സിറ്റിയില്‍ 80% ഇലക്ട്രിക്കില്‍ ഓടാം! ഡസ്റ്ററിന്റെ രണ്ടാം വരവില്‍ ക്രെറ്റയ്ക്ക് പേടിക്കാം; അറിയേണ്ടതെല്ലാം...

ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച ഐക്കണിക് മോഡലായ ഡസ്റ്റര്‍ (New Reanult Duster) എസ്‌യുവി പുത്തന്‍ തലമുറ മോഡല്‍ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം റെനോ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. ലോകോത്തര ഡിസൈന്‍, പ്രീമിയം ക്യാബിന്‍, കരുത്തുറ്റ എഞ്ചിന്‍ ഓപ്ഷനുകള്‍ എന്നിവയുമായാണ് ഈ കോംപാക്ട് എസ്‌യുവി മടങ്ങിയെത്തുന്നത്. വിപണിയിലെ ഒന്നാമനായ ഹ്യുണ്ടായി ക്രെറ്റയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താനാണ് റെനോ ഇത്തവണ ലക്ഷ്യമിടുന്നത്. പുത്തന്‍ എസ്‌യുവി സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് റെനോ ഡസ്റ്റര്‍ എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഐക്കണിക് ഡിസൈനും കരുത്തുറ്റ ലുക്കും

പഴയ ഡസ്റ്ററിന്റെ സവിശേഷമായ രൂപഭംഗി നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ അഗ്രസീവും ആധുനികവുമായ ഡിസൈനാണ് പുതിയ മോഡലിന് ഫ്രഞ്ച് ബ്രാന്‍ഡ് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ഇതിന്റെ പ്രധാന ആകര്‍ഷണമാണ്. മസ്‌കുലര്‍ ലുക്കും സില്‍വര്‍ ഫിനിഷുള്ള ബോഡി ക്ലാഡിംഗും വാഹനത്തിന് ഒരു ഓഫ്-റോഡ് സ്വഭാവം നല്‍കുന്നുണ്ട്.

2026 renault duster top highlights

ഏത് ഭൂപ്രകൃതിക്കും അനുയോജ്യമായ രീതിയില്‍ 212 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് ഡസ്റ്ററിനുള്ളത്. ഇത് വാഹനത്തിന് മികച്ച ഓഫ്-റോഡ് ശേഷി നല്‍കുന്നു. കൂടാതെ, ഈ സെഗ്മെന്റിലെ തന്നെ മികച്ച 518 ലിറ്റര്‍ ബൂട്ട് സ്‌പേസും പവേര്‍ഡ് ടെയില്‍ഗേറ്റും റെനോ ഡസ്റ്ററില്‍ ഒരുക്കിയിട്ടുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്കും കുടുംബങ്ങള്‍ക്കൊപ്പമുള്ള യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം.

എഞ്ചിനും ഹൈബ്രിഡ് സാങ്കേതികവിദ്യയും

മൂന്ന് തരം പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് പുതിയ ഡസ്റ്റര്‍ എത്തുന്നത്. 100 hp പവറും 152 Nm ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ബേസ് മോഡലില്‍. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതിനുള്ളത്. കുറഞ്ഞ ചെലവില്‍ മികച്ച പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്ക് ഈ വേരിയന്റ് അനുയോജ്യമായ ഒരു ഓപ്ഷനായിരിക്കും.

കൂടുതല്‍ കരുത്ത് ആഗ്രഹിക്കുന്നവര്‍ക്കായി 163 hp പവറും 280 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭ്യമാണ്. ഇതില്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഡിസിടി (DCT) ഗിയര്‍ബോക്‌സുകള്‍ ലഭിക്കും. സ്‌പോര്‍ട്ടി ഡ്രൈവിംഗ് അനുഭവം നല്‍കുന്ന ഈ എഞ്ചിന്‍ ഡസ്റ്ററിനെ സെഗ്മെന്റിലെ കരുത്തനാക്കി മാറ്റുന്നു.

റെനോ ആദ്യമായി ഈ സെഗ്മെന്റില്‍ 1.8 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനും അവതരിപ്പിക്കുന്നു. 1.4 kWh ബാറ്ററി പായ്ക്കും ഇ-ഷിഫ്റ്റര്‍ സാങ്കേതികവിദ്യയും അടങ്ങുന്ന ഈ ഹൈബ്രിഡ് സിസ്റ്റം വഴി നഗരങ്ങളില്‍ 80 ശതമാനവും ഇലക്ട്രിക് ഓണ്‍ലി മോഡില്‍ ഓടിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. ഈ ഹൈബ്രിഡ് മോഡല്‍ 2026 ദീപാവലിയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2026 renault duster top highlights

പ്രീമിയം ക്യാബിനും ഫീച്ചറുകളും

അകത്തളത്തില്‍ പ്രീമിയം ഡാഷ്‌ബോര്‍ഡും ഡ്യുവല്‍ ടച്ച്സ്‌ക്രീന്‍ സജ്ജീകരണവും റെനോ നല്‍കിയിട്ടുണ്ട്. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഇതിലുണ്ട്. ഗൂഗിള്‍ അസിസ്റ്റന്റ് ബില്‍റ്റ്-ഇന്‍ ആയ ഓപ്പണ്‍ ആര്‍ ലിങ്ക് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 26.03 സെന്റിമീറ്റര്‍ വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഡ്രൈവിംഗ് എളുപ്പമാക്കുന്നു.

ആംബിയന്റ് ലൈറ്റിംഗ്, മള്‍ട്ടിപ്പിള്‍ ഡ്രൈവിംഗ് മോഡ്, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഇതിലുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ 17-ലധികം ഫീച്ചറുകളുള്ള ലെവല്‍ 2 അഡാസ് (ADAS) സാങ്കേതികവിദ്യയാണ് പ്രധാന ഹൈലൈറ്റ്. ആറ് എയര്‍ബാഗുകള്‍, ഇഎസ്സി, ഇബിഡിയുള്ള എബിഎസ്, 360 ഡിഗ്രി ക്യാമറ എന്നിവയും ഇതിലുണ്ട്.

2026 renault duster top highlights

റെനോ ഡസ്റ്ററിന്റെ തിരിച്ചുവരവ് 2026 ലെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നാണെന്ന് നിസ്സംശയം പറയാം. വാഹനത്തിന്റെ ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഈ വരുന്ന മാര്‍ച്ചില്‍ വില പ്രഖ്യാപനം ഉണ്ടാകും. ക്രെറ്റയ്ക്ക് പുറമെ കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, വിക്‌ടോറിസ്, ടെയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, ടാറ്റ സിയറ, സ്‌കോഡ കുഷാക് എന്നിവയുമായിട്ടാണ് ഡസ്റ്റര്‍ മത്സരിക്കുക. ഏതായാലും ഡസ്റ്ററിന്റെ വരവ് രാജ്യത്തെ എസ്‌യുവി വിപണി ഇതിനോടകം ചൂടുപിടിപ്പിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, January 27, 2026, 11:20 [IST]
English summary
New renault duster 2026 top highlights design premium cabin powerful engine options modern features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X