സെഗ്‌മെന്റ് തുടങ്ങിയതേ ഇവനാ... ഡസ്റ്റര്‍ മോന്റെ വരവ് ചുമ്മാ പോകാനല്ല! മഞ്ഞിലും ചൂടിലും തളരാത്ത വീരന്‍

ഇന്ത്യന്‍ വാഹന വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്‌യുവി മോഡലാണ് പുതിയ തലമുറ റെനോ ഡസ്റ്റര്‍. ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടാന്‍ പോകുന്ന ഡസ്റ്ററിനെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റുകളും സാകൂതം വീക്ഷിക്കുകയാണ് വാഹന പ്രേമികള്‍. ഇപ്പോള്‍ മൂന്ന് ഭൂഖണ്ഡങ്ങളിലായി ഏകദേശം 10 ലക്ഷം കിലോമീറ്ററിലധികം ദൂരം പരീക്ഷണ ഓട്ടം നടത്തി പുത്തന്‍ ഡസ്റ്റര്‍ അതിന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ്. വാഹനത്തിന്റെ ഈടും പ്രവര്‍ത്തനക്ഷമതയും ഉറപ്പുവരുത്താനാണ് റെനോ ഗ്രൂപ്പ് ഇത്രയും വിപുലമായ പരീക്ഷണങ്ങള്‍ നടത്തിയത്. വ്യത്യസ്തമായ കാലാവസ്ഥകളിലും ദുര്‍ഘടമായ ഭൂപ്രകൃതിയിലുമായിരുന്നു വാഹനത്തിന്റെ പരീക്ഷണം.

-23°C മുതല്‍ 55°C വരെയുള്ള കൊടും തണുപ്പിലും കടുത്ത ചൂടിലും വാഹനം അതിന്റെ സ്ഥിരത തെളിയിച്ചു.
മോട്ടോര്‍ വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാവുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാതകളില്‍ ഒന്നായ കര്‍ദുങ്‌ലാ പാസിലൂടെയും ഡസ്റ്റര്‍ വിജയകരമായി പരീക്ഷിച്ചു. ലഡാക്ക് മേഖലയിലെ ഈ ചുരം സമുദ്രനിരപ്പില്‍ നിന്ന് 18,379 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

renault duster tested for more than 1 million km

വാഹനത്തിന്റെ ഘടകങ്ങളുടെ മികവ് പരിശോധിക്കുന്നതിനായി വാട്ടര്‍ വേഡിംഗ്, ഡസ്റ്റ് ടണല്‍ പരീക്ഷണങ്ങളും നടത്തി. ഏത് പ്രതികൂല കാലാവസ്ഥയിലും വാഹനത്തിന്റെ ഘടകഭാഗങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. കൂടാതെ, സ്റ്റീപ്പ് ഇന്‍ക്ലൈന്‍ ടെസ്റ്റ്, സിറ്റി റോഡ് ഡ്രൈവ് എന്നിവയിലൂടെ ഡസ്റ്ററിന്റെ ഈട് കമ്പനി ഉറപ്പുവരുത്തി. ഇന്ത്യയിലെ വ്യത്യസ്തമായ റോഡ് സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കമ്പനി പരീക്ഷണങ്ങള്‍ ക്രമീകരിച്ചത്.

NATRAX, ARAI, GARC, ICAT എന്നീ സ്‌പെഷ്യലൈസ്ഡ് സര്‍ക്കാര്‍ ടെസ്റ്റിം ട്രാക്കുകളിലായിരുന്നു ഡസ്റ്ററിന്റെ പ്രകടനം വിലയിരുത്തിയത്. ബമ്പര്‍-ടു-ബമ്പര്‍ ട്രാഫിക്കിലും മോശം റോഡുകളിലും വാഹനം മികച്ച രീതിയില്‍ ഹാന്‍ഡില്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഈ പരീക്ഷണങ്ങള്‍ ഉറപ്പുനല്‍കുന്നു. ആഗോളതലത്തിലുള്ള ഡ്രൈവിംഗ് ഡൈനാമിക്‌സ് ഉറപ്പാക്കാന്‍ ഫ്രാന്‍സ്, ബ്രസീല്‍, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലും വാഹനം പരീക്ഷിച്ചു.

renault duster tested for more than 1 million km

പരുക്കന്‍ റോഡുകളിലെ മികവിനൊപ്പം തന്നെ ഉയര്‍ന്ന വേഗതയിലും വളവുകളിലും എസ്‌യുവി മികച്ച നിയന്ത്രണം വാഗ്ദാനം ചെയ്യുന്നു. പഴയ ഡസ്റ്ററിന്റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ സുരക്ഷിതവും മോഡേണുമായാണ് ന്യൂ ജെന്‍ പതിപ്പ് എത്തുക.ഇന്ത്യയിലെ പ്രായോഗിക സാഹചര്യങ്ങളില്‍ ഡസ്റ്റര്‍ പൂര്‍ണ്ണ സജ്ജമാണെന്നും വിട്ടുവീഴ്ചയില്ലാത്ത പ്രകടനവും ഈടും വാഗ്ദാനം ചെയ്യുന്ന പുത്തന്‍ ഡസ്റ്റര്‍ വിപണിയില്‍ ഒരു വലിയ മാറ്റമുണ്ടാക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും റെനോ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സ്റ്റെഫാന്‍ ഡെബ്ലെയ്‌സ് പറഞ്ഞു.

ജനുവരി 26-ന്, റിപ്പബ്ലിക് ദിനത്തിലാണ് പുതിയ റെനോ ഡസ്റ്ററിന്റെ ഔദ്യോഗിക അരങ്ങേറ്റം. അന്ന് വാഹനത്തിന്റെ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. പുതിയ തലമുറ ഡസ്റ്ററിന് ആദ്യം പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ മാത്രമായിരിക്കും ലഭിക്കുക. പിന്നീട് സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ ഓപ്ഷനുകളും അന്താരാഷ്ട്ര വിപണികളില്‍ ലഭ്യമായ എല്‍പിജി ഓപ്ഷന് സമാനമായ സിഎന്‍ജി ഓപ്ഷനും മിഡ്-സൈസ് എസ്യുവിയില്‍ ചേര്‍ക്കുമെന്നാണ് വിവരം.

renault duster tested for more than 1 million km

ഇന്ത്യയില്‍ ഹൈബ്രിഡ് എസ്‌യുവികള്‍ക്ക് മികച്ച ഡിമാന്‍ഡ് ഉള്ളതിനാല്‍ ഈ തീരുമാനം റെനോ അധികം വൈകിപ്പിച്ചേക്കില്ല. ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നമായിരിക്കും 2026 റെനോ ഡസ്റ്റര്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ക്ലസ്റ്റര്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ മിററിംഗ്, ഡ്യുവല്‍-സോണ്‍ എസി, ഒടിഎ അപ്ഡേറ്റുകള്‍ ലെതര്‍ സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ടൈപ്പ്-സി പോര്‍ട്ടുകള്‍, 360-ഡിഗ്രി ക്യാമറ എന്നിവ പോലുള്ള ആധുനിക സവിശേഷതകള്‍ ഡസ്റ്ററില്‍ റെനോ സജ്ജികരിച്ചേക്കും.

യാത്രക്കാരുടെ സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ADAS എന്നീ സവിശേഷതകള്‍ നല്‍കും. ഇന്ത്യയില്‍ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിന് തുടക്കമിട്ട ഡസ്റ്ററിന്റെ മടങ്ങിവരവ് വാഹന പ്രേമികള്‍ മാത്രമല്ല എതിരാളികള്‍ വരെ ഉറ്റുനോക്കുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ് എന്നിവയുടെ എതിരാളിയായി എത്തുന്ന പുതിയ ഡസ്റ്ററിന് ഏകദേശം 11 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Wednesday, January 7, 2026, 16:54 [IST]
English summary
New renault duster 1 million km testing milestone india launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X