മഹീന്ദ്ര ഥാർ റോക്സിന്റെ പുത്തൻ 'അവതാരം' വരുന്നു! ദുരൂഹ ടീസറിന് പിന്നിലെ രഹസ്യം ചികഞ്ഞ് ചൂടൻ ചർച്ച

ഇന്ത്യയിലെ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി വിഭാഗത്തിലെ മുടിചൂടാമന്നനാണ് മഹീന്ദ്ര ഥാര്‍. ഓഫ്‌റോഡര്‍ എസ്‌യുവിയുടെ 5 ഡോര്‍ പതിപ്പായ റോക്‌സ് (Mahindra Thar Roxx) 2024 ഓഗസ്റ്റ് 15-നാണ് വിപണിയിലെത്തിയത്. മികച്ച വില്‍പ്പനയുമായി മുന്നേറുന്നതിനിടെ ഥാര്‍ റോക്‌സിന്റെ പുതിയ ടീസര്‍ സര്‍പ്രൈസായി പുറത്തുവിട്ടിരിക്കുകയാണ് മഹീന്ദ്ര. ഈ പുതിയ ടീസര്‍ എസ്‌യുവിയുടെ സ്‌പെഷ്യല്‍ എഡിഷനാണോ അതോ മൈല്‍ഡ് ഫെയ്‌സ്‌ലിഫ്റ്റ് ആണോ എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ തുടക്കമായി. മഹീന്ദ്ര ഔദ്യോഗികമായി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം വാഹനത്തില്‍ ചില പ്രധാന മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

പുതിയ ടീസറില്‍ 'ദി സ്‌പോട്ട്ലൈറ്റ് ഹാസ് ഫൗണ്ട് ഇറ്റ്‌സ് സ്റ്റാര്‍' (The spotlight has found its star) എന്ന ഇംഗ്ലീഷ് വാചകമാണ് മഹീന്ദ്ര ഉപയോഗിച്ചിരിക്കുന്നത്. അപ്ഡേറ്റിനേക്കാള്‍ ഉപരിയായി ഒരു സ്‌പെഷ്യല്‍ എഡിഷനായിരിക്കും ഇതെന്നാണ് സൂചന. ഈ വാചകത്തിലെ പദപ്രയോഗങ്ങള്‍ ഇതൊരു ലിമിറ്റഡ് എഡിഷന്‍ ആകാനാണ് കൂടുതല്‍ സാധ്യതയെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

mahindra thar roxx teaser

മഹീന്ദ്ര മുമ്പ് തങ്ങളുടെ വാഹനങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള ബ്ലാക്ക് അല്ലെങ്കില്‍ എബോണി എഡിഷനുകള്‍ക്ക് സമാനമായ ഒരു പതിപ്പായിരിക്കും ഥാര്‍ റോക്‌സിലും വരിക. എക്‌സ്റ്റീരിയറില്‍ കൂടുതല്‍ ബ്ലാക്ക്ഡ്-ഔട്ട് ഘടകങ്ങള്‍, ഡാര്‍ക്ക് പെയിന്റ് സ്‌കീം, സ്‌പെഷ്യല്‍ ബാഡ്ജിംഗുകള്‍ എന്നിവ ഇതില്‍ പ്രതീക്ഷിക്കാം. ഓഫ്റോഡ് പ്രേമികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ലുക്കായിരിക്കും ഇതിന്റെ പ്രധാന സവിശേഷത.

വരാൻ പോകുന്ന മോഡലിന്റെ ഇന്റീരിയറിലും ചെറിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. പുതുമ നല്‍കുന്നതിനായി ക്യാബിന് പുതിയ ഫിനിഷിംഗ് നല്‍കുന്നതോടൊപ്പം പുത്തന്‍ സീറ്റ് അപ്ഹോള്‍സ്റ്ററിയും സ്‌പെഷ്യല്‍ എഡിഷന്‍ ബാഡ്ജിംഗുകളും ലഭിച്ചേക്കും. എന്നാല്‍ മൊത്തത്തിലുള്ള ക്യാബിന്‍ ലേഔട്ടില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ ഇടയില്ലെന്നാണ് ലഭ്യമായ വിവരം.

സ്‌പെഷ്യല്‍ എഡിഷന്‍ അല്ലെങ്കില്‍ ഇത് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന മൈല്‍ഡ് ഫെയ്സ്ലിഫ്റ്റ് പതിപ്പാകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ചില കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ മാത്രമായിരിക്കും ഥാര്‍ റോക്‌സില്‍ മഹീന്ദ്ര നടപ്പാക്കുക. അകത്ത് പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി നല്‍കുന്നതോടൊപ്പം ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍ കൂടുതല്‍ മെച്ചപ്പെടുത്താനും സാധ്യത കാണുന്നു. ഥാര്‍ റോക്‌സിനെ വിപണിയില്‍ കൂടുതല്‍ ആകര്‍ഷകമാക്കി നിര്‍ത്തുകയാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

വരുന്നത് സ്‌പെഷ്യല്‍ എഡിഷനോ അതല്ല ഫെയ്സ്ലിഫ്‌റ്റോ ആണെങ്കില്‍ കൂടി വാഹനത്തിന്റെ മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. നിലവില്‍ ഓഫര്‍ ചെയ്യുന്ന അതേ എഞ്ചിന്‍, ഗിയര്‍ബോക്‌സ് കോംബിനേഷന്‍ തന്നെ തുടരും. പെര്‍ഫോമന്‍സില്‍ മാറ്റം വരുത്താതെ തന്നെ സൗന്ദര്യവര്‍ധക മാറ്റങ്ങള്‍ മാത്രമായിരിക്കും എസ്‌യുവിയില്‍ മഹീന്ദ്ര പരീക്ഷിക്കുന്നത്.

ഓഫ്റോഡ് വാഹനങ്ങള്‍ക്ക് ആവശ്യക്കാരും പ്രത്യേക ഫാന്‍ ബേസുമുള്ള ഇന്ത്യയില്‍ ഇത്തരം ടീസറുകള്‍ വലിയ ആവേശം സൃഷ്ടിക്കാറുണ്ട്. വിപണിയിലെത്തിയ അന്ന് മുതല്‍ ഥാര്‍ റോക്‌സിന് ലഭിക്കുന്ന വന്‍ സ്വീകാര്യത കണക്കിലെടുത്ത് ഉപഭോക്താക്കള്‍ക്ക് പുതുതായി എന്തെങ്കിലും നല്‍കാനായിരിക്കാം മഹീന്ദ്ര ശ്രമിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കമ്പനി തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.

ഥാര്‍ റോക്‌സിന് മുമ്പ് വിപണിയില്‍ തരംഗം സൃഷ്ടിച്ച XUV700, സ്‌കോര്‍പ്പിയോ N എന്നിവയ്ക്കും കമ്പനി സമാനമായ രീതിയില്‍ സ്‌പെഷ്യല്‍ പതിപ്പുകള്‍ സമ്മാനിച്ചിരുന്നു. ഇത്തരമൊരു നീക്കത്തിലൂടെ ഥാര്‍ റോക്‌സിന്റെ വിപണി മൂല്യം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ മാത്രമേ ടീസര്‍ സൂചിപ്പിക്കുന്ന മാറ്റങ്ങള്‍ എന്താണെന്ന് കൃത്യമായി അറിയാന്‍ കഴിയൂ. അതിനായി വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

More from DriveSpark

Article Published On: Wednesday, January 21, 2026, 13:00 [IST]
English summary
New mahindra thar roxx teaser special edition or mild facelift details malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X