് പുതിയ ഡസ്റ്ററിനുള്ളത്. ബേസ് ഒതന്റിക് വേരിയന്റില്‍ ഹൈബ്രിഡ് ലഭ്യമല്ല എന്നതൊഴിച്ചാല്‍ മറ്റെല്ലാ വേരിയന്റുകളിലും രണ്ട് എഞ്ചിനുകളും ലഭിക്കും.

renault duster launched

ജനുവരിയില്‍ 21000 രൂപ ടോക്കണ്‍ തുക നിശ്ചയിച്ച് ബുക്കിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ ലഭിച്ച വന്‍ സ്വീകാര്യത വിപണിയില്‍ ഡസ്റ്ററിനുള്ള സ്വാധീനം എത്രത്തോളമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു. പ്രീ-ഓര്‍ഡറുകളുടെ 91 ശതമാനത്തിലധികം ടാര്‍ബോ വേരിയന്റുകള്‍ക്കാണ് ലഭിച്ചത്. രസകരമെന്നു പറയട്ടെ, ഈ വര്‍ഷം അവസാനം പുറത്തിറങ്ങാനിരിക്കുന്ന എസ്‌യുവിയുടെ ഹൈബ്രിഡ് പതിപ്പ് പൂര്‍ണമായും വിറ്റുതീര്‍ന്നു.

കൂടാതെ വര്‍ഷത്തിന്റെ ശേഷിക്കുന്ന സമയത്തേക്ക് ബ്രാന്‍ഡ് കൂടുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നില്ല.മൂന്ന് വ്യത്യസ്ത പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് 2026 ഡസ്റ്റര്‍ വിപണിയിലെത്തുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയ്ക്ക് പുറമെ ഇത്തവണ 1.8 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനും ഡസ്റ്ററില്‍ ലഭ്യമാണ്. ഹൈബ്രിഡ് മോഡല്‍ മികച്ച ഇന്ധനക്ഷമതയ്‌ക്കൊപ്പം കരുത്തുറ്റ പ്രകടനവും കാഴ്ചവെക്കുമെന്ന് റെനോ ഇന്ത്യ ഉറപ്പ് നല്‍കുന്നു.

renault duster launched

വൈവിധ്യമാര്‍ന്ന ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ഡസ്റ്ററില്‍ റെനോ ഒരുക്കിയിരിക്കുന്നു. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന് പുറമെ സിവിടി (CVT), 6 സ്പീഡ് ഡിസിടി (DCT) യൂണിറ്റുകളും ലഭ്യമാണ്. ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്ന് ലോഞ്ച് ഇവന്റില്‍ കമ്പനി സ്ഥിരീകരിച്ചു. ഹെബ്രിഡ് വേരിയന്റുകളില്‍ അത്യാധുനികമായ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സംവിധാനമാണുള്ളത്. ഡസ്റ്റര്‍ ഹൈബ്രിഡ് സിറ്റിയില്‍ 80 ശതമാനം വരെ ഇവി ഓണ്‍ലി മോഡില്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ കരുത്തുറ്റ ലുക്കിലാണ് 2026 ഡസ്റ്റര്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എസ്‌യുവിക്ക് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. ഗ്രില്ലിലെ 'DUSTER' ലെറ്ററിംഗും ക്രോം ഫിനിഷുള്ള സ്‌കിഡ് പ്ലേറ്റുകളും വാഹനത്തിന്റെ പ്രൗഢി വര്‍ദ്ധിപ്പിക്കുന്നു. ബ്ലാക്ക് വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, C-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ടെയില്‍ ഗെയിറ്റിലെ എല്‍ഇഡി ലൈറ്റ്ബാര്‍, ഹൈമൗണ്ടഡ് സ്റ്റോപ്പ് ലാമ്പോട് കൂടിയ ഇന്റഗ്രേറ്റഡ് സ്പോയിലര്‍ എന്നിയാണ് എക്സ്റ്റീരിയറിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.

ഉള്‍വശത്ത് ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണത്തോടെയുള്ള പുതുക്കിയ ഡാഷ്‌ബോര്‍ഡാണ് ഡസ്റ്ററിന് ലഭിക്കുന്നത്. 10.2 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്റഗ്രേറ്റഡ് ഗൂഗിള്‍ അസിസ്റ്റുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനുമാണ് ഡ്യുവല്‍ സ്‌ക്രീന്‍ സെറ്റപ്പില്‍ ഉള്‍ക്കൊള്ളുന്നത്. പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ഡ് സീറ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ആഡംബര കാറുകള്‍ക്ക് സമാനമായ യാത്രാനുഭം വാഗ്ദാനം ചെയ്യുന്നു.

360 ഡിഗ്രി ക്യാമറ, ലെവല്‍ 2 ADAS, 6 എയര്‍ബാഗുകള്‍, ഓട്ടോ ഹോള്‍ഡുള്ള ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നു. 700 ലിറ്ററാണ് എസ്‌യുവിയുടെ ബൂട്ട് ശേഷി. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, മാരുതി വിക്‌ടോറിസ്, ഹോണ്ട എലിവേറ്റ്, ടാറ്റ സിയറ എന്നിവയടക്കമുള്ള വമ്പന്‍മാരുമായാണ് ഡസ്റ്റര്‍ മത്സരിക്കുന്നത്.

renault duster launched

പുതിയ ഡസ്റ്ററിന് 7 വര്‍ഷം വാറണ്ടി നല്‍കി റെനോ എതിരാളികളെ ഞെട്ടിച്ചിട്ടുണ്ട്. കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകളും ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കുന്നത് വിപണിയില്‍ ഡസ്റ്ററിന് മുന്‍തൂക്കം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രില്‍ മധ്യത്തോടെ പുതിയ ഡസ്റ്ററിന്റെ ടര്‍ബോ പെട്രോള്‍ വേരിയന്റുകളുടെ ഡെലിവറി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷം ദീപാവലി സമയത്താകും സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളുടെ വിതരണം ആരംഭിക്കുക.

More from DriveSpark

Article Published On: Tuesday, March 17, 2026, 12:36 [IST]
English summary
New gen renault duster launched india price specs features malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X