NISSAN-ൻ്റെ കിടിലൻ COMEBACK MOMENT! കയറ്റുമതിയാണ് സാറേ ഞങ്ങളുടെ മെയിൻ
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസ്സാൻ 2025 ഡിസംബറിൽ റെക്കോർഡ് വിൽപ്പനയാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലേക്കാൽ ഉയർന്ന പ്രതിമാസ കണക്കായി 15,372 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഈ വിൽപ്പനയുടെ ഭൂരിഭാഗവും കയറ്റുമതിയിലാണ് എന്നതാണ് പ്രത്യേകത. ഇതുവഴി നിസ്സാന്റെ ആഗോള സാന്നിധ്യം വ്യക്തമാകുന്നുണ്ട്. നിസാൻ 2025 ഡിസംബറിൽ 13,470 യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും 1,902 യൂണിറ്റുകൾ ആഭ്യന്തരമായി വിൽക്കുകയും ചെയ്തു, മൊത്തം 15,372 യൂണിറ്റുകളാണ് വിറ്റത്. 2025-ൽ 1.2 ദശലക്ഷം 'MADE IN INDIA' വാഹനങ്ങൾ 65 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത്, ഇന്ത്യയെ നിർമ്മാണ-കയറ്റുമതി ഹബ്ബാക്കി മാറ്റാൻ നിസാന് സാധിച്ചു.
ഇന്ത്യൻ വിപണിയിൽ നിസാൻ രണ്ട് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ട്രൈബർ അടിസ്ഥാനമാക്കിയ ഗ്രാവൈറ്റ് എംപിവിയും, ഹ്യുണ്ടായി ക്രെറ്റയെ വെല്ലുവിളിക്കാനെത്തുന്ന ടെക്ടോൺ സി-എസ്‌യുവിയും. മാഗ്നൈറ്റ്, എക്‌സ്-ട്രെയിൽ എന്നീ രണ്ട് മോഡലുകളാണ് നിസ്സാൻ ഇന്ത്യയിൽ വിൽക്കുന്നത്. നിസ്സാന്റെ ഇന്ത്യൻ വിപണിയിലെ ബെസ്റ്റ് സെല്ലിംഗ് എസ്‌യുവിയാണ് മാഗ്നൈറ്റ്.

പുതിയ നിസാൻ ഗ്രാവൈറ്റ് 2026 ജനുവരി 21-ന് ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ് കാർവാലെ വെബ്സൈറ്റ്. ഇന്ത്യൻ വിപണിക്കായുള്ള ജാപ്പനീസ് ബ്രാൻഡിൻ്റെ പുതുക്കിയ ഉൽപ്പന്ന തന്ത്രത്തിൻ്റെ ഭാഗമായാണ് എംപിവി വിപണിയിലെത്തുന്നത്. പുതിയ ബജറ്റ് ഫ്രണ്ട്ലി 7-സീറ്റർ എംപിവിയുടെ വരവ് നിസാന് കൂടുതൽ ശക്തിയാർജിക്കാൻ സഹായിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.
റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിക്കുന്നതെങ്കിലും നിസാൻ കുടുംബത്തിലെ സ്റ്റൈലിംഗ് ഘടകങ്ങളെല്ലാം വഹിച്ചുകൊണ്ടാവും ഗ്രാവൈറ്റ് പിറവിയെടുക്കുക. സ്റ്റൈലിംഗിൽ കിടിലമാക്കുവാനായി ഇൻവേർട്ടഡ് എൽ-ആകൃതിയിലുള്ള ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട വിശാലമായ ഗ്രിൽ, കട്ടിയുള്ള സിൽവർ ബമ്പർ ഇൻസേർട്ടുകൾ, കണക്റ്റഡ് ടെയിൽ-ലാമ്പ് ഡിസൈൻ, ഗ്രാവിറ്റ് ബാഡ്ജിംഗ് ഉള്ള സ്ലീക്കർ പിൻഭാഗം എന്നിവയെല്ലാം ഡിസൈനിലേക്ക് വന്നെത്തും.

സേഫ്റ്റിക്കായി 6 എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, TPMS, റിയർ-വ്യൂ ക്യാമറ എന്നിവയും നിസാൻ ഒരുക്കിയേക്കും. നിലവിലെ നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിച്ചത് പോലെ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ നിസാൻ ഗ്രാവൈറ്റിനും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കാനായേക്കും. റെനോ ട്രൈബറിലെ അതേ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാവും ഗ്രാവൈറ്റിലും ഉപയോഗിക്കുക.
നിസാൻ്റെ പ്രധാന മോഡലായ മാഗ്നൈറ്റ് തന്നെയാണ് ബ്രാൻഡിനെ രാജ്യത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു നിർത്താൻ സഹായിക്കുന്നത്. കുറഞ്ഞ പ്രാരംഭ വില, ടര്‍ബോ പെട്രോള്‍ ഓപ്ഷന്‍, മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ്, ബോള്‍ഡ് എസ്‌യുവി ഡിസൈന്‍ എന്നിവയാണ് മാഗ്‌നൈറ്റിനെ ജനപ്രിയമാക്കുന്ന ഘടകങ്ങള്‍. ഫീച്ചറുകള്‍ക്ക് മികച്ച മൂല്യം നല്‍കുന്ന ഈ വാഹനം ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്കും ബഡ്ജറ്റ് എസ്‌യുവി അന്വേഷിക്കുന്നവര്‍ക്കും ഈ സബ് 4 മീറ്റര്‍ എസ്‌യുവി പ്രിയങ്കരമാണ്.

രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ മാഗ്‌നൈറ്റ് ഓഫര്‍ ചെയ്യുന്നു. 72 bhp പവറും 96Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഒന്ന്. രണ്ടാമത്തെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 100bhp പവറും 160Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. നാചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുകളുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.
അതേസമയം ടര്‍ബോ പതിപ്പ് 5-സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയോടൊപ്പം ലഭ്യമാണ്. മാഗ്നൈറ്റിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 19.5 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം റെട്രോഫിറ്റ് സിഎന്‍ജി കിറ്റ് ഫിറ്റ് ചെയ്താല്‍ മാഗ്നൈറ്റ് ഒരു കിലോഗ്രാമിന് 24 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുവെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








