₹5.65 ലക്ഷത്തിന് 7-സീറ്റർ എംപിവി പുറത്തിറക്കി നിസാൻ! 19.6 kmpl മൈലേജ്, ബേസിൽ വരെ 6 എയർബാഗുമുണ്ട്

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ തങ്ങളുടെ ഏറ്റവും പുതിയ 7-സീറ്റര്‍ എംപിവിയായ ഗ്രാവൈറ്റ്' (Nissan Gravite) ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. സബ് 4 മീറ്റര്‍ എംപിവി 5.65 ലക്ഷം രൂപയെന്ന ആകര്‍ഷകമായ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലാണ് കമ്പനി പുറത്തിറക്കിയത്.
മാഗ്‌നൈറ്റിന് ശേഷം നിസാന്‍ ഇന്ത്യ പുറത്തിറക്കുന്ന രണ്ടാമത്തെ പ്രധാന മാസ്സ് മാർക്കറ്റ് മോഡലാണിത്.
കഴിഞ്ഞ കുറച്ച് നാളുകളായി മാഗ്‌നൈറ്റിന്റെ ബലത്തില്‍ പിടിച്ച്‌നില്‍ക്കുകയായിരുന്ന നിസാന്‍ ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ബജറ്റ് എംപിവി കൊണ്ടുവന്നിരിക്കുന്നത്. പുത്തന്‍ മോഡലിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

റെനോ ട്രൈബറിന്റെ അതേ CMF-A+ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഗ്രാവൈറ്റ് പക്ഷേ നിസാന്റെ തനതായ ഡിസൈന്‍ ഭാഷയാണ് പിന്തുടരുന്നത്. എംപിവിയുടെ മുന്‍വശത്ത് നിസാന്റെ സിഗ്‌നേച്ചര്‍ 'വി-മോഷന്‍' ഗ്രില്ലും ബോണറ്റിലെ 'Gravite' ബാഡ്ജിംഗും ശ്രദ്ധേയമാണ്. സ്ലീക്ക് ഡിസൈനിലുള്ള ഹെഡ്ലാമ്പുകളും എല്‍ഇഡി ഡിആര്‍എല്ലുകളും (DRLs) വാഹനത്തിന് മോഡേണ്‍ ഭാവം നല്‍കുന്നു. സില്‍വര്‍ ആക്സന്റുകളുള്ള ഒരു കരുത്തുറ്റ ബമ്പര്‍, ഒരു വഫോക്‌സ് സ്‌കിഡ് പ്ലേറ്റ് എന്നിവയും ഗ്രാവൈറ്റിന് ലഭിക്കുന്നു.

issan gravite launched in india

പുത്തന്‍ ഡിസൈനിലുള്ള 15ഇഞ്ച് അലോയ് വീലുകളും റൂഫ് റെയിലുകളുമാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണങ്ങള്‍. മുന്‍വശത്തിന് സമാനമായ പാറ്റേണാണ് റിയര്‍ എന്‍ഡിലും പിന്തുടര്‍ന്നത്. ബ്രാന്‍ഡ് ബാഡ്ജുള്ള ഒരു ക്രോം സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന ഷാര്‍പ്പ് ടെയില്‍ലാമ്പുകള്‍ ഇതിന് ലഭിക്കുന്നു. പിന്നില്‍ മധ്യത്തിലായാണ് 'GRAVITE' ലെറ്ററിംഗ് നല്‍കിയിരിക്കുന്നത്. റിയര്‍ ബമ്പറിലും സില്‍വര്‍ ആക്‌സന്റുകള്‍ കാണാം.

എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഗ്രാവൈറ്റിന്റെ അകത്തളത്തിലെ പ്രധാന ആകര്‍ഷണം. കൂടാതെ ഡ്രൈവര്‍ക്കായി ഏഴ് ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കമ്പനി നല്‍കിയിട്ടുണ്ട്. വൈറ്റ്-ബ്ലാക്ക് നിറങ്ങളിലുള്ള ഡ്യുവല്‍-ടോണ്‍ അപ്ഹോള്‍സ്റ്ററിയാണ് ക്യാബിനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏഴ് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന തരത്തിലുള്ള സീറ്റിംഗ് ലേഔട്ട്.വയര്‍ലെസ് ചാര്‍ജര്‍, ഓട്ടോ ഹെഡ്ലാമ്പ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ തുടങ്ങിയ നൂതന സവിശേഷതകളും ഗ്രാവൈറ്റിലുണ്ട്.

issan gravite launched in india

ആദ്യം വാങ്ങുന്ന ആയിരം ഉപഭോക്താക്കള്‍ക്ക് എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് ലൈറ്റിംഗ്, നെക്ക് പില്ലോ തുടങ്ങിയ ഫീച്ചറുകളും കമ്പനി നല്‍കുന്നു. സുരക്ഷയുടെ കാര്യത്തിലും നിസാന്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, എബിഎസ് (ABS), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങി വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.

സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഗ്രാവൈറ്റിന് കരുത്തേകുന്നത്. ഇത് 71 hp പവറും 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ (MT), 5 സ്പീഡ് AMT ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. ലിറ്ററിന് 19.6 കിലോമീറ്റര്‍ വരെ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

issan gravite launched in india

ഫോറസ്റ്റ് ഗ്രീന്‍, ഒണിക്‌സ് ബ്ലാക്ക്, ബ്ലേഡ് സില്‍വര്‍ തുടങ്ങി അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ ഗ്രാവിറ്റ് ലഭ്യമാണ്. വിസിയ (Visia), അസന്റ (Acenta), എന്‍-കണക്ട (N-Connecta), ടെക്‌ന (Tekna) എന്നീ വേരിയന്റുകളിലാണ് ഗ്രാവൈറ്റ് വില്‍പനയ്‌ക്കെത്തുന്നത്. കൂടാതെ പരിമിതകാലത്തേക്ക് 'ലിമിറ്റഡ് ലോഞ്ച് എഡിഷന്‍' എന്നൊരു പ്രത്യേക പതിപ്പും നിസാന്‍ അവതരിപ്പിച്ചിട്ടുണ്ട്. റെനോ ട്രൈബര്‍ ആണ് ഗ്രാവൈറ്റിന്റെ പ്രധാന എതിരാളി.

താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 21,000 രൂപ ടോക്കണ്‍ തുക നല്‍കി എംപിവി ഇന്ന് മുതല്‍ ബുക്ക് ചെയ്യാവുന്നതാണ്. മാര്‍ച്ച് മാസത്തോടെ ഡെലിവറി ആരംഭിക്കും. കുറഞ്ഞ വിലയില്‍ നിരവധി പ്രായോഗിക സവിശേഷതകളും സേഫ്റ്റി ഫീച്ചറുകളും ഓഫര്‍ ചെയ്യുന്ന ഈ മോഡല്‍ ബജറ്റ് ഫാമിലി കാര്‍ സെഗ്മെന്റില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്. ഭാവിയില്‍ വാഹനത്തിന്റെ സിഎന്‍ജി (CNG) പതിപ്പും വിപണിയിലെത്തിക്കാന്‍ നിസാന് പദ്ധതിയുണ്ട്.

More from DriveSpark

Article Published On: Tuesday, February 17, 2026, 21:19 [IST]
English summary
Nissan gravite mpv launched in india price specs mileage features details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X