ഡസ്റ്റർ വന്നു, പക്ഷെ ആ പഴയ ഡീസൽ കരുത്തില്ല! എന്തുകൊണ്ട് റെനോ ഇങ്ങനെയൊരു തീരുമാനമെടുത്തു? കാരണങ്ങൾ ഇതാ

ഇക്കഴിഞ്ഞ ദിവസം കൃത്യമായി പറഞ്ഞാല്‍ തിങ്കളാഴ്ച രാജ്യം റിപബ്ലിക് ദിനം ആഘോഷിച്ച അന്ന് റെനോ ഡസ്റ്റര്‍ ഐക്കണിക് ലുക്കിലും അത്യാധുനിക സാങ്കേതികവിദ്യകളുമായി ഇന്ത്യന്‍ വിപണിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. പഴയ മസ്‌കുലര്‍ രൂപം നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ സ്‌പോര്‍ട്ടിയായ ഡിസൈനിലാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. എന്നാല്‍, ഡസ്റ്ററിന്റെ പഴയ പ്രതാപത്തിന് കാരണമായിരുന്ന ഡീസല്‍ എഞ്ചിന്‍ ഇത്തവണ ഒഴിവാക്കിയത് വാഹന പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ന്യൂജെന്‍ ഡസ്റ്ററില്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ എന്തുകൊണ്ട് ഡീസല്‍ എഞ്ചിന്‍ ഒഴിവാക്കി എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് നമ്മള്‍ ഈ ലേഖനത്തില്‍.

ഡിമാന്‍ഡ് ഇടിവ്

ആഗോളതലത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറയുന്നതും റെനോയുടെ ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമാണ്. വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ പതിയെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളിലേക്ക് ചുവടുമാറുകയാണ്. ചെന്നൈയിലെ പ്ലാന്റില്‍ നിന്നും റെനോ ആഗോള വിപണിയിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഡീസല്‍ കാറുകളേക്കാള്‍ ഹൈബ്രിഡ് മോഡലുകള്‍ കയറ്റുമതി ചെയ്യുന്നതാണ് എളുപ്പമെന്നതിനാല്‍ കമ്പനി അവയ്ക്കാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്.

why renault skipped diesel duster

കര്‍ശന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍

ഡീസല്‍ എഞ്ചിനുകളുടെ തിരിച്ചുവരവിന് തടസമായ മറ്റൊരു സംഗതി കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളാണ്. ബിഎസ് VI ഫേസ് II പോലുള്ള നിയമങ്ങള്‍ പാലിക്കാന്‍ ഡീസല്‍ എഞ്ചിനുകളില്‍ കൂടുതല്‍ സങ്കീര്‍ണമായ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തേണ്ടി വരും. ഇത് നിര്‍മ്മാണ ചെലവ് വര്‍ദ്ധിപ്പിക്കുകയും വാഹനത്തിന്റെ വിപണി വില വന്‍തോതില്‍ ഉയര്‍ത്താന്‍ കാരണമാവുകയും ചെയ്യും.

ഹൈബ്രിഡാണ് പുതിയ 'ഡീസല്‍'

ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരമായി അതിനൂതനമായ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് റെനോ ഇത്തവണ ഡസ്റ്ററില്‍ അവതരിപ്പിക്കുന്നത്. 1.3 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ്, സെഗ്മെന്റിലെ തന്നെ മികച്ച 1.8 ലിറ്റര്‍ സ്‌ട്രോംഗ്-ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് പവര്‍ട്രെയിനുകളാണ് റെനോ നല്‍കുന്നത്. നഗരയാത്രകളില്‍ 80 ശതമാനവും ഇലക്ട്രിക് ഓണ്‍ലി മോഡില്‍ മാത്രം ഓടിക്കാന്‍ കഴിയുന്ന ഈ ഹൈബ്രിഡ് സിസ്റ്റം ഡീസലിന് തുല്യമായ മൈലേജ് നല്‍കുമെന്ന് റെനോ അവകാശപ്പെടുന്നു.

renault duster petrol engine

നിലവില്‍ മാരുതി സുസുക്കി, ടൊയോട്ട, ഹോണ്ട എന്നീ കമ്പനികള്‍ മാത്രമാണ് ഇന്ത്യയിലെ ഹൈബ്രിഡ് വിപണിയില്‍ സജീവമായുള്ളത്. ഇതില്‍ തന്നെ സിംഹഭാഗവും കൈയ്യടക്കി വെച്ചിരിക്കുന്നത് ജാപ്പനീസ് ബ്രാന്‍ഡ് ആയ ടൊയോട്ടയാണ്. ഈ വിഭാഗത്തിലേക്ക് റെനോ കൂടി എത്തുന്നതോടെ മത്സരം കടുക്കും. ഭാവിയില്‍ നിസ്സാന്‍ തങ്ങളുടെ പുതിയ ടെക്റ്റണ്‍ എസ്‌യുവിയിലും ഇതേ സാങ്കേതികവിദ്യ കൊണ്ടുവന്നേക്കാം. പെട്രോള്‍ എഞ്ചിനുകളുടെ പരിമിതികള്‍ മറികടക്കാന്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിനുകള്‍ക്ക് സാധിക്കുമെന്നാണ് റെനോയുടെ വിലയിരുത്തല്‍.

ഉയര്‍ന്ന പരിപാലനച്ചെലവ്

പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് ഡീസല്‍ വാഹനങ്ങള്‍ക്ക് ഉയര്‍ന്ന പരിപാലനച്ചെലവാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതേ കാരണം കൊണ്ട് വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ ഈ വിഭാഗത്തില്‍ നിന്ന് അകലുന്നു. ഡിഇഎഫ് (DEF) റീഫില്ലിംഗ്, ഡിപിഎഫ് (DPF) ക്ലീനിംഗ് തുടങ്ങിയ കാര്യങ്ങള്‍ക്കായി ഉടമകള്‍ കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭകരവും മനസ്സമാധാനവും ഉറപ്പാക്കാനാണ് റെനോ ഹൈബ്രിഡ് എഞ്ചിനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

why renault skipped diesel duster

അത്യാധുനികമായ ഇന്റീരിയര്‍ ഫീച്ചറുകളും സുരക്ഷാ ക്രമീകരണങ്ങളുമായാണ് പുതിയ റെനോ ഡസ്റ്റര്‍ നിരത്തിലിറങ്ങുന്നത്. ഡീസല്‍ എഞ്ചിനുകളുടെ തനതായ ടോര്‍ക്ക് മിസ്സ് ചെയ്യുന്നവര്‍ക്കായി കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളും റെനോ ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും, മൈലേജ് ആഗ്രഹിക്കുന്നവര്‍ക്കായി സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റ് ഒരു മികച്ച പകരക്കാരനാകുമെന്ന് കമ്പനി ഉറച്ചു വിശ്വസിക്കുന്നു.

വാഹന വിപണിയുടെ ഭാവി ഹൈബ്രിഡ്, ഇലക്ട്രിക് മോഡലുകളിലാണ് എന്ന തിരിച്ചറിവിലാണ് റെനോയുടെ ഈ മാറ്റം. പഴയ ഡസ്റ്റര്‍ ഉടമകള്‍ ഡീസല്‍ എഞ്ചിന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, പുതിയ സാങ്കേതികവിദ്യകള്‍ വായുമലിനീകരണം കുറയ്ക്കുന്നതിനൊപ്പം മികച്ച പ്രകടനവും കാഴ്ചവെക്കും. ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്യുന്നതോടെ ഇന്ത്യന്‍ വിപണി ഈ മാറ്റത്തെ എങ്ങനെ സ്വീകരിക്കുമെന്ന് വ്യക്തമാകും. പുത്തന്‍ എസ്‌യുവിയുടെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 21000 രൂപ നല്‍കി എസ്‌യുവി പ്രീ-ബുക്ക് ചെയ്യാം.

More from DriveSpark

Article Published On: Wednesday, January 28, 2026, 16:00 [IST]
English summary
New renault duster no diesel engine hybrid only reason explained malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X