ഇനി ലഗേജ് വെക്കാന്‍ സ്ഥലമില്ലെന്ന് പറയരുത്! 25.51KM മൈലേജുള്ള കാറില്‍ വിപ്ലവകരമായ മാറ്റവുമായി മാരുതി
ഇന്ത്യന്‍ വാഹന വിപണിയിലെ സിഎന്‍ജി (CNG) കാറുകള്‍ക്കിടയില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മാരുതി സുസുക്കി. ബ്രെസ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ പുത്തന്‍ പതിപ്പില്‍ വിക്ടോറിസിന് സമാനമായി വാഹനത്തിന്റെ അണ്ടര്‍ബോഡിയില്‍ സിഎന്‍ജി സിലിണ്ടര്‍ ഘടിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ ഇന്ധന ടാങ്ക് ബൂട്ട് സ്‌പെയ്‌സ് കവരുന്നുവെന്ന സിഎന്‍ജി കാറുകളെ കുറിച്ചുള്ള പ്രധാന പരാതിക്ക് അറുതിയാകും. വിക്‌ടോറിസില്‍ ഈ പരീക്ഷണം വിജയമായി എന്ന് മാത്രമല്ല വില്‍പനയില്‍ വലിയ കുതിപ്പാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് തങ്ങളുടെ ജനപ്രിയ മോഡലായ ബ്രെസയിലും അണ്ടര്‍ബോഡി സിഎന്‍ജി സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ കമ്പനി തീരുമാനിച്ചത്.
സിഎന്‍ജി കാര്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇത്. ടെസ്റ്റിംഗിനിടെ ക്യാമറയില്‍ പതിഞ്ഞ പുതിയ ബ്രെസയുടെ ചിത്രങ്ങളാണ് ഇതിന്റെ സൂചനകള്‍ നല്‍കുന്നത്. ട്രൂ കാര്‍ അഡൈ്വസ് പങ്കുവെച്ച വീഡിയോയിലാണ് 2026 മാരുതി ബ്രെസയുടെ പൂര്‍ണരൂപം മറയില്ലാതെ കാണാന്‍ സാധിച്ചത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് പുതിയ ബ്രെസയുടെ രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയതായി കാണാനാകില്ല.

നിലവിലെ മോഡലിലുള്ള അതേ ഹെഡ്ലൈറ്റുകളും ടെയില്‍ ലൈറ്റുകളും തന്നെയാണ് സ്‌പൈ ചിത്രത്തലമുള്ളത്. ചുവന്ന രജിസ്‌ട്രേഷന്‍ പ്ലേറ്റുമായി പരീക്ഷണയോട്ടം നടത്തുന്ന ഈ വാഹനം ലോഞ്ച് ചെയ്യുന്നതിന് മുമ്പുള്ള അവസാന ഘട്ട മിനുക്കുപണികളിലാണ് കമ്പനിയെന്നാണ് സൂചനകള്‍. പ്രതീക്ഷിച്ച പോലെ പുതിയ ബ്രെസയില്‍ കാര്യമായ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ലഭിച്ചേക്കില്ലെന്നാണ് പുതിയ സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങിനെ വരുമ്പോള്‍ 2026 ബ്രെസയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ഈ അണ്ടര്‍ബോഡി സിഎന്‍ജി ടാങ്ക് തന്നെയായിരിക്കും.
സാങ്കേതികമായി പരിശോധിച്ചാല്‍ ടാറ്റയും ഹ്യുണ്ടായിയും തങ്ങളുടെ സിഎന്‍ജി കാറുകളില്‍ നടപ്പാക്കിയ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയേക്കാള്‍ വ്യത്യസ്തമാണ് മാരുതിയുടെ ഈ രീതി. ടാങ്കിന്റെ സ്ഥാനം മാറ്റുന്നതിലൂടെ കൂടുതല്‍ ലഗേജ് വെക്കാന്‍ പാകത്തില്‍ ബൂട്ട് സ്‌പേസ് ഫ്രീയാകും എന്നത് സത്യമാണ്. എന്നാല്‍ ഈ പുതിയ മാറ്റത്തോടെ വാഹനത്തില്‍ നിന്ന് സ്‌പെയര്‍ വീല്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നതാണ് പ്രധാന വസ്തുത. മാരുതി സുസുക്കി വിക്‌ടോറിസില്‍ സ്‌പെയര്‍ വീല്‍ ഇല്ല.

ട്യൂബ്‌ലെസ് ടയര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ടയര്‍ റിപ്പയര്‍ കിറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്ന കാറുകളില്‍ സ്‌പെയര്‍ വീല്‍ നല്‍കേണ്ടതില്ലെന്നാണ് 2020 കേന്ദ്ര മോട്ടോര്‍ വാഹന നിയമം പറയുന്നത്. അതുകൊണ്ട് ചിലവ് കുറയ്ക്കാനും ബൂട്ട്‌സ്‌പെയ്‌സ് വര്‍ധിപ്പിക്കാനും ബ്രെസയിലും ഇതേ മാറ്റം നടപ്പാക്കിയേക്കും. ബ്രെസയിലെ സിഎന്‍ജി ടാങ്ക് ഇപ്പോഴും വലുതും സിംഗിള്‍ സിലിണ്ടറുമായാണ് നിലനിര്‍ത്തിയിരിക്കുന്നത്.
എന്നാല്‍ സ്ഥാനം അടിഭാഗത്തേക്ക് മാറ്റിയതോടെ കാറിനുള്ളില്‍ ഉപയോഗപ്രദമായ സ്‌പെയ്‌സ് വര്‍ദ്ധിച്ചു. ബൂട്ട് സ്‌പെയ്‌സ് പൂര്‍ണമായും ലഗേജ് സൂക്ഷിക്കാന്‍ ലഭ്യമാകുമെന്നത് യാത്രക്കാര്‍ക്ക് വലിയ ഉപകാരമാകും. അതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ പോകുന്നവര്‍ ഇനി പുതിയ ബ്രെസ സിഎന്‍ജി മോഡല്‍ കൂടി പരിഗണിക്കും. 2026 മോഡല്‍ അപ്‌ഡേറ്റിന് വിധേയമാകാന്‍ പോകുന്ന പുതിയ ബ്രെസയുടെ അകത്തളത്തിലും ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

നിലവിലെ 9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിന് പകരം വലിയ 10.1 ഇഞ്ച് സ്‌ക്രീന്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കൂടാതെ ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ചിരുന്ന വെന്റിലേറ്റഡ് സീറ്റുകളും ഈ പുതിയ മോഡലില്‍ മാരുതി ചേര്‍ത്തേക്കാം. ഇത് എസ്‌യുവിക്ക് പ്രീമിയം യാത്രാനുഭവം സമ്മാനിക്കും.വാഹനത്തിന്റെ മെക്കാനിക്കല്‍ വശങ്ങളിലും എഞ്ചിനിലും മറ്റ് കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല.
2026 ബ്രെസയിലും പരിചിതമായ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ആകും തുടിപ്പേകുക. 99 ബമജ പവറും 137.1 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്‍ ഏകദേശം 87 bhp പവറും 121.5 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കും.
5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി മാത്രമാണ് ബ്രെസ സിഎന്‍ജി ഓഫര്‍ ചെയ്യുന്നത്. പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 19.89 കിലോമീറ്ററാണ് ARAI ക്ലെയിംഡ് മൈലേജ്. ബ്രെസ സിഎന്‍ജി കിലോഗ്രാമിന് 25.51 കിലോമീറ്റര്‍ മൈലേജ് തരുമെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ വര്‍ഷം എര്‍ട്ടിഗയുടെ കാര്യത്തില്‍ ചെയ്ത പോലെ അപ്‌ഡേറ്റഡ് ബ്രെസ മാരുതി നിശബ്ദമായി പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ലോഞ്ച് അടുത്തതിനാലാണ് ക്യാമഫ്‌ലാഷ് ഇല്ലാത്ത വാഹനങ്ങള്‍ കണ്ടുതുടങ്ങിയത്.
ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യൂ, കിയ സോനെറ്റ്, സ്‌കോഡ കൈലാക്, മഹീന്ദ്ര XUV 3XO എന്നീ കരുത്തരായ എതിരാളികളുമായാണ് ബ്രെസ ഏറ്റുമുട്ടുന്നത്. ബൂട്ട് സ്‌പേസ് ഫ്രീയാക്കുന്ന പുതിയ നവീകരണം വിജയിച്ചാല്‍ വിപണിയില്‍ വലിയ മേധാവിത്വം നേടാന്‍ മാരുതിക്ക് സാധിക്കും. കുറഞ്ഞ ചിലവില്‍ സുഖകരമായ യാത്രയും ലഗേജ് സ്‌പേസും ആഗ്രഹിക്കുന്നവര്‍ക്ക് ഈ 2026 ബ്രെസ മികച്ചൊരു ഓപ്ഷനായിരിക്കും. വരും ദിവസങ്ങളില്‍ പുതിയ ബ്രെസയുടെ അവതരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ കമ്പനി പുറത്തുവിടും.


Click it and Unblock the Notifications








